റെനോ 5 പ്രോ 5ജി: വീഡിയോ ക്രിയേറ്റർമാർക്കുള്ള ഏറ്റവും മികച്ച സ്മാർട്ട്‌ഫോൺ, തെളിവായി 'ലൈഫ് അൺസീൻ'

|
റെനോ 5 പ്രോ 5ജി: വീഡിയോ ക്രിയേറ്റർമാർക്കുള്ള ഏറ്റവും മികച്ച ഡിവൈസ്

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന തൊഴിൽ മേഖലയാണ് കണ്ടന്റ് ക്രിയേറ്റേഴ്സിന്റേത്. 'സ്റ്റോറി ടെല്ലർമാർ' എന്ന പേരിൽ അറിയപ്പെടുന്ന ഈ തൊഴിൽ മേഖലയിലെ ആളുകൾ ക്യാമറകൾ, ഫോട്ടോഗ്രാഫി, സോഷ്യൽ മീഡിയ മുതലായ ആധുനിക സാങ്കേതിക വിദ്യയെ കുറിച്ച് അറിവും ഫോക്കസ്, അർപ്പണബോധം എന്നിവയും ഉള്ളവരാണ്. ജനപ്രിയ ഡിജിറ്റൽ മാധ്യമങ്ങളായ യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് മുതലായവയിൽ പ്രേക്ഷകരുമായി ഇടപഴകുന്നതിന് ചുറ്റുമുള്ള ലോകത്തെ പകർത്താൻ കഴിവുള്ള ഡിവൈസുകൾ ഈ കണ്ടന്റ് ക്രിയേറ്റേഴ്സിന് ആവശ്യമാണ്.

ദൈനംദിന ജീവിതത്തിൽ കാണുന്ന കാര്യങ്ങൾ പകർത്തുന്നവർക്ക് മാത്രമല്ല കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന പ്രൊഫഷണലുകൾക്ക് പോലും സ്മാർട്ട്‌ഫോണുകൾ ശക്തമായ വീഡിയോഗ്രാഫി ഡിവൈസുകളായി മാറിയിട്ടുണ്ട്. ഇതിനായി വിപണിയിൽ ലഭ്യമായ നിരവധി ഓപ്ഷനുകൾക്കിടയിൽ ഏറ്റവും മികച്ചത് അടുത്തിടെ പുറത്തിറങ്ങിയ റെനോ 5 പ്രോ 5ജി തന്നെയാണ്. പ്രൊഫഷണൽ-ഗ്രേഡ് റിസൾട്ട് നൽകുന്ന ഓൾ‌റൌണ്ടർ വീഡിയോഗ്രാഫി സ്മാർട്ട്‌ഫോണാണ് ഇത്. ഈ ഡിവൈസിലെ ക്യാമറ സെറ്റപ്പിന്റെ പിൻബലത്തിൽ ഇന്ത്യയിലെ രണ്ട് പുതിയ വീഡിയോ ക്രിയേറ്റേഴ്സ് ഓപ്പോ റെനോ 5 പ്രോ 5ജിയുമായി യാത്ര ചെയ്യാൻ ആരംഭിച്ചിരുന്നു.

'ലൈഫ് അൺസെൻ' എന്ന് പേരിട്ടിരിക്കുന്ന രണ്ട് മനോഹരമായ വീഡിയോകളിലൂടെ പകർത്തിയ ജീവിതം ഓപ്പോയും ഡിസ്കവറിയും ചേർന്ന് സംഘടിപ്പിച്ച എക്സ്പഡിഷന്റെ ഭാഗമാണ്. പുതിയ കണ്ടന്റ് ക്രിയേറ്റർമാരായ ഗണേഷ് വനാരെയുടെയും അനുനയ് സൂദിന്റെയും യാത്രകളാണ് ഈ വീഡിയോയിൽ ഉള്ളത്. മനോഹരമായ ഭൂപ്രകൃതിയും സാൻ‌ഡക്ഫുവിലെയും കുർസിയോംഗിലെയും ആളുകളെയും പകർത്താൻ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണാണ് ഇവർ തിരഞ്ഞെടുത്തത്.

ആദ്യ വീഡിയോ ഗണേഷ് വനാരെയുടെ യാത്രയും സാന്ദക്ഫു എന്ന പ്രദേശത്തിന്റെ ഭൂപ്രകൃതിയും വൈവിധ്യമാർന്ന സംസ്കാരവും കാണിക്കുന്നു. നിങ്ങൾക്ക് ഈ വീഡിയോ ഇവിടെ കാണാം.

