2021ലെ ഏറ്റവും മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

|

2021ൽ ഇന്ത്യൻ വിപണിയിൽ ധാരാളം മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കൾ സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുന്ന പ്രധാനപ്പെട്ട ഘടകം എന്ന നിലവിൽ ക്യാമറ സെറ്റപ്പിന് പ്രാധാന്യം നൽകുന്നവയാണ് എല്ലാ സ്മാർട്ട്ഫോണുകളും. മുൻനിര ബ്രാൻഡുകളെല്ലാം ക്യാമറയ്ക്കായി പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചുകൊണ്ട് സ്മാർട്ട്ഫോൺ വിപണിയിൽ അതിശയങ്ങൾ കാട്ടിയ വർഷം കൂടിയാണ് 2021.

മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

ആപ്പിൾ ഐഫോൺ 13 പ്രോ ഹാൻഡ്‌സെറ്റുകളിലൂടെ സ്മാർട്ട്ഫോൺ ക്യാമറകളുടെ പുതിയ സാധ്യതകൾ തുറന്നപ്പോൾ സാംസങ്ങും മുൻനിര മോഡലുകളുടെ ക്യാമറ സെറ്റപ്പുകളിലൂടെ നമ്മെ അതിശയിപ്പിച്ചു. നിങ്ങളുടെ എല്ലാ തരത്തിലുള്ള ഫോട്ടോഗ്രാഫി ആവശ്യങ്ങളും നിറവേറ്റുന്നതിന് സാധ്യമാകുന്ന വിധത്തിലുള്ള ക്യാമറ സെറ്റപ്പുമായി ധാരാളം സ്മാർട്ട്ഫോണുകൾ 2021ൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 2021ൽ വിപണിയിലെത്തിയ മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ വിവോ, ഷവോമി, വൺപ്ലസ്, ഗൂഗിൾ തുടങ്ങിയവയുടെ ഡിവൈസുകൾ ഉണ്ട്.

വിവോ എക്സ്70 പ്രോ+
 

വിവോ എക്സ്70 പ്രോ+

2021-ലെ ഏറ്റവും മികച്ച ക്യാമറ ഫോണുകളുടെ പട്ടികയിൽ വിവോ എക്സ്70 പ്രോ+ ഒന്നാമതാണ്. ഈ മുൻനിര ഹാൻഡ്‌സെറ്റിൽ സെസ്സിന്റെ സപ്പോർട്ടുള്ള ക്യാമറകളാണ് ഉള്ളത്. സാംസങ് ജിഎൻ 1 സെൻസറുള്ള 50എംപി ഒഐഎസ് എനേബിൾഡ് ക്യാമറയാണ് ഇതിലുള്ളത്. ഇതിനൊപ്പം ഗിംബൽ മൊഡ്യൂളുള്ള 48 എംപി അൾട്രാ-വൈഡ് ക്യാമറ, 12 എംപി ഒഐഎസ് എനേബിൾഡ് 5എക്സ് പോർട്രെയിറ്റ് സെൻസർ, 5എക്സ് ഒപ്റ്റിക്കൽ സൂമും 60എക്സ് ഡിജിറ്റൽ സൂമും ഉള്ള 8 എംപി ഒഐഎസ് എനേബിൾഡ് പെരിസ്‌കോപ്പ് ക്യാമറ എന്നിവയാണ് ഈ ഡിവൈസിൽ വിവോ നൽകിയിട്ടുള്ളത്. സ്റ്റേബിൾ ആയ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ മിനിയേച്ചറൈസ് ചെയ്ത ജിംബൽ സെറ്റപ്പ് നമ്മെ സഹായിക്കുന്നു. സ്റ്റെബിലൈസേഷന് മൂന്ന് വ്യത്യസ്ത തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ നമുക്ക് ലഭിക്കും.

മോട്ടോ ജി31, മോട്ടോ ജി51 സ്മാർട്ട്ഫോണുകൾക്ക് 3000 രൂപ വരെ വർധിപ്പിച്ചുമോട്ടോ ജി31, മോട്ടോ ജി51 സ്മാർട്ട്ഫോണുകൾക്ക് 3000 രൂപ വരെ വർധിപ്പിച്ചു

ആപ്പിൾ ഐഫോൺ 13 പ്രോ/ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ/ 13 പ്രോ മാക്സ്

ആപ്പിൾ ഈ വർഷം നാല് പുതിയ ഐഫോണുകൾ അവതരിപ്പിച്ചു. ഇതിൽ ഐഫോൺ 13 പ്രോ മാക്സും ഐഫോൺ 13 പ്രോയും കിടിലൻ ക്യാമറകളുമായിട്ടാണ് വരുന്നത്. രണ്ട് പ്രോ മോഡലുകളിലും പ്രത്യേക ഫോട്ടോഗ്രാഫി ആവശ്യങ്ങൾക്കായി മൂന്ന് 12 എംപി സെൻസറുകളാണ് നൽകിയിട്ടുള്ളത്. ഈ ട്രിപ്പിൾ ലെൻസ് പിൻ ക്യാമറ സെറ്റപ്പിൽ ലോ-ലൈറ്റ് കഴിവുകളുള്ള മികച്ച പ്രൈമറി സെൻസർ, 3x ഒപ്റ്റിക്കൽ ലെൻസ്, മികച്ച വൈഡ് ആംഗിൾ സെൻസർ എന്നിവയാണ് ഉള്ളത്. ഉയർന്ന സ്റ്റോറേജ് വേരിയന്റുകൾക്ക് 1080p 30fpsലും 4കെ 30fps-ലും പ്രോറെസ് വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യാൻ സാധിക്കും.

