അ‌ടിച്ചുമാറ്റലിന്റെ ആപ്പിൾ വേർഷനോ? ഐഫോൺ 14 പ്രോയിലെ ചില ആൻഡ്രോയിഡ് ഫീച്ചറുകൾ

|

ഐഫോൺ 14 സീരീസിലെ നാല് ഡിവൈസുകളും ദിവസങ്ങൾക്ക് മുമ്പാണ് വിപണിയിൽ എത്തിയത്. പതിവ് പോലെ ആരാധകരെയും മുഴുവൻ സ്മാർട്ട്ഫോൺ വിപണിയെയും ഇളക്കി മറിച്ച് കൊണ്ടാണ് ഐഫോൺ സീരീസിലെ പുതിയ ഡിവൈസുകളുടെ രംഗപ്രവേശം. പ്രത്യേകിച്ചും ഐഫോൺ 14 പ്രോ. ഡൈനാമിക് ഐലണ്ട്, ഓൾവെയ്സ് ഓൺ ഡിസ്പ്ലെ, 48 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ ( പ്രോ മോഡൽ ), സാറ്റലൈറ്റ് കണക്റ്റിവിറ്റി എന്നിങ്ങനെയുള്ള ഫീച്ചറുകളും പുതിയ ഐഫോൺ 14 പ്രോയിൽ കുത്തിനിറച്ചിട്ടുണ്ട്.

 

വിപണി

മാർക്കറ്റിങും വിപണി പിടിത്തവും ഒന്നും ആപ്പിളിന് പരിചയക്കുറവ് ഉള്ള മേഖലകൾ അല്ല. അതിനാൽ തന്നെ നേരത്തെ പറഞ്ഞ ഫീച്ചറുകൾ പലതും ഇതിന് മുമ്പ് ആരും കണ്ടിട്ടില്ലെന്ന രീതിയിലാണ് ആപ്പിളിന്റെ പ്രചാരണം നടക്കുന്നത്. എന്നാൽ ഇവയിൽ പലതും പുതിയ ഫീച്ചറുകൾ അല്ലെന്നതാണ് യാഥാർഥ്യം.

ഐഫോൺ 14 പ്രോ

അതേ ഐഫോൺ 14 പ്രോ സ്മാർട്ട്ഫോണിൽ കാണാൻ കഴിയുന്ന നിരവധി ഫീച്ചറുകൾ വർഷങ്ങളായി ആൻഡ്രോയിഡ് ഡിവൈസുകളിൽ ഉണ്ടായിരുന്നവയാണ്. എന്നാൽ ഇവയെല്ലാം ആപ്പിൾ ഐഫോൺ 14 പ്രോയിലെ ഫീച്ചറുകളുടെ അതേ എക്സ്പീരിയൻസ് തരുമെന്ന് കരുതരുത്. ആൻഡ്രോയിഡ് ഡിവൈസുകളിൽ നേരത്തെ തന്നെ ലഭ്യമായിരുന്ന മൂന്ന് ഐഫോൺ 14 പ്രോ ഫീച്ചറുകൾ നോക്കാം.

ആരാധകരേ ആഹ്ലാദിപ്പിൻ; നിങ്ങൾ ആഗ്രഹിച്ച മാറ്റങ്ങളുമായി ഇതാ ഐഒഎസ് 16 എത്തിപ്പോയ്!ആരാധകരേ ആഹ്ലാദിപ്പിൻ; നിങ്ങൾ ആഗ്രഹിച്ച മാറ്റങ്ങളുമായി ഇതാ ഐഒഎസ് 16 എത്തിപ്പോയ്!

ഓൾവെയ്സ് ഓൺ ഡിസ്പ്ലെ
 

ഓൾവെയ്സ് ഓൺ ഡിസ്പ്ലെ

ഐഫോണിലെ ഓൾവെയ്സ് ഓൺ ഡിസ്പ്ലെ, ഫോൺ ഓൺ ചെയ്യാതെ തന്നെ സമയം, വിജറ്റ്സ് എന്നിവ അറിയാൻ സഹായിക്കുന്നു. ഐഫോൺ 14 പ്രോയിലെ ഈ ഫീച്ചറിനെക്കുറിച്ച് കമ്പനി വാചാലമാകുമ്പോൾ 2016ൽ സാംസങ് ഗാലക്സി എസ്7 ലൂടെ ഈ ഫീച്ചർ ആൻഡ്രോയിഡ് ഡിവൈസുകളിൽ എത്തിയിരുന്നു. എന്നാൽ അതിനും മുമ്പ് തന്നെ മൊബൈൽ ഫോണുകളിൽ ഓൾവെയ്സ് ഓൺ ഡിസ്പ്ലെ അവതരിപ്പിച്ചിട്ടുണ്ട്. 2008ൽ പുറത്തിറങ്ങിയ നോക്കിയ 6303യാണ് ഓൾവെയ്സ് ഓൺ ഡിസ്പ്ലെ ഉള്ള ആദ്യ മൊബൈൽ ഫോൺ.