വീഡിയോയിലൂടെ ഗണേഷ് തന്റെ ഓപ്പോ റെനോ 5 പ്രോ 5ജി ഉപയോഗിച്ച് സാൻ‌ഡക്ഫുവിലേക്ക് യാത്ര തിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളായ എവറസ്റ്റ്, കാഞ്ചൻജംഗ, ലോട്‌സെ, മണ്ടാലു എന്നിവയുടെ മനോഹരമായ കാഴ്ചകൾ ഈ വീഡിയോ കാണിക്കുന്നു. എഐ ഹൈലൈറ്റ് വീഡിയോ ബട്ടണിൽ ടാപ്പുചെയ്ത് നാച്ചുറലായതും ക്രിസ്പ്പും ബ്രൈറ്റുമായ വീഡിയോകൾ റെക്കോർഡ് ചെയ്തിരിക്കുന്നു.

പശ്ചിമ ബംഗാളിലെ കുർസിയോംഗ് എന്ന ചെറുനഗരത്തെ പര്യവേക്ഷണം ചെയ്യുന്ന അനുനെയുടെ യാത്രയെയാണ് രണ്ടാമത്തെ വീഡിയോ കാണിക്കുന്നത്. ഈ വീഡിയോയും ഇവിടെ കാണാം.

ഇന്ത്യയുടെ വിദൂര സ്ഥലങ്ങളിൽ മറഞ്ഞിരിക്കുന്ന പ്രകൃതിയുടെ മനോഹര ദൃശ്യങ്ങൾ പകർത്താൻ ഈ കണ്ടന്റ് ക്രിയേറ്റർമാർ ഏറ്റവും പുതിയ റിനോ-സീരീസ് ഡിവൈസ് തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ് എന്ന് കൂടി നോക്കാം.

പ്രൊഫഷണൽ-ഗ്രേഡ് റിസൾട്ടിന് എംഐ ഹൈലൈറ്റ് വീഡിയോ

റെനോ 5 പ്രോ 5ജി: വീഡിയോ ക്രിയേറ്റർമാർക്കുള്ള ഏറ്റവും മികച്ച ഡിവൈസ്

കണ്ടന്റ് ക്രിയേറ്റർമാർക്ക് മികച്ച റിസൾട്ട് നൽകുന്നതിന് പേരുകേട്ട റെനോ-സീരീസ് ഡിവൈസുകൾ എല്ലായ്പ്പോഴും മൊബൈൽ വീഡിയോഗ്രഫിയിൽ പുതിയ തലം സൃഷ്ടിക്കുന്നു. മികച്ച ഇൻ-ക്ലാസ് ഹാർഡ്‌വെയർ സോഫ്റ്റ്വെയർ എന്നിവയുള്ള കമ്പ്യൂട്ടേഷണൽ വീഡിയോഗ്രാഫിയാണ് ഈ ഡിവൈസുകളിൽ ഉപയോഗിക്കുന്നത്. മികച്ച വീഡിയോ റെക്കോർഡിങ് അനുഭവത്തിനായി വീഡിയോ ക്വാളിറ്റിയും പോർട്രെയിറ്റ് ഇഫക്റ്റുകളും മെച്ചപ്പെടുത്തുന്നതിന് ശക്തമായ ക്യാമറ ഹാർഡ്‌വെയറും സ്മാർട്ട് അൽഗോരിതവും ഈ ഡിവൈസിൽ ഉപയോഗിക്കുന്നു. ഓപ്പോയുടെ 'എഐ ഹൈലൈറ്റ് വീഡിയോ' ഫോണിനെ ഒരു പ്രൊഫഷണൽ വീഡിയോ റെക്കോർഡിങ് ഡിവൈസാക്കി മാറ്റുന്നു. വിപണിയിൽ നിലവിലുള്ള 'ഫുൾ ഡൈമൻഷൻ ഫ്യൂഷൻ (എഫ്ഡിഎഫ്) പോർട്രെയിറ്റ് വീഡിയോ സിസ്റ്റം' എഐ ഹൈലൈറ്റ് വീഡിയോ ഫീച്ചർ എന്നിവയും ഈ ഡിവൈസ് സപ്പോർട്ട് ചെയ്യുന്നു. ഒരു അഡ്വഞ്ചർ ട്രിപ്പ് പകർത്താൻ സഹായിക്കുന്ന ഒരുതരം സാങ്കേതികവിദ്യയാണിത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ നിന്നുള്ള കാഴ്ചകളെ പ്രേക്ഷകർക്ക് ആകർഷകമായ രീതിയിൽ പകർത്താൻ ഈ സംവിധാനം സഹായിക്കുന്നു. ലാൻഡ്‌സ്‌കേപ്പ്, പോർട്രെയ്റ്റ്, സ്ട്രീറ്റ്, ലോ-ലൈറ്റ് വീഡിയോഗ്രാഫി എന്നിങ്ങനെയുള്ള എന്തും ഏറ്റവും വെല്ലുവിളി നിറഞ്ഞ ലൈറ്റിങ് സാഹചര്യങ്ങളിലും മികച്ച റിസൾട്ട് നൽകുന്ന ക്യാമറ സെറ്റപ്പാണ് റെനോ 5 പ്രോ 5ജിയിൽ ഉള്ളത്.

