Home
Mobile

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ: വമ്പിച്ച ഓഫറിൽ വാങ്ങാവുന്ന മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ

ആമസോൺ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ഗ്രേറ്റ് ഫ്രീഡം സെയിൽ ആരംഭിച്ചിരിക്കുകയാണ്. സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകളാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന ഘടകമായ മികച്ച ക്യാമറയുള്ള നിരവധി ഡിവൈസുകൾ ആമസോൺ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ഈ ഡിവൈസുകൾക്കെല്ലാം ഓഫറുകളും ലഭ്യമാണ്.

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ സ്വന്തമാക്കാവുന്ന മികച്ച ക്യാമറകളുള്ള അഞ്ച് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. റെഡ്മി നോട്ട് 10 പ്രോ മാക്സ്, റിയൽമി 8 പ്രോ, എംഐ 10ഐ, സാംസങ് ഗാലക്സി എ22 5ജി എന്നീ ഡിവൈസുകളാണ് ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ഈ ഫോണുകൾക്ക് ആമസോൺ നൽകുന്ന ഓഫറുകൾക്ക് പുറമേ പ്രത്യേക ബാങ്ക് ഓഫറുകളും ലഭിക്കും. എസ്ബിഐ ക്രഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്.

റെഡ്മി നോട്ട് 10 പ്രോ മാക്സ്

റെഡ്മി നോട്ട് 10 പ്രോ മാക്സ്

22,999 രൂപ വിലയുള്ള റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 19,999 രൂപയ്ക്ക് ലഭ്യമാകും. 3,0000 രൂപയുടെ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. 108 എംപി ക്വാഡ് ക്യാമറ സെറ്റപ്പുള്ള ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും എസ്ബിഐ ക്രഡിറ്റ് കാർഡിൽ 10 ശതമാനം കിഴിവും ലഭിക്കും. ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120 ഹെർട്സ് ഡിസ്പ്ലെ, 5020 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ഉണ്ട്.

റിയൽമി 8 പ്രോ

റിയൽമി 8 പ്രോ

108 എംപി+ 8എംപി+ 2എംപി+ 2എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി വരുന്ന റിയൽമി 8 പ്രോ സ്മാർട്ട്ഫോണിൽ 16എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 19290 രൂപയാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ സമയത്ത് ഈ സ്മാർട്ട്ഫോണിന്റെ വില. 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെ, 4500 എംഎഎച്ച് ബാറ്ററി, ക്വാൽകോം സ്നാപ്ഡ്രാഗൺ 720ജി പ്രോസസർ എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

എംഐ 10ഐ 5ജി

എംഐ 10ഐ 5ജി

14,999 രൂപ വിലയുള്ള എംഐ 10ഐ 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ നിങ്ങൾക്ക് 3,000 രൂപ കിഴിവിൽ 21,999 രൂപയ്ക്ക് സ്വന്തമക്കാം. എസ്ബിഐ കാർഡ് ഉപയോഗിക്കുന്നവർക്ക് 1500 രൂപ വരെ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കും. 108എംപി ക്വാഡ് ക്യാമറ സെറ്റപ്പുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നക് ക്വാൽകോം സ്നാപ്ഡ്രാഗൺ 750ജി പ്രോസസറാണ്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ, 4850 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജിങ് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്.

സാംസങ് ഗാലക്സി എം51

സാംസങ് ഗാലക്സി എം51

30,999 രൂപ വിലയുള്ള സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോൺ നിങ്ങൾക്ക് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 21,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന് 9,000 രൂപയുടെ കിഴിവാണ് ആമസോൺ നൽകുന്നത്. എസ്ബിഐ ബാങ്ക് ഓഫർ ഈ ഡിവൈസിനും ലഭിക്കും. 64എംപി പ്രൈമറി ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 32എംപി ഫ്രണ്ട് ക്യാമറ, ക്വാൽകോം സ്നാപ്ഡ്രാഗൺ 730ജി പ്രോസസർ, 7000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

സാംസങ് ഗാലക്സി എ22 5ജി

സാംസങ് ഗാലക്സി എ22 5ജി

23,999 രൂപ വിലയുള്ള സാംസങ് ഗാലക്സി എ22 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 21,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന് 2,000 രൂപയുടെ കിഴിവാണ് നിങ്ങൾക്ക് ലഭിക്കുന്നത്. എസ്ബിഐ ബാങ്ക് ഓഫറും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കും. 48 എംപി+ 5എംപി+ 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള ഈ സ്മാർട്ട്ഫോണിൽ 8എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. 5,000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്.

More from GizBot

Best Mobiles in India

English summary
Amazon started Great Freedom Sale in India. Here are the top five smartphones that you can get at a huge discount through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X