Home
Mobile

ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പ്രീമിയം സ്മാർട്ട്‌ഫോണുകൾ

ബജറ്റ് സ്മാർട്ട്ഫോൺ മാർക്കറ്റിൽ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകൾ കമ്പനി നൽകുന്നുണ്ട്. ബജറ്റ്, മിഡ്റേഞ്ച് സ്മാർട്ട്ഫോണുകളുടെ അത്രയും ഡിവൈസുകളില്ലെങ്കിലും പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാർ ഏറെയാണ്. എല്ലാ പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളും തങ്ങളുടെ സാങ്കേതികവിദ്യയുടെ ശേഷി ഏറ്റവും മികച്ച രീതിയിൽ കാണിക്കുന്നതും പ്രീമിയം സ്മാർട്ട്ഫോണുകളിലാണ്. ഇന്ത്യൻ വിപണിയിലും പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് ആവശ്യക്കാർ ധാരാളമുണ്ട്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ പ്രീമിയം സ്മാർട്ട്ഫോൺ മാർക്കറ്റ് വിഭാഗത്തിൽ 13% ഇടിവാണ് രേഖപ്പെടുത്തിയത്.

കൊറോണ വൈറസ്

കൊറോണ വൈറസ് കാരണം മൊത്തത്തിലുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതി മന്ദഗതിയിലായതിനാൽ വിപണിയിൽ ഇടിവുണ്ടായെങ്കിലും പ്രീമിയം സ്മാർട്ട്‌ഫോണുകളുടെ വിൽപ്പനയാണ് ഇതേ കാലയളവിൽ ആഗോള സ്മാർട്ട്‌ഫോൺ വരുമാനത്തിന്റെ 57 ശതമാനവും നേടിയത്. പ്രീമിയം സ്മാർട്ട്ഫോണുകളുടെ വിപണിയിൽ ഏറ്റവും കൂടുതൽ വിപണി വിഹിതമുള്ളത് ആപ്പിളിനാണ്. മറ്റ് ബ്രാൻഡുകളായ ഓപ്പോ, സാംസങ്, ഹുവാവേ എന്നിവയ്ക്കും മികച്ച വിപണി വിഹിതം നേടാനായി. ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ആപ്പിൾ ഐഫോൺ 11 (Apple iPhone 11)

ആപ്പിൾ ഐഫോൺ 11 (Apple iPhone 11)

ഐഫോൺ 11 സീരീസിലെ ഏറ്റവും വില കുറഞ്ഞ വേരിയന്റാണ് ആപ്പിൾ ഐഫോൺ 11. 12 എംപി സെൻസറുകളുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പ്, മുൻവശത്ത് ട്രൂഡെപ്ത് ക്യാമറ സെൻസർ, ഫാസ്റ്റ് ചാർജിംഗ്, ക്വി വയർലെസ് ചാർജിംഗ് സപ്പോർട്ട്, കരുത്തുറ്റ ആപ്പിൾ എ 13 ബയോണിക് ചിപ്‌സെറ്റ് എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ.

ആപ്പിൾ ഐഫോൺ 11 പ്രോ (Apple iPhone 11 Pro)

ആപ്പിൾ ഐഫോൺ 11 പ്രോ (Apple iPhone 11 Pro)

ആപ്പിൾ ഐഫോൺ 11 പ്രോ സ്മാർട്ട്ഫോണിൽ 5.8 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേ, ആറ് കോർ ആപ്പിൾ എ 13 ബയോണിക് പ്രോസസർ, പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം 12 എംപി പ്രൈമറി സെൻസർ, ഐഒഎസ് 13, 12 എംപി ഫ്രണ്ട് ക്യാമറ സെൻസർ എന്നിവ ഉൾക്കൊള്ളുന്നു. ക്വി വയർലെസ് ചാർജിംഗിനും പിന്തുണയുമായി സ്മാർട്ട്‌ഫോൺ വരുന്നു.

ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ് (Apple iPhone 11 Pro Max)

ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ് (Apple iPhone 11 Pro Max)

ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും പുതിയ ആപ്പിൾ ഐഫോൺ 11 പ്രോ മാക്സാണ്. 6.5 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ, ശക്തമായ ആപ്പിൾ എ 13 ബയോണിക് പ്രോസസർ, മൂന്ന് 13 എംപി സെൻസറുകൾ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈിസിന്റെ സവിശേഷതകൾ. 20 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പും ഈ ഡിവൈസിന് ഉണ്ട്.

ആപ്പിൾ ഐഫോൺ എക്സ്ആർ (Apple iPhone XR)

ആപ്പിൾ ഐഫോൺ എക്സ്ആർ (Apple iPhone XR)

2018 ൽ പുറത്തിറങ്ങിയ സ്മാർട്ട്ഫോണാണ് ആപ്പിൾ ഐഫോൺ എക്സ്ആർ. ഏറ്റവും കൂടുതൽ വിറ്റുപോകുന്ന പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഇത്. 6.1 ഇഞ്ച് എൽസിഡി ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ, ആപ്പിൾ എ 12 ബയോണിക് ചിപ്‌സെറ്റ്, 4 കെ വീഡിയോ റെക്കോർഡിംഗിനുള്ള സപ്പോർട്ട്, വയർലെസ് ചാർജിംഗ്, ഇ-സിം ഉള്ള ഡ്യുവൽ സിം എന്നിവ ഈ ഡിവൈസിന്റെ സവിശേഷതകളാണ്.

ഹുവാവേ മേറ്റ് 30 പ്രോ 5 ജി (Huawei Mate 30 Pro 5G)

ഹുവാവേ മേറ്റ് 30 പ്രോ 5 ജി (Huawei Mate 30 Pro 5G)

6.53 ഇഞ്ച് ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 6 പ്രോട്ടക്ഷൻ, ഒക്ടാ കോർ ഹുവാവേ കിരിൻ 990 5 ജി പ്രോസസർ, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് സ്പേസ് എന്നിവയാണ് ഹുവാവേ മേറ്റ് 30 പ്രോ 5 ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 40 എംപി പ്രൈമറി സെൻസർ, 40 എംപി സെക്കൻഡറി സെൻസർ, 8 എംപി ടെർഷ്യറി സെൻസർ, 3 ഡി ടോഫ് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിന്റെ പ്രധാന സവിശേഷത. 4500mAh ബാറ്ററിയും സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി സവിശേഷതകളും സ്മാർട്ട്ഫോണിലുണ്ട്.

More from GizBot

Best Mobiles in India

English summary
Though there are many choices in the affordable market segment, the premium smartphones are selling well. However, during the first quarter of this year, the premium smartphone market segment witnessed a drop of 13% year-on-year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X