സാംസങ് ഗാലക്സി എസ്21 അൾട്രാ

സാംസങ് ഗാലക്സി എസ്21 അൾട്രാ

സാംസങ് ഗാലക്സി എസ്21 അൾട്രാ ഇപ്പോഴും നിങ്ങൾക്ക് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന മികച്ച ക്യാമറ സ്‌മാർട്ട്‌ഫോണുകളിലൊന്നാണ്. ഈ ഡിവൈസിൽ 108 എംപി 1/1.33" വൈഡ്-ആംഗിൾ സെൻസറും എഫ്/1.8 അപ്പർച്ചർ സൈസിലുള്ള സാംസങ്ങിന്റെ ഐസോസെൽ എച്ച്എം3 സെൻസറും 24mm ഫോക്കൽ ലെങ്ത് ഉള്ള ലെൻസും നൽകിയിട്ടുണ്ട്. ഈ സെൻസർ പിഡിഎഎഫ്, ഒഐഎസ് എന്നിവ സപ്പോർട്ട് ചെയ്യുന്നു. മികച്ച ഫോക്കസിങ് പെർഫോമൻസിനായി പുതിയ ലേസർ എഎഫ് സിസ്റ്റവും നൽകിയിട്ടുണ്ട്. 12എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 10എംപി ടെലിഫോട്ടോ ലെൻസ് (3x ഒപ്റ്റിക്കൽ സൂം), 10x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന ഒരു സെക്കൻഡറി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഈ ഡിവൈസിലെ ക്യാമറ സെറ്റപ്പിലുള്ള മറ്റ് സെൻസറുകൾ.

ഷവോമി എംഐ 11 അൾട്രാ

ഷവോമി എംഐ 11 അൾട്രാ

ഷവോമി എംഐ 11 അൾട്രാ സ്മാർട്ട്ഫോണിൽ 50 എംപി സാംസങ് ജിഎൻ2 സെൻസറും 48 എംപി സോണി ഐഎംഎക്സ് 586 വൈഡ് ആംഗിൾ സെൻസറും 48 എംപി 5x ഒപ്റ്റിക്കൽ സെൻസറുമാണ് ഉള്ളത്. ഈ ഡിവൈസിലെ ഒപ്റ്റിക്കൽ സെൻസർ 120x ഫാർ-ഫീൽഡ് സൂം നൽകുന്നു. ഈ ക്യാമറ സെറ്റപ്പ് മികച്ച ഫോക്കൽ ലെങ്ത് നൽകുന്നു. ചിത്രങ്ങൾ എടുക്കാൻ 12 എംഎം മുതൽ 120 എംഎം വരെയുള്ള ഫോക്കൽ ലെങ്ത്ത് ആണ് ഈ ഡിവൈസിലൂടെ ലഭിക്കുന്നത്. ഈ മൂന്ന് ലെൻസുകളും ഉപയോഗിച്ച് നൈറ്റ് മോഡിൽ ഷൂട്ട് ചെയ്യാനും നിങ്ങൾക്ക് സാധിക്കും.

ഒരു യുഗം കൂടി അവസാനിക്കുന്നു, ബ്ലാക്ക്ബെറി പൂർണ്ണമായും ഔദ്യോഗികമായി അടച്ചുപൂട്ടുന്നുഒരു യുഗം കൂടി അവസാനിക്കുന്നു, ബ്ലാക്ക്ബെറി പൂർണ്ണമായും ഔദ്യോഗികമായി അടച്ചുപൂട്ടുന്നു

വൺപ്ലസ് 9 പ്രോ

വൺപ്ലസ് 9 പ്രോ

വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ എല്ലായ്‌പ്പോഴും മികച്ച ക്യാമറ പെർഫോമൻസുമായിട്ടാണ് വരുന്നത്. ക്യാമറാ വിദഗ്‌ദ്ധരായ ഹാസൽബ്ലാഡുമായി സഹകരിച്ച് നിർമ്മിച്ച ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. 48 എംപി ഒഐഎസ് എനേബിൾഡ് സോണി ഐഎംഎക്സ്789 സെൻസർ, 50 എംപി ഫ്രീഫോം ലെൻസ്, 8 എംപി ഒഐഎസ് 3.3x സെൻസർ, 2 എംപി മോണോക്രോം സെൻസർ എന്നിവയാണ് ഈ ഡിവൈസിലുള്ള ക്യമറകൾ. ഏത് ലൈറ്റിങ് കണ്ടീഷനിലും മികച്ച റിസൾട്ട് നൽകാൻ ഈ ക്യാമറകൾക്ക് സാധിക്കുന്നു. ഈ ഹാൻഡ്‌സെറ്റ് 12-ബിറ്റ് റോ ഇമേജുകളും പ്രൈമറി, അൾട്രാ-വൈഡ് സെൻസറിലൂടെ നിന്ന് ആകർഷകമായ 4കെ 30/60fps വീഡിയോകളും ഷൂട്ട് ചെയ്യുന്നു.

