ടെക്നോ സ്പാർക്ക് ഗോ 2021 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

കുറഞ്ഞ വിലയിൽ ആകർഷകമായ സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ച് ശ്രദ്ധനേടിയ ടെക്നോയുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ടെക്നോ സ്പാർക്ക് ഗോ 2021 എന്ന സ്മാർട്ട്ഫോണാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം വിപണിയിലെത്തിയ ടെക്നോ സ്പാർക്ക് ഗോ 2020 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടാണ് ഈ ഡിവൈസ് എത്തിയിരിക്കുന്നത്. ടെക്നോയുടെ എല്ലാ ഫോണുകളെയും പോലെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായിട്ടാണ് ഡിവൈസ് എത്തിയിരിക്കുന്നത്.

ടെക്നോ സ്പാർക്ക് ഗോ 2021

പുതിയ ടെക്നോ സ്പാർക്ക് ഗോ 2021 സ്മാർട്ട്ഫോണിൽ ആകർഷകമായ ഡിസൈൻ, സെൽഫി ക്യാമറ സെൻസറിനായി വാട്ടർ ഡ്രോപ്പ് നോച്ച്, എല്ലാ വശത്തും നേർത്ത ബെസെലുകൾ, വലിയ ബാറ്ററി ശേഷി എന്നിങ്ങനെയുള്ള സവിശേഷതകൾ കമ്പനി നൽകിയിട്ടുണ്ട്. പിൻ ക്യാമറയ്ക്കായി ഒരു പ്രത്യേക എൽഇഡി ഫ്ലാഷ് യൂണിറ്റും ടെക്നോ സ്പാർക്ക് ഗോ 2021ൽ കമ്പനി നൽകിയിട്ടുണ്ട്. ഈ ഡിവൈസിന്റെ വിലയും സവിശേഷതകളും നോക്കാം.

തകർപ്പൻ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എഫ്22 ജൂലൈ 6ന് ഇന്ത്യൻ വിപണിയിലെത്തുംതകർപ്പൻ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എഫ്22 ജൂലൈ 6ന് ഇന്ത്യൻ വിപണിയിലെത്തും

ടെക്നോ സ്പാർക്ക് ഗോ 2021: വില

ടെക്നോ സ്പാർക്ക് ഗോ 2021: വില

ടെക്നോ സ്പാർക്ക് ഗോ 2021 സ്മാർട്ട്ഫോണിന്റെ 2ജിബി റാമും 32ജിബി സ്റ്റോറേജുമുള്ള മോഡലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ ഡിവൈസിന് 7299 രൂപ വിലയുണ്ട്. ലോഞ്ച് ഓഫറായി ഈ ഡിവൈസ് ആമസോണിലൂടെ 6,699 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോണി്നറ വിൽപ്പന ജൂലൈ 7ന് ആരംഭിക്കും. ഒന്നിലധികം കളർ വേരിയന്റുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും.

ടെക്നോ സ്പാർക്ക് ഗോ 2021: സവിശേഷതകൾ

ടെക്നോ സ്പാർക്ക് ഗോ 2021: സവിശേഷതകൾ

ടെക്നോ സ്പാർക്ക് ഗോ 2021 സ്മാർട്ട്ഫോണിന്റെ പിൻവശത്ത് ടെക്സ്ചറുള്ള പാനലാണ് നൽകിയിട്ടുള്ളത്, ഇത് കാണാൻ രസമുള്ളതും നല്ല ഗ്രിപ്പ് കിട്ടുന്നതുമാണ്. പിൻഭാഗത്ത് മുകളിൽ ഇടത് വശത്തായി ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. രണ്ട് പിൻ ക്യാമറകളാണ് ഇതിൽ ഉള്ളത്. ചതുരാകൃതിയിലാണ് ക്യാമറ മൊഡ്യൾ. പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. ഈ ഡിവൈസ് ആൻഡ്രോയിഡ് 11 ബേസ്ഡ് HiOSലാണ് പ്രവർത്തിക്കുന്നത്.

കിടിലൻ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എ22 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തികിടിലൻ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എ22 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തി

ഡിസ്പ്ലേ

ടെക്നോ സ്പാർക്ക് ഗോ 2021 ന് 6.52 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് ഉള്ളത്. ഇതിന്റെ മുൻഗാമിയായ സ്പാർക്ക് ഗോ 2020 സ്മാർട്ട്ഫോണിൽ ഉള്ളത് പോലെ ഒക്ടാകോർ മീഡിയടെക് പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ക്യാമറ പരിശോധിച്ചാൽ, എഐ ഫീച്ചറുകൾ എൽഇഡി ഫ്ലാഷ് യൂണിറ്റ് എന്നിവയടങ്ങുന്ന ഡ്യുവൽ 13 മെഗാപിക്സൽ ക്യാമറകളാണ് ഈ ഡിവൈസിന്റെ പിൻഭാഗത്ത് ഉള്ളത്. സ്മാർട്ട്ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളിങിനുമായി 8 മെഗാപിക്സൽ ഷൂട്ടർ നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

ടെക്നോ സ്പാർക്ക് ഗോ 2021 സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, ഡ്യുവൽ സിം സ്ലോട്ടുകൾ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, എ-ജിപിഎസ്, ചാർജിങിനായി മൈക്രോ യുഎസ്ബി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ഡിവൈസിന്റെ ഏറ്റവും ആകർഷകമായ ഘടകങ്ങളിലൊന്ന് അതിന്റെ ബാറ്ററിയാണ്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. വിലയും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടുമെന്ന് ഉറപ്പാണ്. ആകർഷകമായ ഡിസൈനും ജനപ്രീതി വർധിപ്പിക്കാൻ സഹായിക്കും.

കഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യംകഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം

Best Mobiles in India

English summary
Tecno launches new spark series smartphone in India. Tecno Spark Go 2021 has been launched with the price of rs 7299.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X