Home
Mobile

വില കുറഞ്ഞ 5ജി ഫോൺ വേണോ?, നവംബറിൽ വാങ്ങാവുന്ന മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ

ഇന്ത്യയിൽ 5ജി ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും എല്ലാ ബ്രാന്റുകളും 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ആദ്യമൊക്കെ പ്രീമിയം ഫോണുകളിൽ മാത്രമാണ് 5ജി ചിപ്പ്സെറ്റ് നൽകിയിരുന്നത് എങ്കിൽ ഇന്ന് വില കുറഞ്ഞ സ്മാർട്ട്ഫോണുകളിലും 5ജി നെറ്റ്വർക്ക് സപ്പോർട്ട് ഉണ്ട്. ദീർഘകാലം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് 5ജി ഡിവൈസുകൾ തിരഞ്ഞെടുക്കുന്നത് തന്നെയാണ് നല്ലത്. കാരണം പിന്നീട് 5ജി നെറ്റ്വർക്ക് ലഭ്യമാകുന്ന അവസരത്തിൽ ഫോൺ മാറ്റി വാങ്ങേണ്ടതായി വരില്ല.

5ജി സ്മാർട്ട്ഫോണുകൾ

15,000 രൂപയിൽ താഴെ വിലയിൽ രാജ്യത്ത് 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ജനപ്രിയ ബ്രാന്റുകളായ റെഡ്മി, റിയൽമി, സാംസങ്, പോക്കോ തുടങ്ങിയ ബ്രാന്റുകൾ ബജറ്റ് വിലയിൽ 5ജി സപ്പോർട്ടുള്ള ഡിവൈസുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ നവംബർ മാസത്തിൽ നിങ്ങൾക്ക് വാങ്ങാവുന്ന വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. 15000 രൂപയിൽ താഴെ വിലയിൽ ഫോണുകൾ വാങ്ങാനിരിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസുകളാണ് ഈ പട്ടികയിൽ ഉള്ളത്.

റെഡ്മി നോട്ട് 10ടി 5ജി

റെഡ്മി നോട്ട് 10ടി 5ജി

റെഡ്മി നോട്ട് 10ടി 5ജിആണ് റെഡ്മി നോട്ട് സീരിസിലെ 5ജി സപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ. ഈ സ്മാർട്ട്ഫോൺ എസ്എ (സ്റ്റാൻഡലോൺ), എൻഎസ്എ (നോൺ-സ്റ്റാൻഡലോൺ) ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്നു. മീഡിയടെക് ഡൈമെൻസിറ്റി 700ജി ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേ, 6 ജിബി വരെ റാം, 48 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5,000mAh ബാറ്ററി എന്നിവയാണ് സ്മാർട്ട്ഫോണിലുള്ള പ്രധാന സവിശേഷതകൾ.

സാംസങ് ഗാലക്സി എം32 5ജി

സാംസങ് ഗാലക്സി എം32 5ജി

സാംസങ് ഗാലക്സി എം32 5ജി(ബേസിക് മോഡൽ) സ്മാർട്ട്ഫോണിന് 15000 രൂപയിൽ കൂടുതലാണ് വിലയെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഓഫർ ഉപയോഗിച്ച്, നിങ്ങൾക്ക് ഈ ഡിവൈസ് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. ഡൈമെൻസിറ്റി 720 പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. ഇതൊരു സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണ്. 8 ജിബി വരെ റാമുള്ള ഫോണിൽ 64 എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

റിയൽമി 8 5ജി

റിയൽമി 8 5ജി

ഒന്നിലധികം 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്ന പട്ടികയിലെ വില കുറഞ്ഞ മറ്റൊരു ഓപ്ഷനാണ് റിയൽമി 8 5ജി. റെഡ്മി നോട്ട് 10ടി സ്മാർട്ട്ഫോണിന് സമാനമായി ഈ ഡിവൈസ് മീഡിയടെക് ഡൈമെൻസിറ്റി 700ജി പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഫോണിൽ 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.5-ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഉള്ളത്. 8 ജിബി വരെ റാമുള്ള സ്മാർട്ട്ഫോണിൽ 48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 5,000mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

റിയൽമി 8എസ് 5ജി

റിയൽമി 8എസ് 5ജി

റിയൽമിയുടെ മറ്റൊരു മികച്ച 5ജി സ്മാർട്ട്ഫോണാണ് റിയൽമി 8എസ് 5ജി. ഈ ഡിവൈസിന് 15,000 രൂപയിൽ കൂടുതലാണ് വില എങ്കിലും എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്പ്കാർട്ടിലെ ബാങ്ക് കിഴിവുകളും ഉപയോഗിച്ച് നിങ്ങൾക്ക് 15,000 രൂപയിൽ താഴെയുള്ള വിലയിൽ ഈ ഡിവൈസ് സ്വന്തമാക്കാം. പുതിയ 6nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 810 5ജി ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡൈനാമിക് റാം വിപുലീകരണം, 90Hz ഡിസ്‌പ്ലേ, 8 ജിബി വരെ റാം, 64 എംപി ക്വാഡ്-ക്യാമറ സെറ്റപ്പ്, 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയാണ് ഈ ഡിവൈസിലുള്ള മറ്റ് സവിശേഷതകൾ.

പോക്കോ എം3 പ്രോ 5ജി

പോക്കോ എം3 പ്രോ 5ജി

ബജറ്റ് വിഭാഗത്തിലെ മികച്ചൊരു 5ജി സ്മാർട്ട്ഫോൺ ആണ് പോക്കോ എം3 പ്രോ 5ജി. എസ്എ, എൻഎസ്എ ആർക്കിടെക്ചർ അടിസ്ഥാനമാക്കിയുള്ള ഒന്നിലധികം ബാൻഡുകളെ ഈ ഡിവൈസ് സപ്പോർട്ട് ചെയ്യുന്നു. 90Hz ഡിസ്പ്ലേയാണ് പോക്കോ ഈ ഫോണിൽ നൽകിയിട്ടുള്ളത്. ഡൈമെൻസിറ്റി 700 5ജി എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ 48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്. 5,000mAh ബാറ്ററിയാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത.

Best Mobiles in India

English summary
5G smartphones are available in the country for less than Rs 15,000. Brands like Redmi, Realme, Samsung and Poco have launched 5G supported devices at budget prices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X