വെറും 12000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന 6 ജിബി റാം സ്മാർട്ട്ഫോണുകൾ
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ധാരാളം ആവശ്യക്കാരുള്ള സ്മാർട്ട്ഫോണുകളാണ് 12,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ ഉള്ളത്. ഈ വിഭാഗത്തിൽ പോലും മികച്ച സവിശേഷതകളുള്ള ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്. റെഡ്മി, പോക്കോ, റിയൽമി, തുടങ്ങിയ ബ്രാന്റുകളെല്ലാം ഈ വില വിഭാഗത്തിൽ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിട്ടണ്ട്. എന്നാൽ ഇവയിൽ മിക്കവയും 4 ജിബി റാം ഉള്ള സ്മാർട്ട്ഫോണുകളാണ്. എന്നാൽ നിങ്ങൾക്ക് ആവശ്യം 6ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ ആണെങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളും വിപണിയിൽ ലഭ്യമാണ്.

6 ജിബി റാം എന്നത് മികച്ച കരുത്ത് നൽകുന്ന, മൾട്ടി ടാസ്കിങ് എളുപ്പമാക്കുന്നതിനും ഗെയിമിങിനും കൂടുതൽ ആപ്പുകൾ ഉപയോഗിക്കാനുമെല്ലാം 6ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ നമ്മളെ സഹായിക്കുന്നുണ്ട്. 12,000 രൂപയിൽ താഴെ വിലയിൽ 6 ജിബി റാം നൽകുന്ന സ്മാർട്ട്ഫോണുകളാണ നമ്മളിന്ന് പരിചയപ്പെടുന്നത്. മികച്ച വേഗതയിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ പോക്കോ, മൈക്രോമാക്സ്, ലാവ, റെഡ്മി, ഇൻഫിനിക്സ് എന്നീ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഉള്ളത്. ഇവ കുറഞ്ഞ വിലയ്ക്ക് മികച്ച പെർഫോമൻസ് നൽകുന്ന ഫോണുകൾ വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനുകളാണ്.

പോക്കോ എം3
വില: 11,499 രൂപ.
പ്രധാന സവിശേഷതകൾ
• 6.53-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 19.5:9 എൽസിഡി സ്ക്രീൻ
• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 662 11nm മൊബൈൽ പ്ലാറ്റ്‌ഫോം
• 6 ജിബി എൽപിഡിഡിആർ4എക്സ് റാം, 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാന സാധിക്കും
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12
• എഫ്/1.79 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി ക്യാമറ, 2 എംപി ഡെപ്ത് സെൻസർ, എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി 4cm മാക്രോ ക്യാമറ
• എഫ്/2.05 അപ്പേർച്ചർ ഉള്ള 8 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5, ജിപിഎസ്+ ഗ്ലോനാസ്സ്, യുഎസ്ബി ടൈപ്പ്-സി
• 6,000 mAh ബാറ്ററി

മൈക്രോമാക്‌സ് 2ബി
വില: 9,999 രൂപ.
പ്രധാന സവിശേഷതകൾ
• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 ഡ്രോപ്പ് നോച്ച് ഡിസ്പ്ലേ, 400 നിറ്റ്സ് വരെ ബ്രൈറ്റ്നസ്
• ഒക്ടാകോർ 12nm യുണിസോക്ക് ടി610 പ്രോസസർ - ഡ്യൂവൽ കോർ കോർടെക്സ് എ75, സിക്സ് കോർ കോർടെക്സ് എ55, മാലി-G52 ജിപിയു
• 6ജിബി എൽപിഡിഡിആർ4എക്സ് റാം, 64ജിബി (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11
• 13 എംപി + 2 എംപി പിൻ ക്യാമറകൾ
• 5 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

ലാവ Z6
വില: 9,699 രൂപ
പ്രധാന സവിശേഷതകൾ
• 6.51-ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ
• 2.3GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ G35
• 6 ജിബി റാം, 64 ജിബി റോം
• ഡ്യുവൽ സിം
• 13 എംപി + 5 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ
• എൽഇഡി ഫ്ലാഷ്
• 16 എംപി ഫ്രണ്ട് ക്യാമറ
• മിലിറ്ററി ഗ്രേഡ് ഡ്യൂറബിലിറ്റി
• 4ജി വോൾട്ടി
• വൈഫൈ
• യുഎസ്ബി ടൈപ്പ്-സി
• ബ്ലൂടൂത്ത് 5
• 5,000 mAh ബാറ്ററി

ഷവോമി റെഡ്മി 9 ആക്ടീവ്
വില: 10,999 രൂപ
പ്രധാന സവിശേഷതകൾ
• 6.53-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ
• 2.3GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ G35 പ്രോസസർ, 680MHz ഐഎംജി പവർവിആർ ജിഇ8320 ജിപിയു
• 6ജിബി എൽപിഡിഡിആർ4എക്സ് റാം, 128 ജിബി (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12
• 13 എംപി + 2 എംപി പിൻ ക്യാമറകൾ
• 5 എംപി ഫ്രണ്ട് ക്യാമറ
• ഫിംഗർപ്രിന്റ് സെൻസർ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

ഇൻഫിനിക്സ് ഹോട്ട് 10
വില: 11,999 രൂപ
പ്രധാന സവിശേഷതകൾ
• 6.78-ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി+ 20.5:9 പിൻഹോൾ ഡിസ്പ്ലേ
• എആർഎം മാലി-ജി52 2ഇഇഎംസി2 ജിപിയു, ഒക്ട-കോർ മീഡിയടെക് ഹീലിയോ G70 12nm പ്രൊസസർ (ഡ്യുവൽ 2GHz Cortex-A75 + Hexa 1.7GHz 6x Cortex-A55 CPU)
• 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്; മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 7
• 16 എംപി (എഫ്/1.79 പ്രൈമറി) + 2 എംപി (4cm മാക്രോ) + 2 എംപി ( എഫ്/2.4 ഡെപ്ത്) + എഫ്/1.8 ലോ-ലൈറ്റ് വീഡിയോ ക്യാമറ എന്നിവയങ്ങുന്ന പിൻ ക്യാമറ സെറ്റപ്പ്
• എഫ്/1.8 അപ്പേർച്ചറുള്ള 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ, ഡ്യുവൽ എൽഇഡി ഫ്ലാഷ്
• ഡ്യുവൽ 4ജി വോൾട്ടി
• 5,200 mAh ബാറ്ററി


Click it and Unblock the Notifications