ഷവോമി

ഷവോമി, വൺപ്ലസ്, എന്നിങ്ങനെ നിരവധി സ്മാർട്ട്ഫോൺ കമ്പനികൾ ഓൾവെയ്സ് ഓൺ ഡിസ്പ്ലെ ഉള്ള സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നുണ്ട്. പിന്നെന്താണ് ആപ്പിൾ ഇത്ര വലിയ വർത്തമാനം പറയുന്നത് എന്നൊക്കെ തോന്നാം. സംഗതി പുതിയ ടെക്നോളജി അല്ലെങ്കിലും അൽപ്പം വ്യത്യസ്തമായാണ് ഐഫോൺ 14 പ്രോയിലെ ഓൾവെയ്സ് ഓൺ ഡിസ്പ്ലെ വരുന്നത്. ലോക്ക് സക്രീൻ വാൾപേപ്പർ കുറച്ച് ഡിം ചെയ്യുമെന്നല്ലാതെ സ്ക്രീൻ പൂർണമായും ഷട്ട്ഓഫ് ചെയ്യുന്നില്ലെന്നതാണ് പ്രത്യേകത.

അ‌യൽപക്കത്തെ ​​ചൈന, പ്രവാസികളു​ടെ സ്വന്തം യുഎഇ; ഇന്ത്യയെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾഅ‌യൽപക്കത്തെ ​​ചൈന, പ്രവാസികളു​ടെ സ്വന്തം യുഎഇ; ഇന്ത്യയെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾ

 റിഫ്രഷ് റേറ്റ്

1 ഹെർട്സ് റിഫ്രഷ് റേറ്റ്, "പവർ എഫിഷ്യൻസി കൂട്ടാനുള്ള സാങ്കേതികവിദ്യകൾ" എന്നിവയൊക്കെ ഫീച്ചറിന് സപ്പോർട്ട് നൽകുന്നു. വളരെയധികം ബാറ്ററി യൂസ് ചെയ്യുന്ന ഫീച്ചറിനെ പരമാവധി ഊർജക്ഷമമാക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. ഐഫോൺ 14 പ്രോ മോഡലുകളിലെ ഡൈനാമിക് ഐലൻഡ് ഫീച്ചറിനെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ഡൈനാമിക് ഐലൻഡ്

ഡൈനാമിക് ഐലൻഡ്

പുതിയ ഐഫോൺ 14 പ്രോ മോഡലിൽ ഒരുപാട് ഫീച്ചറുകളുണ്ടെങ്കിലും എടുത്ത് നിൽക്കുന്നവയിൽ ഒന്നാണ് ഡൈനാമിക് ഐലൻഡ്. ഹാർഡ്വെയറിന്റെ ഭാഗമെന്ന് കരുതുന്ന നോച്ചിനെ സോഫ്റ്റ്വെയർ ഉപയോഗിച്ച് ട്വീക്ക് ചെയ്താണ് ആപ്പിൾ ഡൈനാമിക് ഐലൻഡ് അവതരിപ്പിക്കുന്നത്. പ്ലേ ചെയ്യുന്ന പാട്ടിന്റെ പേര് മുതൽ വരുന്ന കോളുകളും അലർട്ടുകളുമൊക്കെ ഈ സംവിധാനത്തിൽ പ്രദർശിപ്പിക്കും. 14 പ്രോയിലെ നോച്ച് തന്നെ വലുതാകുന്നതായി തോന്നിക്കുന്ന വിധത്തിലാണ് ഡൈനാമിക് ഐലൻഡ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ആപ്പിളിന്റെ വരവിൽ ഗ്യാലക്സി കുലുങ്ങിയോ? ഐ​​ഫോൺ 14 പ്രോ- ഗ്യാലക്സി എസ് 22 അ‌ൾട്ര മത്സരത്തിന്റെ ഫലം ഇങ്ങനെ...ആപ്പിളിന്റെ വരവിൽ ഗ്യാലക്സി കുലുങ്ങിയോ? ഐ​​ഫോൺ 14 പ്രോ- ഗ്യാലക്സി എസ് 22 അ‌ൾട്ര മത്സരത്തിന്റെ ഫലം ഇങ്ങനെ...