റെനോ 5 പ്രോ 5ജി: വീഡിയോ ക്രിയേറ്റർമാർക്കുള്ള ഏറ്റവും മികച്ച ഡിവൈസ്

സന്ദക്ഫുവിന്റെ വിദൂര പ്രദേശങ്ങളിലെ വീഡിയോകളിലുള്ള ഹാർഷ് ലൈറ്റ് കണ്ടെത്തുകയും ഇത് മൂലമുണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ എഐ ഹൈലൈറ്റ് വീഡിയോ ഓട്ടോമാറ്റിക്കായി ലൈവ് എച്ച്ഡിആർ അൽഗോരിതം സെറ്റ് ചെയ്യുകയും ചെയ്തു. സൂര്യപ്രകാശത്തിന് എതിനെ നിന്ന് ഔട്ട്‌ഡോർ വീഡിയോകൾ ഷൂട്ട് ചെയ്ത സാന്റക്ഫുവിലെ മലയോര പ്രദേശങ്ങളിലെ നാട്ടുകാരുടെ അവിസ്മരണീയമായ ജീവിത കഥകൾ പകർത്തുന്ന ദൃശ്യങ്ങളിൽ റെനോ 5 പ്രോ സബ്ജക്ടുകൾക്കും ബാഗ്രൌണ്ടിലും കൃത്യമായ എക്സ്പോഷർ മാത്രം നൽകി. ലൈവ് എച്ച്ഡിആർ മോഡിലൂടെ ഗണേശിന് സുന്ദക്ഫുവിന്റെ മനോഹരമായ താഴ്‌വരകളുടെ യഥാർത്ഥ കളറുകൾ ചിത്രീകരിക്കാനും സാധിച്ചു. ഈ മോഡ് ബ്രൈറ്റ്നസ്, കളർ വൈബ്രൻസി, മോശം വെളിച്ചമുള്ള അവസരങ്ങളിൽ പോലും ക്ലാരിറ്റിയുള്ള വീഡിയോ എന്നിവ നൽകി.

മികച്ച അൾട്ര നൈറ്റ് മോഡ് എല്ലാ നിറങ്ങളും ഡീറ്റൈൽസും ക്യാപ്‌ചർ ചെയ്യുന്നു

റെനോ 5 പ്രോ 5ജി: വീഡിയോ ക്രിയേറ്റർമാർക്കുള്ള ഏറ്റവും മികച്ച ഡിവൈസ്

ക്യാമറ ഹാർഡ്‌വെയർ മാത്രമല്ല വീഡിയോഗ്രാഫർമാരുടെ മികച്ച യാത്രാ സഹായിയായി റെനോ 5 പ്രോ 5ജിയെ മാറ്റുന്നത്. സോഫ്റ്റ്വെയർ സവിശേഷതകളും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഉപയോഗിച്ച്, കണ്ടന്റ് ക്രിയേറ്റർമാർക്ക് എഐ ഹൈലൈറ്റ് വീഡിയോ-അൾട്രാ നൈറ്റ് മോഡിലേക്ക് ആക്‌സസ് ലഭിക്കും. ഇത് നിങ്ങളുടെ വീഡിയോയുടെ ഡീറ്റൈൽസും കളറും എത്ര കുറഞ്ഞ വെളിച്ചത്തിൽ പോലും വ്യക്തമായി നൽകുന്നു. രാത്രിയിൽ ഷൂട്ട് ചെയ്യുന്ന എല്ലാ വീഡിയോകളും, നിങ്ങളുടെ സെൽഫികൾ ഉൾപ്പെടെ മികച്ച ക്വാളിറ്റി ഉള്ളവയായിരിക്കും. സന്ദക്ഫുവിലെ നാട്ടുകാരുടെ നൃത്ത പ്രകടനം ഗണേഷ് ഷൂട്ട് ചെയ്തത് രാത്രിയിലാണ്. വീഡിയോകൾ മനോഹരമായ ഔട്ട്പുട്ടാണ് നൽകിയത്. റെനോ 5 പ്രോ 5ജിയിലെ എഐ ഹൈലൈറ്റ് വീഡിയോ-അൾട്രാ നൈറ്റ് മോഡ് ഉപയോഗിച്ചാണ് ഇത് ഷൂട്ട് ചെയ്തത്.

