ജിയോഫോൺ നെക്സ്റ്റിന്റെ ലോഞ്ച് മാറ്റിവെക്കാനുള്ള കാരണമെന്ത്, അറിയേണ്ടതെല്ലാം

|

ഇന്ന് വിപണിയിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ജിയോയുടെ വില കുറഞ്ഞ സ്മാർട്ട്ഫോണായ ജിയോഫോൺ നെക്സ്റ്റിന്റെ ലോഞ്ച് മാറ്റിവച്ചു. ഇനി ദീപാവലി ദിവസമായിരിക്കും ഈ ഡിവൈസ് ലോഞ്ച് ചെയ്യുന്നത്. ആഗോള തലത്തിൽ ചിപ്പുകൾക്കുള്ള ക്ഷാമമാണ് ഡിവൈസിന്റെ ലോഞ്ച് വൈകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ഗൂഗിളും ജിയോയും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് 2ജി ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് എത്തിക്കാനുള്ള ജിയോയുടെ തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് പുറത്തിറക്കുന്നത്.

ജിയോയും ഗൂഗിളും

ജിയോയും ഗൂഗിളും തമ്മിലുള്ള പങ്കാളിത്തത്തിലാണ് ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോണുകളിലൊന്നായി ജിയോ ഫോൺ നെക്‌സ്റ്റ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 10ന് ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ഡിവൈസിന്റെ വിൽപ്പന ദീപാവലി ദിവസം നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ലോഞ്ച് തന്നെ ദീപാവലി ദിവസത്തേക്ക് മാറ്റിവച്ചിരിക്കുന്നതിനാൽ വിൽപ്പന ഇനിയും വൈകുമെന്നാണ് സൂചനകൾ. ഈ കാലയളവിൽ ആഗോള തലത്തിലുള് ചിപ്പ് ക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. വിനായക ചതുർത്ഥി ദിവസത്തേക്ക് പ്രഖ്യാപിച്ചിരുനമ്ന ലോഞ്ച് മാറ്റിവെക്കുന്നുവെന്നും ജിയോ പുറത്ത് വിട്ട പ്രസ്തവനയിൽ പറയുന്നു.

ജിയോഫോൺ നെക്സ്റ്റിന്റെ ഇന്ത്യയിലെ വില

ജിയോഫോൺ നെക്സ്റ്റിന്റെ ഇന്ത്യയിലെ വില

ജിയോഫോൺ നെക്സ്റ്റിനെ ഇത്രയും ശ്രദ്ധേയമാക്കുന്ന കാര്യം അതിന്റെ വില തന്നെയാണ്. ചില റിപ്പോർട്ടുകളിൽ ഈ ഡിവൈസ് ലോകത്തിലെ തന്ന ഏറ്റവും വിലകുറഞ്ഞ ഡിവൈസ് ആയിരിക്കുമെന്ന സൂചനയാണ് ലഭിച്ചത്. ഫീച്ചർ ഫോൺ ഉപയോക്തക്കളെ ഈ ഫോൺ വാങ്ങിപ്പിക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യം. ഡിവൈസിന്റെ വില 3500 രൂപയോട് അടുത്തായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ടയർ -3, ടയർ- II നഗരങ്ങളിലെ 2ജി ഉപയോക്തക്കളെയാണ് ഈ ഫോൺ പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ ഈ ഡിവൈസിന് 7,500 രൂപയ്ക്ക് അടുത്തായിരിക്കും വില എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

