Home
Mobile

കുറഞ്ഞ വിലയും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ടെക്നോ സ്പാർക്ക് പവർ 2 എയർ അവതരിപ്പിച്ചു

ടെക്നോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സ്പാർക്ക് പവർ 2 എയർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വലിയ ബാറ്ററി, സ്‌ക്രീൻ എന്നിവയുള്ള ഈ സ്മാർട്ട്‌ഫോണിന് 8,499 രൂപയാണ് വില. സ്പാർക്ക് പവർ 2 സ്മാർട്ട്ഫോണിന് സമാനമായി ഈ പുതിയ എയർ മോഡിലും 7 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയ്‌ക്കൊപ്പം 6,000 എംഎഎച്ച് ബാറ്ററിയും കമ്പനി നൽകിയിട്ടുണ്ട്. ക്വാഡ് കോർ മീഡിയടെക് ഹെലിയോ എ 22 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ടെക്നോ സ്പാർക്ക് പവർ 2 എയർ: വില, വിൽപ്പന

ടെക്നോ സ്പാർക്ക് പവർ 2 എയർ: വില, വിൽപ്പന

സെപ്റ്റംബർ 20 മുതൽ സ്പാർക്ക് പവർ 2 എയർ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിലൂടെ ലഭ്യമാക്കും. ആദ്യ വിൽപ്പന സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് 12:00 മണിക്കാണ് ആരംഭിക്കുന്നത്. 8,499 രൂപയാണ് ഈ ഡിവൈസിന്റെ വില. ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ ടെക്നോ സ്പാർക്ക് പവർ 2 സ്മാർട്ട്ഫോണിന് 9,999 രൂപയായിരുന്നു വില. ഈ ഡിവൈസും ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. 7 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയും 6,000 എംഎഎച്ച് ബാറ്ററിയും തന്നെയാണ് ഈ ഡിവൈസിലും ഉണ്ടായിരുന്നത്.

ടെക്നോ

10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വിഭാഗത്തിലെ ടെക്നോയുടെ സ്ഥാനം ഉറപ്പിക്കുന്ന വിധത്തിൽ ആളുകളുടെ മാറുന്ന ആവശ്യകതകൾ നിറവേറ്റുന്നതിനായാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും ഇതിന്റെ ഭാഗമാണ് പുതിയ ഡിവൈസ് എന്നും കമ്പനി സിഇഒ അരിജിത് തലപത്ര പറഞ്ഞു. ഉപയോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനും മൾട്ടി-ടെക് ആശ്രിതത്വം കുറയ്ക്കുന്നതിനും കഴിയുന്ന പ്രധാന ഡിവൈസായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സവിശേഷതകൾ

സവിശേഷതകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ, സ്പാർക്ക് പവർ 2 എയറിന്റെ വലിയ ഹൈലൈറ്റ് അതിന്റെ 7 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയും 6,000 എംഎഎച്ച് ബാറ്ററിയുമാണ്. ഒരൊറ്റ ചാർജിൽ ഈ സ്മാർട്ട്‌ഫോൺ നാല് ദിവസം വരെ ബാറ്റരി ബാക്ക് അപ്പ് നൽകുമെന്നാണ് ടെക്നോയുടെ അവകാശവാദം. 560 മണിക്കൂർ സ്റ്റാൻഡ്‌ബൈ സമയമാണ് ഇത് നൽകുന്നത്. 38 മണിക്കൂർ കോളിംഗ് സമയവും ഇന്റർനെറ്റും വൈഫൈയും ഉപയോഗിച്ചാൽ 20 മണിക്കൂർ ബാക്ക് അപ്പും മ്യൂസിക് പ്ലേബാക്ക് 151 മണിക്കൂർ ബാക്ക് അപ്പും ഗെയിം കളിച്ചാൽ 13 മണിക്കൂർ ബാക്ക് അപ്പും വീഡിയോ പ്ലേബാക്കിന് 15 മണിക്കൂറും ഈ ബാറ്ററി നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

സ്പാർക്ക് പവർ 2 എയർ

സ്പാർക്ക് പവർ 2 എയർ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് ഹിയോസ് 6.1ലാണ് പ്രവർത്തിക്കുന്നത്. ക്വാഡ് കോർ മീഡിയടെക് ഹെലിയോ എ22 പ്രോസസറും ഡിവൈസിൽ ഉണ്ട്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഈ സ്റ്റോറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്ക് മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ ഉണ്ട്.

ക്യാമറ

ക്യാമറ വിഭാഗം പരിശോധിച്ചാൽ, ടെക്നോ സ്പാർക്ക് പവർ 2 എയർ സ്മാർട്ട്ഫോണിൽ എഐ ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, എഐ ലെൻസ് എന്നിവയാണ് ഈ പിന്നിലെ ക്യാമറ സെറ്റപ്പിൽ കമ്പനി നൽകിയിട്ടുള്ളത്. മുൻവശത്ത് പവർ 2 സ്മാർട്ട്ഫോണിലുള്ള 16 മെഗാപിക്സൽ സെൻസറിന് പകരം 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഈ ഡിവൈസിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

English summary
Techno's latest smartphone Spark Power 2 Air has been launched in the Indian market. Priced at Rs 8,499, the smartphone comes with a large battery and a screen.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X