ഡിസ്പ്ലെ കട്ടുകൾ

പിൽ ഷെയ്പ്പ്ഡ് ആയിട്ടുള്ള ഡിസ്പ്ലെ കട്ടുകൾ ഇതാദ്യമായൊന്നുമല്ല സ്മാർട്ട്ഫോണുകളിൽ വരുന്നത്. എന്നാൽ ഇത്രയ്ക്ക് സൌകര്യപ്രദമായും ആകർഷകമായും അവ ഉപയോഗപ്പെടുത്തുന്നത് ഇത് ആദ്യമെന്ന് മാത്രം. ഈ എരിയ യൂട്ടലൈസ് ചെയ്യാൻ പ്രധാന ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഒന്നും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എൽജിയുടെ വി20യിൽ ഒരു സെക്കൻഡറി സ്ക്രീൻ സൌകര്യം ഉണ്ടായിരുന്നു എന്നത് മറക്കുന്നില്ല. പക്ഷെ അതും 14 പ്രോയിലെ ഡൈനാമിക് ഐലൻഡ് പോലെ ഒരു മികവാർന്ന സൌകര്യമായി പറയാൻ കഴിയില്ല.

ക്രാഷ് ഡിറ്റക്ഷൻ

ക്രാഷ് ഡിറ്റക്ഷൻ

ഐഫോൺ 14 സീരീസിലെ എല്ലാ ഡിവൈസുകളിലും ലഭ്യമായിട്ടുള്ള ഒരു ഫീച്ചറാണ് ക്രാഷ് ഡിറ്റക്ഷൻ. ആപ്പിൾ ഡിവൈസുകൾ ഉപയോഗിച്ച് ജീവൻ രക്ഷിക്കാം എന്ന രീതിയിലാണ് ഫീച്ചർ കമ്പനി അവതരിപ്പിച്ചത്. എന്നാൽ ആപ്പിളിനും മുമ്പ് തന്നെ ഗൂഗിളും ഇതേ ഫീച്ചർ ലോഞ്ച് ചെയ്തിരുന്നു. അതും വർഷങ്ങൾക്ക് മുമ്പ്. ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകളിലാണ് ക്രാഷ് ഡിറ്റക്ഷന് സമാനമായ ഫീച്ചർ ഉള്ളത്.

"ഗെയിം ഓഫ് ഐഫോൺസ്" ഐഫോൺ 14 പ്രോയോട് ഏറ്റുമുട്ടാൻ ഐഫോൺ 13 പ്രോയ്ക്ക് കഴിയുമോ?

മോഷൻ സെൻസറുകൾ

ഐഫോണിലേത് പോലെ തന്നെ മോഷൻ സെൻസറുകൾ ഉപയോഗിച്ചാണ് പിക്സൽ ഡിവൈസുകളിലും കാർ ആക്സിഡന്റ് കണ്ടെത്തുന്നത്. പിക്സൽ ഫോണിലെ സേഫ്റ്റി ആപ്പിനുള്ളിൽ ഈ സൌകര്യം യൂസേഴ്സിന് ലഭിക്കും. പിക്സൽ 3ന് ശേഷമുള്ള എല്ലാ ഡിവൈസുകളിലും സേഫ്റ്റി ആപ്പ് ലഭ്യമാണ്.

ഗൂഗിൾ

ഗൂഗിൾ ഈ ഫീച്ചറിന് കാര്യമായ പബ്ലിസിറ്റി നൽകിയിട്ടില്ലെന്ന് മാത്രം. എന്നാൽ ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് കണക്റ്റിവിറ്റി ഫീച്ചറുകളുടെ സപ്പോർട്ടുമായി വരുന്ന ഐഫോൺ 14 മോഡലുകൾക്ക് മനുഷ്യ ജീവൻ രക്ഷിക്കാൻ സാധിക്കും. അതിനാൽ ഐഫോൺ 14 വാങ്ങുന്നത് അത്യാവശ്യമായ കാര്യമാണെന്നൊക്കെയാണ് ആപ്പിൾ പ്രചാരണം നടത്തുന്നത്.

അ‌തെന്താ നാട്ടിൽ വേറാരുമില്ലേ? മൊ​ബൈൽ കമ്പനികൾക്ക് കോടികൾ നൽകിയുള്ള ഗൂഗിളിന്റെ കള്ളക്കളി ​പൊളിയുമോ?അ‌തെന്താ നാട്ടിൽ വേറാരുമില്ലേ? മൊ​ബൈൽ കമ്പനികൾക്ക് കോടികൾ നൽകിയുള്ള ഗൂഗിളിന്റെ കള്ളക്കളി ​പൊളിയുമോ?

Best Mobiles in India

English summary
Many of the features that can be seen on the iPhone 14 Pro smartphone are ones that have been present on Android devices for years. But one should not think that all these will give the same experience as the features of the Apple iPhone 14 Pro. Let's take a look at three iPhone 14 Pro features that were already available on Android devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X