സാംസങ് സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ
സ്മാർട്ട്ഫോണുകൾക്ക് മികച്ച വിലക്കിഴിവുകളും ഓഫറുകളും നൽകുന്ന ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ ആരംഭിച്ചു. ഓഗസ്റ്റ് 28 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത്. ഈ സെയിലിലൂടെ പുതിയ സ്മാർട്ട്ഫോൺ സ്വന്തമാക്കുന്ന ആളുകൾക്ക് ആകർഷകമായ ഓഫറുകളാണ് ലഭിക്കുന്നത്. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ, ബാങ്ക് പാർട്ട്ണർ ഓഫറുകൾ എന്നിവയടക്കം മികച്ച ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഉപഭോക്താക്കൾക്ക് 1000 രൂപ വരെ അധിക എക്സ്ചേഞ്ച് ഡിസ്കണ്ടും ലഭ്യമാണ്.

സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിലിൽ മികച്ച ഓഫറുകൾ നൽകുന്നുണ്ട്. സാംസങിന്റെ കുറച്ച് ദിവസം മുമ്പ് പുറത്തിറങ്ങിയ ഗാലക്സി നോട്ട് 20 സീരിസ് സ്മാർട്ട്ഫോണുകൾക്ക് അടക്കം മികച്ച ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. പ്രീമിയം ഫ്ലാഗ്ഷിപ്പുകളെ കൂടാതെ സാംസങിന്റെ മിഡ്റേഞ്ച് ഡിവൈസുകൾക്കും ആകർഷകമായ ആനുകൂല്യങ്ങൾ ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ഈ സെയിലിലൂടെ സ്വന്തമാക്കാവുന്ന ചില സാംസങ് സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.

സാംസങ് ഗാലക്സി നോട്ട് 20 (Samsung Galaxy Note 20)
അടുത്തിടെ പുറത്തിറങ്ങിയ മുൻനിര സ്മാർട്ട്‌ഫോൺ സീരീസായ ഗാലക്സി നോട്ട് 20 സീരിസിലെ സ്റ്റാൻഡേർഡ് വേരിയന്റാണ് സാംസങ് ഗാലക്സി നോട്ട് 20. ഈ ഡിവൈസിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റഅ ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ 77,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

സാംസങ് ഗാലക്സി നോട്ട് 20 അൾട്ര 5 ജി (Samsung Galaxy Note 20 Ultra 5G)
സാംസങിന്റെ ഏറ്റവും പുതിയ സീരിസിലെ ഹൈ എൻഡ് മോഡലാണ് സാംസങ് ഗാലക്സി നോട്ട് 20 അൾട്രാ 5 ജി. 5 ജി കണക്റ്റിവിറ്റി സപ്പോർട്ട്, 108 എംപി പ്രൈമറി സെൻസറുള്ള ക്യാമറ ക്യാമറ, 8 കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് എന്നിങ്ങനെയുള്ള നിരവധി സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 1,04,999 രൂപയാണ് വില.

സാംസങ് ഗാലക്‌സി എസ്10 ലൈറ്റ് (Samsung Galaxy S10 Lite)
6.7 ഇഞ്ച് എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേ, ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 855 SoC, 48 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 32 എംപി സെൽഫി ക്യാമറ സെൻസർ, ആൻഡ്രോയിഡ് 10 ഒഎസ്, 4500mAh ബാറ്ററി എന്നിവയാണ് സാംസങ് ഗാലക്‌സി എസ്10 ലൈറ്റ് സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ. ഫ്ലിപ്പ്കാർട്ടിന്റെ സെയിലിലൂടെ ഈ ഡിവൈസും ആകർഷകമായ ഓഫറുകൾ സ്വന്തമാക്കാൻ സാധിക്കും.

സാംസങ് ഗാലക്‌സി എ21എസ് (Samsung Galaxy A21s)
6.5 ഇഞ്ച് എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ, ഒക്ടാ കോർ എക്‌സിനോസ് 850 SoC, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്‌പേസ് എന്നിവയാണ് സാംസങ് ഗാലക്‌സി എ21 എസ് സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം. 48 എംപി പ്രൈമറി സെൻസർ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പ്, 13 എംപി സെൽഫി ക്യാമറ സെൻസർ, 5000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ഡിവൈസിൽ ഉണ്ട്.

സാംസങ് ഗാലക്‌സി എ71 (Samsung Galaxy A71)
സാംസങ് ഗാലക്‌സി എ71 സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 730 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 12 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉണ്ട്. 64 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 32 എംപി സെൽഫി ക്യാമറ സെൻസർ, 4500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.


Click it and Unblock the Notifications








