ഈ ഡിസംബറിൽ വാങ്ങാവുന്ന 108 എംപി ക്യാമറയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾ എല്ലാവരും ശ്രദ്ധിക്കുന്ന കാര്യമാണ് ക്യാമറകൾ. നിലവിൽ ലഭ്യമായ സ്മാർട്ട്ഫോൺ ക്യാമറകളിൽ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്നത് 108 എംപി ക്യാമറകളാണ്. ഷവോമി, റിയൽമി തുടങ്ങിയ ചൈനീസ് ബ്രാന്റുകൾ ഇത്തരം ക്യാമറകൾ കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോണുകളിൽ പോലും ഉൾപ്പെടുത്തുന്നുണ്ട്. ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ക്യാമറ ഫോണുകളാണ് 108 എംപി പ്രൈമറി ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ.

ഈ ഡിസംബർ മാസം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച 108 എംപി പ്രൈമറി ക്യാമറയുള്ള സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ഫോണുകൾ ക്യാമറയുടെ കാര്യത്തിൽ മാത്രമല്ല മികവ് പുലർത്തുന്നത്. കരുത്തുള്ള പ്രോസസർ, മികച്ച ഡിസ്പ്ലെ, ആകർഷകമായ ഡിസൈൻ എന്നിവയെല്ലാം ഈ സ്മാർട്ട്ഫോണുകളിൽ നൽകിയിട്ടുണ്ട്. ഈ മാസം വാങ്ങാവുന്ന ഇന്ത്യയിലെ മികച്ച 108 എംപി ക്യാമറ സ്മാർട്ട്ഫോണുകളും അവയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

മോട്ടോ ജി60
വില: 17,890
പ്രധാന സവിശേഷതകൾ
• 6.8 ഇഞ്ച് (17.27 സെമി) ഡിസ്പ്ലെ
• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി
• 108 എംപി പ്രൈമറി ക്യാമറ, 8 എംപി സെക്കന്ററി ക്യാമറ, 2 എംപി ക്യാമറ
• 32 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ, നാനോ-ഹൈബ്രിഡ് സിം
• ആൻഡ്രോയിഡ് v11
• 6000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്21 അൾട്ര
വില: 97,499 രൂപ
പ്രധാന സവിശേഷതകൾ
• 108 എംപി പ്രൈമറി ക്യാമറ, 10 എംപി ക്യാമറ, 10 എംപി ക്യാമറ, 12 എംപി ക്യാമറ
• സാംസങ് എക്സിനോസ് 2100 പ്രോസസർ
• 40 എംപി ഫ്രണ്ട് ക്യാമറ
• 6.8 ഇഞ്ച് (17.27 സെമി) ഡിസ്പ്ലെ
• ഡ്യുവൽ, നാനോ-നാനോ സിം
• ആൻഡ്രോയിഡ് v11
• 5000 mAh ബാറ്ററി

ഷവോമി റെഡ്മി നോട്ട് 10 പ്രോ മാക്സ്
വില: 19,999 രൂപ
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് (16.94 സെമി) സ്‌ക്രീൻ
• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി
• 108 എംപി പ്രൈമറി ക്യാമറ, 8 എംപി സെക്കന്റി ക്യാമറ, 5 എംപി ക്യാമറ, 2 എംപി ക്യാമറ
• 16 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ, നാനോ-നാനോ സിം
• ആൻഡ്രോയിഡ് v11
• 5020 mAh ബാറ്ററി

റിയൽമി 8 പ്രോ
വില: 17,999 രൂപ
പ്രധാന സവിശേഷതകൾ
• 6.4 ഇഞ്ച് (16.26 സെമി) സ്‌ക്രീൻ
• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 720ജി
• 108 എംപി പ്രൈമറി ക്യാമറ, 8 എംപി സെക്കന്ററി ക്യാമറ, രണ്ട് 2 എംപി ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ, നാനോ-നാനോ സിം
• ആൻഡ്രോയിഡ് v11
• 4500 mAh ബാറ്ററി

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ
വില: 21,499 രൂപ
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് (17.02 സെ.മി) ഡിസ്പ്ലെ
• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 800യു എംടി6853വി
• 108 എംപി പ്രൈമറി ക്യാമറ, 8 എംപി സെക്കന്ററി ക്യാമറ, 2 എംപി ക്യാമറ
• 32 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ, നാനോ-ഹൈബ്രിഡ് സിം
• ആൻഡ്രോയിഡ് v11
• 5000 mAh ബാറ്ററി

സാംസങ് ഗാലക്സി 20 അൾട്ര 5ജി
വില: 69,999 രൂപ
പ്രധാന സവിശേഷതകൾ
• 6.9 ഇഞ്ച് (17.53 സെമി) ഡിസ്പ്ലെ
• 108 എംപി പ്രൈമറി ക്യാമറ, 12 എംപി ക്യാമറ, 12 എംപി ക്യാമറ
• 10 എംപി മുൻ ക്യാമറ
• ഡ്യുവൽ, നാനോ-ഹൈബ്രിഡ് സിം
• ആൻഡ്രോയിഡ് വി10 (ക്യു)
• 4500 mAh ബാറ്ററി

ഷവോമി എംഐ 10ഐ
വില: 21,999 രൂപ
പ്രധാന സവിശേഷതകൾ
• ഒക്ടാകോർ ക്വാൽകോം 750ജി പ്രോസസർ
• 4820 mAh ബാറ്ററി
• 108 എംപി പ്രൈമറി ക്യാമറ, 8 എംപി സെക്കന്ററി ക്യാമറ, രണ്ട് 2 എംപി ക്യാമറകൾ
• 16 എംപി പ്രൈമറി ക്യാമറ
• 6.67 ഇഞ്ച് (16.94 സെമി) ഡിസ്പ്ലെ
• ഡ്യുവൽ, നാനോ-ഹൈബ്രിഡ് സിം
• ആൻഡ്രോയിഡ് വി10 (ക്യു)

ഷവോമി എംഐ 11എക്സ് പ്രോ
വില: 36,999 രൂപ
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് (16.94 സെമി) ഡിസ്പ്ലെ
• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസർ
• 108 എംപി പ്രൈമറി ക്യാമറ, 8 എംപി സെക്കന്ററി ക്യാമറ, 5 എംപി ക്യാമറ
• 20 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ നാനോ സിം
• ആൻഡ്രോയിഡ് v11
• 4520 mAh ബാറ്ററി


Click it and Unblock the Notifications








