15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

എല്ലാ വില വിഭാഗത്തിലും ഉപയോക്താവിനെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ കമ്പനികൾ തമ്മിൽ മത്സരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വിഭാഗമാണ് 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ സാംസങ്, ഷവോമി, റിയൽ‌മി എന്നീ മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളെല്ലാം ഈ വിഭാഗത്തിൽ മികച്ച സ്മാർട്ട്ഫോണുകൾ തന്നെ പുറത്തിറക്കുന്നുണ്ട്.

15,000 രൂപ

അടുത്തിടെയായി 15,000 രൂപ വില വരുന്ന വിഭാഗത്തിൽ നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച ക്യാമറയും കരുത്തുറ്റ പ്രോസസറും ആകർഷകമായ ഡിസൈനുമായിട്ടാണ് ഈ സ്മാർട്ട്ഫോണുകളൊക്കെ പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് കൂടുതൽ സവിശേഷതകൾ നൽകുന്ന സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്ന 15,000 രൂപ വില വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

സാംസങ് ഗാലക്‌സി എം21 (Samsung Galaxy M21)

സാംസങ് ഗാലക്‌സി എം21 (Samsung Galaxy M21)

പുതിയ സാംസങ് ഗാലക്‌സി എം21 സ്മാർട്ട്ഫോൺ ഗാലക്‌സി എം30എസ് സ്മാർട്ട്ഫോണുമായി ഏറെ സാമ്യം പുലർത്തുന്നുവെങ്കിലും എം30എസിനെക്കാൾ മികച്ച സെൽഫി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. ഗാലക്‌സി എം 30എസിനെ അപേക്ഷിച്ച് ഗാലക്‌സി എം 21 സ്മാർട്ട്ഫോണിന് വില കുറവാണ്. അമോലെഡ് ഡിസ്പ്ലേ, കുറഞ്ഞ ഭാരം, മികച്ച ബാറ്ററി ലൈഫ് എന്നീ സവിശേഷതകളുള്ള ഈ സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിന്റിന് 13,199 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റും ലഭ്യമാണ്. ഇതിന് 15,499 രൂപ വിലയുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി A31 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി A31 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

റിയൽ‌മി നാർ‌സോ 10 (Realme Narzo 10)

റിയൽ‌മി നാർ‌സോ 10 (Realme Narzo 10)

റിയൽ‌മി അടുത്തിടെയാണ് നാർസോ സീരീസ് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചത്. മികച്ച ഗെയിമിങ് അനുഭവം നൽകുന്ന ഈ സ്മാർട്ട്ഫോൺ മീഡിയടെക് ഹീലിയോ ജി 80യിലാണ് പ്രവർത്തിക്കുന്നത്. മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട്ഫോൺ നൽകുന്നുണ്ട്. ക്യാമറകളുടെ കാര്യത്തിൽ ഈ സ്മാർട്ട്ഫോണിന് ചില കുറവുകളുണ്ടെങ്കിലും മൾട്ടി ടാസ്കിങ് അടക്കമുള്ള കാര്യങ്ങളിൽ ഫോൺ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നു. ഒറ്റ സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമേ ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളു. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവസിന് 11,999 രൂപയാണ് വില.

റെഡ്മി നോട്ട് 9 പ്രോ (Redmi Note 9 Pro)

റെഡ്മി നോട്ട് 9 പ്രോ (Redmi Note 9 Pro)

റെഡ്മി നോട്ട് 9 പ്രോ 15,000 രൂപയ്ക്ക് താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച സ്മാർട്ട്ഫോണാണ്. 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. മികച്ച ഡിവൈൻ, സ്നാപ്ഡ്രാഗൺ 720 ജി സോസിയുടെ കരുന്ന് എന്നിവയുള്ള ഈ സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റുമായി പുറത്തിറങ്ങിയ ഈ ഫോണിന്റെ ബേസ് വേരിയന്റിന് 12,999 രൂപയായിരുന്നു ലോഞ്ച് ചെയ്യുമ്പോഴുള്ള വില. ഇപ്പോൾ പുതുക്കിയ ജിഎസ്ടി കാരണം 13,999 രൂപയ്ക്കാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്.