ഗൂഗിൾ പിക്സൽ 4എ

ഗൂഗിൾ പിക്സൽ 4എ

ഗൂഗിൾ പിക്സൽ 4എ 2020ൽ അവതരിപ്പിച്ചതാണ് എങ്കിലും 2021ലെ മികച്ച ക്യാമറ ഫോണുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മൂന്നും നാലും ക്യാമറകളുമായി വരുന്ന ഫോണുകൾക്കിടയിൽ പിക്സൽ 4എ-ഒറ്റ 12 എംപി ക്യാമറയുമായിട്ടാണ് വരുന്നത്. ഈ ഡിവൈസ് 24,590 രൂപയ്ക്ക് ലഭ്യമാണ്. 12.2 എംപി സിംഗിൾ ലെൻസ് ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. എഫ്/1.7 അപ്പേർച്ചറും ഇതിലുണ്ട്. ഒഐഎസ്+ഇഐഎസ് എനേബിൾർഡ് ലെൻസാണ് ഇത്. ഇതിന് 4കെ @ 30fps വീഡിയോകളും 1080p @ 30/60/120 fps വീഡിയോകളും 720p വീഡിയോകളും @ 30/60/240 fps-ലും റെക്കോർഡ് ചെയ്യാൻ കഴിയും.

റിയൽമി 8 പ്രോ

റിയൽമി 8 പ്രോ

2021-ലെ ഞങ്ങളുടെ മികച്ച ക്യാമറ ഫോണുകളുടെ പട്ടികയിലുള്ള മറ്റൊരു വില കുറഞ്ഞ ഓപ്ഷനാണ് റിയൽമി 8 പ്രോ. ഇതിൽ f/1.9 അപ്പേർച്ചറുള്ള 108 എംപി സാംസങ് ഐസോസിൽ എച്ച്എം2 പ്രൈമറി സെൻസറാണ് ഉള്ളത്. ഇതിനൊപ്പം 119-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 എംപി അൾട്രാ-വൈഡ്-ആംഗിൾ ലെൻസും ബൊക്കെയ്ക്കും മാക്രോ ഫോട്ടോഗ്രാഫിക്കുമായി ഒരു ജോഡി 2 എംപി സെൻസറുകളും നൽകിയിട്ടുണ്ട്.

പുതിയ ഷവോമി 12, ഷവോമി 12 പ്രോ, ഷവോമി 12എക്സ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾപുതിയ ഷവോമി 12, ഷവോമി 12 പ്രോ, ഷവോമി 12എക്സ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ മാക്സ്/ റെഡ്മി നോട്ട് 10 പ്രോ

റെഡ്മി നോട്ട് 10 പ്രോ മാക്സ്/ റെഡ്മി നോട്ട് 10 പ്രോ

വില കുറഞ്ഞ നല്ല ക്യാമറയുള്ള സ്മാർട്ട്ഫോൺ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനുകളാണ് റെഡ്മി നോട്ട് 10 പ്രോ മാക്സ്/ റെഡ്മി നോട്ട് 10 പ്രോ എന്നിവ. റെഡ്മി നോട്ട് 10 പ്രോ മാക്‌സിൽ 108എംപി സാംസങ് എച്ച്എം2 സെൻസറാണ് ഉള്ളത്. റെഡ്മി നോട്ട് 10 പ്രോയിൽ 4കെ 30എഫ്‌പിഎസ് വീഡിയോകൾ റെക്കോർഡുചെയ്യാൻ ശേഷിയുള്ള 64എംപി സാംസങ് ഐസോസെൽ ജിഡബ്ല്യു3 സെൻസറാണ് ഉള്ളത്. മറ്റുള്ള ക്യാമറകൾ സമാനമാണ്. 8 എംപി സോണി IMX355 എഫ്/2.2 വൈഡ് ആംഗിൾ ലെൻസ് (118 ഡിഗ്രി എഫ്ഒവി വരെ), 5 എംപി എഫ്/2.4 മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ഡിവൈസിലുള്ള ക്യാമറകൾ.

Best Mobiles in India

English summary
Let's take a look at the best camera smartphones of 2021 in India. This includes devices from brands such as Vivo, Xiaomi, Apple, Google Pixel, Realme and OnePlus.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X