കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്ഫോണുകൾ

|

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഐഫോൺ എസ്ഇയുടെ രണ്ടാം തലമുറ സ്മാർട്ട്ഫോൺ, വൺപ്ലസ് 8 സീരീസ് എന്നിവയടക്കമുള്ളവ പുറത്തിറങ്ങിയത്. അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ നിരവധി മികച്ച മോഡലുകൾ വിപണിയിൽ എത്താനിരിക്കുകയാണ്. കൊറോണ വൈറസ് കാരണം പ്രഖ്യാപിച്ച ലോക്ക്ഡൌണിൽ ഇളവ് വരുത്തുകയും ഓറഞ്ച്, ഗ്രീൻ സോണുകളിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പോലുള്ള ഗാഡ്‌ജെറ്റുകൾ ഓൺലൈനായി ഓർഡർ വാങ്ങാനുള്ള അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ട്രെൻഡിങ്ങായ സ്മാർട്ട്ഫോണുകൾ
 

റെഡ്മി നോട്ട് 9 പ്രോ, ഐഫോൺ എസ്ഇ (2020), ഹുവാവേ നോവ 7 പ്രോ 5 ജി, എൽജി വെൽവെറ്റ്, എം 10 യൂത്ത് 5 ജി, റെഡ്മി നോട്ട് 9 എസ്, റെഡ്മി നോട്ട് 8 പ്രോ, സാംസങ് ഗാലക്സി എ 51, വൺപ്ലസ് 8 എന്നിവയാണ് കഴിഞ്ഞയാഴ്ച്ചയിൽ ഓൺലൈനിൽ ഏറ്റവും ട്രെൻഡിങ്ങായ സ്മാർട്ട്ഫോണുകൾ. ഇന്ത്യയിൽ റെഡ്മി നോട്ട് 8 പ്രോ ഡിവൈസുകൾക്ക് വരും ദിവസങ്ങളിൽ ആവശ്യക്കാർ വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച്ച ട്രന്റിങ്ങായ സ്മാർട്ട്ഫോണുകളെ വിശദമായി പരിചയപ്പെടാം.

ഷവോമി റെഡ്മി നോട്ട് 9 പ്രോ (Xiaomi Redmi Note 9 Pro)

ഷവോമി റെഡ്മി നോട്ട് 9 പ്രോ (Xiaomi Redmi Note 9 Pro)

റെഡ്മി നോട്ട് സീരിസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 9 പ്രോ. പ്രീമിയം സവിശേഷതകളുള്ള ഒരു ബഡ്ജറ്റ് സ്മാർട്ട്ഫോണാണ് ഇത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് ഉള്ള ബേസ് വേരിയന്റിന് 14,999 രൂപയാണ് വില വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഫോണിൽ ഉള്ളത്. 48 എംപി പ്രൈമറി ക്യാമറയുള്ള ഒരു ക്വാഡ് ക്യാമറ മൊഡ്യൂളും ഫോണിൽ നൽകിയിട്ടുണ്ട്.

ആപ്പിൾ ഐഫോൺ എസ്ഇ 2020 (Apple iPhone SE 2020)

ആപ്പിൾ ഐഫോൺ എസ്ഇ 2020 (Apple iPhone SE 2020)

ആപ്പിൾ ഐഫോൺ എസ്ഇ (2020) 4.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, 750 x 1334 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ, 16: 9 റേഷിയോ (~ 326 പിപിഐ ഡെൻസിറ്റി) റെറ്റിന ഐപിഎസ് എൽസിഡി എന്നീ സവിശേഷതകളോടെയാണ് പുറത്തിറങ്ങിയത്. ഈ ഫോണിൽ ആപ്പിൾ ഒരു ടച്ച് ഐഡിയാണ് നൽകിയിട്ടുള്ളത്. ഫെയ്‌സ് ഐഡി ഒഴിവാക്കിയിരിക്കുന്നു. മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ ഈ പുതിയ ഐഫോൺ എസ്ഇ 2 ആപ്പിൾ ബയോണിക് എ 13 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്.