റിയൽ‌മി 6 (Realme 6)

റിയൽ‌മി 6 (Realme 6)

15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾക്ക് സമാനമായി 90 ഹെർട്സ് റിഫ്ഷ് റേറ്റുള്ള ഡിസ്പ്ലേയുമായി വരുന്ന ഒരേയൊരു ഫോണാണ് റിയൽ‌മി 6. മീഡിയാടെക് ഹീലിയോ ജി 90 ടിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോൺ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 64 ജിബി സ്റ്റോറേജുള്ള 4 ജിബി റാം, 128 ജിബി സ്റ്റോറേജുള്ള 6 ജിബി റാം, 128 ജിബി സ്റ്റോറേജുള്ള 8 ജിബി റാം എന്നിവയാണ് സ്റ്റോറജ് വേരിയന്റുകൾ. ഇതിൽ അടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില.

കൂടുതൽ വായിക്കുക: വിവോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: വിവോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾ

വിവോ Z1 പ്രോ (Vivo Z1 Pro)

വിവോ Z1 പ്രോ (Vivo Z1 Pro)

വിവോയുടെ ആദ്യത്തെ ഓൺലൈൻ എക്സ്ക്ലൂസീവ് സ്മാർട്ട്‌ഫോണായ വിവോ സെഡ് 1 പ്രോ ആകർഷകമായ ഡിസൈനും പിന്നിൽ ഗ്രേഡിയന്റ് ഫിനിഷുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്. വിവോ Z1 പ്രോ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 64 ജിബി സ്റ്റോറേജ് 4 ജിബി റാം, 64 ജിബി സ്റ്റോറേജ് 6 ജിബി റാം, 128 ജിബി സ്റ്റോറേജ് 6 ജിബി റാം എന്നീ വേരിയന്റുകളിൽ ആദ്യത്തെ രണ്ടും 15,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്.

റെഡ്മി നോട്ട് 8 (Redmi Note 8)

റെഡ്മി നോട്ട് 8 (Redmi Note 8)

ഷവോമിയുട ജനപ്രീയ സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 8ന്റെ ബേസ് വേരിയന്റിന് ലോഞ്ച് ചെയ്യുന്ന സമയത്ത് 10,999 രൂപയായിരുന്നു വില. ജിഎസ്ടി വർധിപ്പിച്ചതിന് ശേഷം ഈ സ്മാർട്ട്ഫോണിന്റെ വില 11,999 രൂപയായി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ ഫുൾ-എച്ച്ഡി + ഡിസ്‌പ്ലേയാണ് ഉള്ളത്. ബേസ് വേരിയന്റിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ടോപ്പ് വേരിയന്റിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ട്.

വിവോ യു 20 (Vivo U20)

വിവോ യു 20 (Vivo U20)

വിവോ യു 20 സ്മാർട്ട്ഫോൺ കരുത്തുറ്റ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 675 SoCയിലാണ് പ്രവർത്തിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയുള്ള ഈ ഡിവൈസിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഉണ്ട്. മൈക്രോ-യുഎസ്ബി പോർട്ടാണ് ഫോണിലുള്ളത്. ഈ സ്മാർട്ട്‌ഫോണിന് ഗെയിമുകൾ കളിക്കാനും മൾട്ടിടാസ്കിങ്ങിനും മികച്ചതാണ്. വിവോ യു 20 യുടെ രണ്ട് വേരിയന്റുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. 4ജിബി റാമും 6 ജിബി റാമുമുള്ള വേരിയന്റുകളിൽ രണ്ടിലും 64 ജിബി സ്റ്റോറേജ് തന്നെയാണ് ഉള്ളത്. 4ജിബി റാം വേരിയന്റിന് 11,990 രൂപയാണ് വില. 6ജിബി റാം വേരിയന്റിന് 12,990 രൂപ വില വരുന്നു.

കൂടുതൽ വായിക്കുക: ഈ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: ഈ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം

Best Mobiles in India

Read more about:
English summary
If you have a budget of Rs. 15,000 for getting a new smartphone, we have done the research for you. After reviewing multiple smartphones in this segment, here are the models that are a cut above the rest, in no particular order.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X