കരുത്തരിൽ കരുത്തനായ സ്‌നാപ്ഡ്രാഗൺ 888 ചിപ്പ്സെറ്റുമായി ഇന്ത്യയിലെത്തുന്ന സ്മാർട്ട്‌ഫോണുകൾ
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5ജി എസ്ഒസി ചിപ്പ്സെറ്റ് ആഗോള വിപണിയിൽ പല ഡിവൈസുകളിലൂടെയും പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെ ഈ ചിപ്പ്സെറ്റുള്ള സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിട്ടില്ല. വരും ആഴ്ച്ചകളിൽ ഈ കരുത്തരിൽ കരുത്തനായ ചിപ്പ്സെറ്റുമായി ഒന്നിലധികം സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങാൻ പോകുകയാണ്. ഗെയിമിങ്, മൾട്ടി ടാസ്കിങ് എന്നിങ്ങനെയുള്ള കാര്യങ്ങൾ വളരെ എളുപ്പം ചെയ്യാൻ സാധിക്കുന്ന ചിപ്പ്സെറ്റാണ് ഇത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5ജി ചിപ്പ്സെറ്റുമായി ഇന്ത്യയിൽ ആദ്യം പുറത്തിറങ്ങുക അസൂസിന്റെ ഏറ്റവും പുതിയ ഡിവൈസായ അസൂസ് റോഗ്ഫോൺ 5 ആയിരിക്കും. ഇതിന് പിന്നാലെ വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണുകളും ഈ ചിപ്പ്സെറ്റുമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. വിവോ എക്സ്60 സീരിസും വൈകാതെ ഇന്ത്യയിലെത്തും. ഈ ഡിവൈസുകളിലും സമാനമായ ചിപ്പ്സെറ്റ് ഉണ്ടായിരിക്കും. ഓപ്പോ, റിയൽമി, എംഐ എന്നിവയുടെ ഡിവൈസുകളും ഈ ചിപ്പ്സെറ്റുമായി ഇന്ത്യൻ വിപണിയിലെത്തും.

അസൂസ് റോഗ് ഫോൺ 5
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5ജി എസ്ഒസിയുമായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഡിവൈസ് അസൂസിനറെ പുതിയ ഗെയിമിങ് സ്മാർട്ട്ഫോണായ റോഗ് ഫോൺ 5 ആയിരിക്കും. ഈ ഡിവൈസ് മാർച്ച് 10ന് ഔദ്യോഗികമായി അവതരിപ്പിക്കും. ഈ ഡിവൈസ് റോഗ് ഫോൺ 3യുടെ പിൻഗാമിയാണ്. മുൻഗാമിയെക്കാൾ മികച്ച സവിശേഷതകളുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, വേഗതയേറിയ ചാർജിങ് സപ്പോർട്ടുള്ള ബാറ്ററി എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5ജി എസ്ഒസി കരുത്ത് നൽകുന്ന വൺപ്ലസിന്റെ പുതിയ ഡിവൈസുകളാണ് വൺപ്ലസ്9, വൺപ്ലസ് 9 പ്രോ എന്നിവ. ഈ ഡിവൈസുകളും മാർച്ചിൽ തന്നെ ലോഞ്ച് ചെയ്യും. വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവ പോലെ വൺപ്ലസ് 9 സീരിസും പ്രീമിയം ബിൽഡും ഡിസൈനും ഉള്ള സ്റ്റോക്ക് യുഐയുമായി വരുന്ന ഡിവൈസ് ആയിരിക്കും. ആപ്പിൾ, സാംസങ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളേക്കാൾ വില കുറഞ്ഞ ഡിവൈസാണ് ഇത്.

വിവോ എക്സ്60 പ്രോ, വിവോ എക്സ്60 പ്രോ+
വിവോ എക്സ് 60 പ്രോ, വിവോ എക്സ് 60 പ്രോ+ എന്നിവയും മാർച്ചിൽ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തുള്ള ഈ ഡിവൈസ് പ്രീമിയം ഡിവൈസിന്റെ എല്ലാ സവിശേഷതകളുമായിട്ടായിരിക്കും വരുന്നത്. മികച്ച ക്യാമറ എക്സ്പീരിയൻസ്, വെഗൻ ലെതർ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള പ്രീമിയം ഡിസൈൻ എന്നിവ ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

ഓപ്പോ ഫൈൻഡ് എക്സ്3, ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ
ഓപ്പോ ഫൈൻഡ് എക്സ്3, ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോണുകൾ മാർച്ച് അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ എത്തും. പ്രീമിയം ഗ്ലാസ്-സാൻഡ്‌വിച്ച് ഫിനിഷും ക്യാമറ മൊഡ്യൂളുമുള്ള ഈ ഡിവൈസ് ഇന്ത്യയിലെ പ്രീമിയം ഡിവൈസുകളുടെ വിപണി ലക്ഷ്യമിട്ടാണ് വരുന്നത്.

റിയൽമി ജിടി
ക്വാൽകോം സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന റിയൽമി ജിടി സ്മാർട്ട്ഫോണിൽ ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിവൈസ് മാർച്ചിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഡിവൈസ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുമായി വരുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കുമെന്നാണ് സൂചനകൾ.

ഷവോമി എംഐ 11
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണുകളിലൊന്നാണ് ഷവോമി എംഐ 11. ഈ ഡിവൈസ് ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. എംഐ 10 ഇന്ത്യയിൽ ലോഞ്ച് ചെയ്തതിനാൽ തന്നെ എംഐ 11 ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഉറപ്പാണ്. വൺപ്ലസ് 9, റോഗ് ഫോൺ 5 എന്നിവയ്ക്ക് പിന്നാലെ വിപണിയിലെ മത്സരം കടുപ്പിക്കാനായി എംഐ 11 വിപണിയിലെത്തിയേക്കും.


Click it and Unblock the Notifications








