പുതിയ ഷവോമി 12, ഷവോമി 12 പ്രോ, ഷവോമി 12എക്സ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ
ഷവോമി കഴിഞ്ഞ ദിവസമാണ് ഷവോമി 12 സീരീസ് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചത്. ചൈനീസ് വിപണിയിലാണ് ഈ സീരീസിലെ മൂന്ന് ഡിവൈസുകളുടെ ലോഞ്ച് നടന്നത്. ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഈ സ്മാർട്ട്ഫോണുകൾ വരുന്നത്. ഇതിനൊപ്പം ടാബ്ലറ്റുകൾക്കും സ്മാർട്ട്ഫോണുകൾക്കുമുള്ള എംഐയുഐ 13 കസ്റ്റം സ്കിന്നും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ സീരീസിലെ ഷവോമി 12, ഷവോമി 12 പ്രോ, ഷവോമി 12എക്സ് സ്മാർട്ട്ഫോണുകളും എംഐയുഐ 13ലാണ് പ്രവർത്തിക്കുന്നത്. ഈ ഫോണുകളുടെ സവിശേഷതകളും വിലയും നോക്കാം.

ഷവോമി 12 സീരീസ്
ഷവോമി 12 സീരീസിലെ ഷവോമി 12 സ്മാർട്ട്ഫോൺ 8 ജിബി റാം + 128 ജിബി റോം, 8 ജിബി റാം + 256 ജിബി റോം, 12 ജിബി + 256 ജിബി റോം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 43,400 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. 47000 രൂപ, 51,600 രൂപ എന്നിവയാണ് ഈ ഡിവൈസിന്റെ ഹൈഎൻഡ് മോഡലിന്റെ സവിശേഷതകൾ. ഷവോമി 12 പ്രോ സ്മാർട്ട്ഫോണും സമാനമായ സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ലഭ്യമാകുന്നത്. ഇവയ്ക്ക് ഇന്ത്യൻ കറൻസിയിൽ ഏകദേശം. 55,100 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന്റെ മിഡ്, ഹൈ എൻഡ് മോഡലുകൾക്ക് 58,600 രൂപ, 63,000 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ഷവോമി 12എക്സ് സ്മാർട്ട്ഫോണും ഈ മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. ഈ ഡിവൈസിന്റെ വില ഇന്ത്യൻ കറൻസിയിൽ ഏകദേശം 37,500 രൂപ മുതലാണ് ആരംഭിക്കുന്നത്. മിഡ് റേഞ്ച് മോഡലിന് 41000 രൂപയാണ് വില. 44,500 രൂപയാണ് ഹൈ എൻഡ് മോഡലിന്റെ വില.

ഷവോമി 12: സവിശേഷതകൾ
ഷവോമി 12 സ്മാർട്ട്ഫോണിൽ 6.28-ഇഞ്ച് എഫ്എച്ചഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. കോർണിങ് ഗൊറില്ലാ ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഡോൾബി വിഷൻ സപ്പോർട്ടുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. ഷവോമി 12 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയാണ്. ഇത് ക്വാൽകോമിന്റെ ഏറ്റവും പുതിയ ചിപ്പ്സെറ്റാണ്. ഇത് ഏറ്റവും കരുത്തുള്ളൊരു ചിപ്പ്സെറ്റാണ്.

മൂന്ന് പിൻക്യാമറകളാണ് ഷവോമി 12 സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ്/1.88 ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 50 എംപി പ്രൈമറി സോണി IMX766 സെൻസറാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്. 13 എംപി സെക്കൻഡറി അൾട്രാ വൈഡ് ലെൻസും 5 എംപി ടെർഷ്യറി മാക്രോ ലെൻസും ഈ ഡിവൈസിൽ ഉണ്ട്. ഈ ക്യാമറ മെച്ചപ്പെടുത്തിയ ഫോക്കസിനായി സൈബർഫോക്കസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഡിവൈസിന്റെ മുൻവശത്ത് സ്റ്റാഗർ എച്ച്ഡിആർ, എഐ ബ്യൂട്ടിഫിക്കേഷൻ എന്നിവയ്‌ക്കുള്ള സപ്പോർട്ടുള്ള 32 എംപി സെൽഫി ക്യാമറ സെൻസറാണ് ഉള്ളത്.

ഷവോമി 12 സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂടൂത്ത് വി5.2, ജിപിഎസ്, എൻഎഫ്സി, ഇൻഫ്രാറെഡ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്, ഹർമാൻ കാർഡൺ ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകൾ, ഹൈറെസ് ഓഡിയോ എന്നിവ ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 50W വയർലെസ് ചാർജിങ് സപ്പോർട്ടുമുള്ള 4500mAh ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 10W റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടും ഫോണിൽ ഉണ്ട്.

ഷവോമി 12 പ്രോ: സവിശേഷതകൾ
ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ 6.73-ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി+ ഇ5 അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120Hz ഡൈനാമിക് റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രോട്ടക്ഷനും ഉള്ള ഡിസ്പ്ലെയാണ് ഇത്. പ്രീമിയം ഐഫോണുകളിൽ ആപ്പിൾ ഉപയോഗിക്കുന്ന ലോ-ടെമ്പറേച്ചർ പോളിക്രിസ്റ്റലിൻ ഓക്സൈഡ് (LTPO) ബാക്ക്പ്ലെയ്ൻ സാങ്കേതികവിദ്യയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ് വേരിയന്റിൽ കാണുന്നത് പോലെ തന്നെ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

കണക്റ്റിവിറ്റിയും സ്റ്റോറേജ് ഓപ്ഷനുകളും ഷവോമി 12 സ്മാർട്ട്ഫോണിന് സമാനമാണ് പ്രോ മോഡലിലും ഉള്ളത്. മൂന്ന് 50 എംപി സെൻസറുകളുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഒരു സമർപ്പിത ട്വീറ്ററും ഹർമാൻ കാർഡൺ ട്യൂണിംഗ് സപ്പോർട്ടും ഉൾപ്പെടെ നാല് യൂണിറ്റ് സ്പീക്കർ സംവിധാനത്തോടെയാണ് ഈ ഡിവൈസ് വരുന്നത്. 4600mAh ബാറ്ററിയും 120W ഫാസ്റ്റ് വയർഡ് ചാർജിങ് സാങ്കേതികവിദ്യയും പ്രോ വേരിയന്റിന് ഉണ്ട്. 50W വയർലെസ് ചാർജിങ് സപ്പോർട്ടുള്ള 10W റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടും ഫോണിൽ നൽകിയിട്ടുണ്ട്.

ഷവോമി 12എക്സ്: സവിശേഷതകൾ
ഷവോമി 12എക്സ് സ്മാർട്ട്ഫോൺ എന്നത് ഷവോമി 12ന്റെ പരിഷ്കരിച്ച പതിപ്പാണ്. ഡിവൈസിൽ 6.28 ഇഞ്ച് ഡിസ്പ്ലേ തന്നെയാണ് ഉള്ളത്. ക്യാമറ സെറ്റപ്പ്, ബാറ്ററി എന്നിവയും ഷവോമി 12ന്റെ സമാനമാണ്. ഈ ഡിവൈസ് ഒക്ടാ-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയെക്കാൾ കരുത്ത് കുറഞ്ഞ ചിപ്പ്സെറ്റാണ്.


Click it and Unblock the Notifications