മികച്ച ക്യാമറ ഹാൻഡിംഗിനായി അതിശയിപ്പിക്കുന്ന എർഗോണോമിക്സ്

റെനോ 5 പ്രോ 5ജി: വീഡിയോ ക്രിയേറ്റർമാർക്കുള്ള ഏറ്റവും മികച്ച ഡിവൈസ്

കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതിനുള്ള മികച്ച ക്യാമറ ഡിവൈസായി പ്രൊഫഷണലുകൾ റെനോ 5 പ്രോ തിരഞ്ഞെടുക്കുന്നതിനുള്ള മറ്റൊരു വലിയ കാരണം ഫോണിന്റെ മികച്ച എർഗോണോമിക്സാണ്. വെറും 173 ഗ്രാം ഭാരവും 7.6 എംഎം കനവുമുള്ള ഈ ഫോൺ വളരെ കൊണ്ടുനടക്കാനും ചിത്രങ്ങൾ എടുക്കാനും വീഡിയോകൾ ഷൂട്ട് ചെയ്യാനും സാധിക്കും. ഒരു കൈയ്യിൽ പിടിച്ച് മാത്രം വീഡിയോ ഷൂട്ട് ചെയ്യാൻ സാധിക്കും. സമാനതകളില്ലാത്ത എർഗോണോമിക്സും ക്യാമറ ഫീച്ചറുകളും യാത്രയ്ക്കിടെ ഫോട്ടോഗ്രാഫിയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നവർക്ക് മികച്ച അനുഭവം നൽകുന്നു. ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി പുതിയ പേഴ്സ്പക്ടീവ് സെറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ പോലും റെനോ 5 പ്രോ 5 ജി ഒരിടത്ത് വച്ച് അതിശയിപ്പിക്കുന്ന ചിത്രങ്ങൾ എടുക്കാൻ സാധിക്കും. സാധാരണ ക്യാമറകളിൽ ഇത്തരം കാര്യങ്ങൾ സാധ്യമല്ല.

ഓർമ്മകൾ ക്യാപ്ച്ചർ ചെയ്യാൻ മികച്ച ഡിവൈസ്

റെനോ 5 പ്രോ 5ജി: വീഡിയോ ക്രിയേറ്റർമാർക്കുള്ള ഏറ്റവും മികച്ച ഡിവൈസ്

പുതുതലമുറയുടെ നിലവിലെ വിപണി ആവശ്യകതകൾ ഓപ്പോ മനസിലാക്കുന്നതിനാൽ തന്നെ ബ്രാൻഡ് എല്ലായ്പ്പോഴും അതിന്റെ പ്രൊഡക്ടുകൾ കൊണ്ട് ഉപഭോക്താക്കളെ ആശ്ചര്യപ്പെടുത്തുന്നു. റെനോ 5 പ്രോ 5ജി പുതിയ കാലഘട്ടത്തിലെ കണ്ടന്റ് ക്രിയേറ്റേഴ്സിനെ മനസ്സിൽ കണ്ടുകൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 5ജി എനേബിൾ ചെയ്ത ഭാവിയിലേക്ക് കൂടി തയ്യാറായ ഹാൻഡ്‌സെറ്റ് അതിന്റെ വില വിഭാഗത്തിളെ ഏറ്റവും മികച്ച ക്യാമറ ഹാർഡ്‌വെയർ നൽകുന്നു.

റെനോ 5 പ്രോ 5ജിയുടെ വീഡിയോഗ്രാഫി വൈദഗ്ധ്യത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ തന്നെ അവരുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഓപ്പോ എന്തൊക്കെയാണ് നൽകുക എന്ന് കാണേണ്ടിയിരിക്കുന്നു. ഒരു കാര്യം തികച്ചും ഉറപ്പാണ്; മുമ്പൊരിക്കലുമില്ലാത്തവിധം മൊബൈൽ വീഡിയോ സാങ്കേതികവിദ്യയിലെ പുതുമയും പുരോഗതിയുമായി ഓപ്പോ വീണ്ടും നമ്മളെ അത്ഭുതപ്പെടുത്തും.

Best Mobiles in India

English summary
Amidst myriads of options available in the market, the recently launched Reno5 Pro 5G has proved to be the all-rounder videography smartphone to achieve professional-grade results.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X