ഷവോമി മി 10 യൂത്ത് 5 ജി (Xiaomi Mi 10 Youth 5G)
 

ഷവോമി മി 10 യൂത്ത് 5 ജി (Xiaomi Mi 10 Youth 5G)

കഴിഞ്ഞയാഴ്ച്ച ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഷവോമി എംഐ 10 യൂത്ത് 5 ജി. 48 എംപി പ്രൈമറി ഷൂട്ടർ ഉള്ള ക്വാഡ് ക്യാമറ മൊഡ്യൂളും സെൽഫികൾക്കായി 16 എംപി സെൻസറും ഫോണിന്റെ സവിശേഷതകളാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റിൽ ഇൻബിൾഡ് 5 ജി സപ്പോർട്ടുമായിട്ടണ് ഷവോമി എംഐ 10 യൂത്ത് 5 ജി വരുന്നത്.

ഹുവാവേ നോവ 7 പ്രോ 5 ജി (Huawei Nova 7 Pro 5G)

ഹുവാവേ നോവ 7 പ്രോ 5 ജി (Huawei Nova 7 Pro 5G)

ഹുവാവേ നോവ 7 സീരീസിൽ മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകളാണ് പുറത്തിറങ്ങിയത്. അതിൽ ഹുവാവേ നോവ 7 പ്രോ 5 ജി കഴിഞ്ഞയാഴ്ച്ച ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം പിടിക്കുന്നു. 2340 × 1080 പിക്‌സൽ റെസല്യൂഷനുള്ള 6.57 ഇഞ്ച് എഫ്‌എച്ച്‌ഡി + ഒഎൽഇഡി കർവ്ഡ് ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിന്റെ പ്രത്യേകത. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഡ്യുവൽ പഞ്ച്-ഹോൾ കട്ട് ഔട്ടും നൽകിയിട്ടുണ്ട്. കിരിൻ 985 5 ജി പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഷവോമി റെഡ്മി നോട്ട് 9 എസ് (Xiaomi Redmi Note 9S)

ഷവോമി റെഡ്മി നോട്ട് 9 എസ് (Xiaomi Redmi Note 9S)

കുറച്ചുകാലമായി ട്രെൻഡിങ് ലിസ്റ്റിൽ ഉള്ള മറ്റൊരു സ്മാർട്ട്‌ഫോണാണ് ഷവോമി റെഡ്മി നോട്ട് 9 എസ്. ഏതാനും മാസങ്ങൾക്കുമുമ്പ് പുറത്തിറങ്ങിയ ഷവോമി റെഡ്മി നോട്ട് 9 എസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് ഏകദേശം 14,000 രൂപയാണ് വില വരുന്നത്. ഈ സ്മാർട്ട്‌ഫോണിന് ഒരു ഗ്ലാസ് സാൻഡ്‌വിച്ച് ഡിസൈനാണ് നൽകിയിട്ടുള്ളത്. 6.67 ഇഞ്ച് പഞ്ച്-ഹോൾ ഡിസ്‌പ്ലേ, എഫ്എച്ച്ഡി + റെസലൂഷൻ എന്നിവയും ഫോണിന്റെ സവിശേഷതകളാണ്.

ഷവോമി റെഡ്മി നോട്ട് 8 പ്രോ (Xiaomi Redmi Note 8 Pro)

ഷവോമി റെഡ്മി നോട്ട് 8 പ്രോ (Xiaomi Redmi Note 8 Pro)

താരതമ്യേന പഴയ സ്മാർട്ട്‌ഫോൺ ആണെങ്കിലും ഏറ്റവും പ്രചാരമുള്ള സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഷവോമി റെഡ്മി നോട്ട് 8 പ്രോ. 64 എംപി പ്രൈമറി ഷൂട്ടർ ഉള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിൽ നൽകിയിട്ടുള്ളത്. ആധുനിക രൂപത്തിലുള്ള ഓൾ-ഗ്ലാസ് ഡിസൈനാണ് സ്മാർട്ട്‌ഫോണിലുള്ളത്. ഡിവൈസിന്റെ പിൻഭാഗവും മുൻഭാഗവും 2.5 ഡി കർവ്ഡ് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 ഉപയോഗിച്ച് പ്രോട്ടക്ട് ചെയ്തിരിക്കുന്നു. മുകളിൽ ഒരു ചെറിയ വാട്ടർ ഡ്രോപ്പും നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എ 51 (Samsung Galaxy A51)