ബേസിക്ക് ഫീച്ചറുകൾ

ജിയോ ഫോൺ നെക്‌സ്റ്റ് ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന ആളുകളെയാണ് ലക്ഷ്യമിടുന്നത് എന്നതിനാൽ തന്നെ ബേസിക്ക് ഫീച്ചറുകളും കുറഞ്ഞ വിലയുമായിരിക്കും ഇതിൽ ഉണ്ടാവുക. ആൻഡ്രോയിഡ് ഗോ എഡിഷനിൽ ആയിരിക്കും ഇത് പ്രവർത്തിക്കുക. പ്ലേ സ്റ്റോർ അടക്കമുള്ള ഗൂഗിൾ സേവനങ്ങളിലേക്ക് ഈ ഡിവൈസിലൂടെ ആക്സസ് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഗൂഗിൾ അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ്-അലൌഡ്, ഓൺ-സ്ക്രീൻ ടെക്സ്റ്റിന്റെ ട്രാൻസലേഷൻ, ഇന്ത്യ സെൻട്രിക്ക് ഫിൽട്ടറുകളുള്ള ഒരു സ്മാർട്ട് ക്യാമറ തുടങ്ങിയ സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

ജിയോഫോൺ നെക്സ്റ്റ് വിൽപ്പന

ഗൂഗിൾ ജിയോയുടെ ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് ജിയോഫോൺ നെക്സ്റ്റ് സ്മാർട്ട്‌ഫോൺ ഇരു കമ്പനികളും ചേർന്ന് വികസിപ്പിച്ചത്. ജിയോഫോൺ നെക്സ്റ്റ് വിൽപ്പന സംബന്ധിച്ച ചർച്ചകൾ റീട്ടെയിലർമാരുമായി ജിയോ നടത്തുന്നുണ്ടെന്നാണ് സൂചനകൾ. അതുകൊണ്ട് തന്നെ ഡിവൈസിറെ വിൽപ്പന ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഡിവൈസ് വാങ്ങുന്നവർ ആദ്യം 10 ശതമാനം മാത്രം നൽകിയാൽ മതിയാകുമെന്ന് ജിയോ അറിയിച്ചിരുന്നു. ഇത്തരമൊരു ഓഫറിലൂടെ കൂടുതൽ ഡിവൈസുകൾ ആദ്യഘട്ടത്തിൽ തന്നെ വിൽപ്പന നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

സവിശേഷതകൾ

ജിയോഫോൺ നെക്‌സ്റ്റ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം ക്യുഎം 215എസ്ഒസി ആയിരിക്കുമെന്നാണ് സൂചനകൾ. 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയും ഡിവൈസിൽ ഉണ്ടായിരിക്കും. ഈ ഡിവൈസിൽ 2 ജിബി, 3 ജിബി റാം ഓപ്ഷനുകൾ ഉണ്ടായിരിക്കും. 16 ജിബി, 32 ജിബി എന്നിവയിൽ ഏതെങ്കിലുമൊരു സ്റ്റോറേജ് ഓപ്ഷനും ഡിവൈസിന് ഉണ്ടായിരിക്കും. സ്മാർട്ട്ഫോണിന് പിന്നിൽ13 എംപി ക്യാമറയും 8 എംപി സെൽഫി ക്യാമറയും ഉണ്ടായിരിക്കും. ഡിവൈസിൽ 2,500 mAh ബാറ്ററിയായിരിക്കും പായ്ക്ക് ചെയ്യുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

4ജി

ജിയോഫോൺ നെക്സ്റ്റിൽ ഡ്യുവൽ സിം, ബ്ലൂടൂത്ത് v4.2, ജിപിഎസ് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉണ്ടായിരിക്കും. ജിയോയ്ക്ക് ഇന്ത്യയിലെ 2ജി വരിക്കാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ജിയോയ്ക്ക് 2ജി ഇല്ലാത്തതിനാൽ തന്നെ അവരുടെ 4ജി സേവനങ്ങളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ ജിയോഫോൺ അടക്കമുള്ള മാർഗങ്ങളാണ് കമ്പനി തിരഞ്ഞെടുക്കുന്നത്. പുതിയ ജിയോഫോൺ നെക്സ്റ്റ് ഇന്ത്യയിലെ ജിയോ ഉപയോക്താക്കളുടെ എണ്ണം കുത്തനെ വർധിപ്പിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
The launch of JioPhone Next has been postponed. The launch of the device was delayed due to shortage of chips globally.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X