സാംസങ് ഗാലക്‌സി എ 51 (Samsung Galaxy A51)

സാംസങ് ഗാലക്‌സി എ 51 ഏറ്റവും പുതിയ മിഡ് ടയർ എ-സീരീസ് സ്മാർട്ട്‌ഫോണാണ്. ഗാലക്‌സി എസ് 20 സീരീസ് സ്മാർട്ട്‌ഫോണുകളുടെ ഡിസൈനുമായി സാമ്യചയുള്ള ഈ സ്മാർട്ട്ഫോണിൽ സമാനമായ ക്യാമറ കട്ട് ഔട്ടും സമാനമായ ഡിസ്‌പ്ലേയും പഞ്ച്-ഹോൾ ഇൻഫിനിറ്റി-ഒ ഡിസൈനുമാണ് നൽകിയിട്ടുള്ളത്. എക്സിനോസ് 9611 ഒക്ടാകോർ സിപിയുവാണ് ഫോണിന് കരുത്ത് നൽകുന്നത്.

ഷവോമി റെഡ്മി നോട്ട് 8 (Xiaomi Redmi Note 8)

ഷവോമി റെഡ്മി നോട്ട് 8 (Xiaomi Redmi Note 8)

48 എംപി പ്രൈമറി ഷൂട്ടറും 13 എംപി സെൽഫി ക്യാമറയുമുള്ള ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടാണ് ഷവോമി റെഡ്മി നോട്ട് 8 പുറത്തിറങ്ങിയത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 പ്രോസസറാണ് ഈ ഡിവൈസിന്റെ കരുത്ത്. കഴിഞ്ഞയാഴ്ച്ചയിലെ ട്രന്റിന്ങ് ലിസ്റ്റിൽ ഈ സ്മാർട്ട്ഫോണും ഇടം പിടിച്ചിട്ടുണ്ട്.

എൽജി വെൽവെറ്റ് (LG Velvet)

എൽജി വെൽവെറ്റ് (LG Velvet)

എൽജി വെൽവെറ്റ് കമ്പനിയുടെ ഏറ്റവും ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണാണ്. ഇത് ഇതുവരെ അവതരിപ്പിച്ചിട്ടില്ലെങ്കിലും സവിശേഷതകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എൽ‌ജി വെൽ‌വറ്റ് ഒരു പുതിയ ഡിസൈനിലാണ് വരുന്നത്. മുകളിൽ ഒരു വലിയ ടിയർ‌ട്രോപ്പ് നോച്ചും ഗ്ലാസ് ബാക്കുമാണ് ഫോണിന്റെ പ്രധാന ആകർഷണം. 48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 4300 എംഎഎച്ച് ബാറ്ററി, 8 ജിബി വരെ റാം എന്നിവയാണ് എൽജി വെൽവെറ്റിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

വൺപ്ലസ് 8 പ്രോ (OnePlus 8 Pro)

വൺപ്ലസ് 8 പ്രോ (OnePlus 8 Pro)

അലുമിനിയം ഫ്രെയിമിനൊപ്പം പ്രീമിയം ഓൾ-ഗ്ലാസ് ഡിസൈനുമായാണ് വൺപ്ലസ് 8 പ്രോ വരുന്നത്. 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീനോടുകൂടിയ വൺപ്ലസ് സ്മാർട്ട്‌ഫോണിൽ ഞങ്ങൾ കണ്ട ഏറ്റവും വലിയ ഡിസ്‌പ്ലേകളിലൊന്നാണിത്, 1440 പി റെസല്യൂഷനും 120 ഹെർട്സ് പുതുക്കൽ നിരക്കും വാഗ്ദാനം ചെയ്യുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
Recently, we saw a couple of smartphone launches including the second generation of the iPhone SE, OnePlus 8 series, and others. There are many more smartphones that are expected to launch in the coming weeks. COVID-19 lockdown relaxation has also allowed buyers to order and ship gadgets like smartphones and laptops in India, which is expected to spike sales.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X