വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണി പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ

|

കൊറോണ വൈറസ് കാരണം ആഗോള സ്മാർട്ട്ഫോൺ വിപണി തന്നെ പ്രതിസന്ധി നേരിടുകയാണ്. പല ബ്രാന്റുകളും അവരുടെ ലോഞ്ച് ഇവന്റുകൾ മാറ്റി വച്ചിരിക്കുന്നു. ചില സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ലോഞ്ച് ഇവന്റ് ഓൺലൈനായി നടത്തുന്നു. ഇന്ത്യയിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ നിരവധി സ്മാർട്ട്ഫോണുകളുടെ ലോഞ്ചും ആദ്യ സെയിലുമെല്ലാം റദ്ദ് ചെയ്തിരിക്കുകയായിരുന്നു. മൂന്നാംഘട്ട ലോക്ക്ഡൌൺ പ്രഖ്യാപനത്തോടൊപ്പം സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുകയും സെയിൽ ആരംഭിക്കുകയും ചെയ്തിരുന്നു.

 

ഷവോമി, റിയൽ‌മി, ഹോണർ

വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണിയിൽ നിരവധി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഗോള വിപണിയിൽ ലോഞ്ച് ചെയ്ത നിരവധി ഫോണുകൾ ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്നുണ്ട്. ചൈനീസ് കമ്പനിയായ ഷവോമി, റിയൽ‌മി, ഹോണർ തുടങ്ങിയവയിൽ നിന്നുള്ള സ്മാർട്ട്ഫോണുകളും വരും ദിവസങ്ങളിൽ വിപണിയിൽ എത്തും. ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാൻ പോകുന്ന സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്

ഹോണർ എക്സ് 10 (Honor X10)

ഹോണർ എക്സ് 10 (Honor X10)

6.63 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, ഒക്ടാ കോർ ഇൻ-ഹൌ സ് കിരിൻ 5 ജി ചിപ്‌സെറ്റ്, 4200 എംഎഎച്ച് ബാറ്ററി, പോപ്പ്-അപ്പ് സെൽഫി ക്യാമറ, പെരിസ്‌കോപ്പ് ക്യാമറ കേപ്പബിലിറ്റിയുള്ള പിൻ ക്യാമറ സെറ്റപ്പ് എന്നിവ ഉൾക്കൊള്ളുന്ന 5ജി സ്‌മാർട്ട്‌ഫോണാണ് ഹോണർ എക്‌സ് 10. ഹോണറിൽ നിന്നും ഇന്ത്യൻ വിപണി അടുത്തതായി പ്രതീക്ഷിക്കുന്നതും ഈ ഡിവൈസാണ്.

ഓപ്പോ ഫൈൻഡ് എക്സ്2 (Oppo Find X2)
 

ഓപ്പോ ഫൈൻഡ് എക്സ്2 (Oppo Find X2)

1440 x 3168 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് ക്യുഎച്ച്ഡി + ഡിസ്‌പ്ലേയുള്ള സ്മാർട്ട്ഫോണാണ് ഓപ്പോ ഫൈൻഡ് എക്‌സ് 2. ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.1, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 സോസി എന്നിവയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 12 ജിബി റാമുള്ള ഈ സ്മാർട്ട്ഫോണിൽ 48 എംപി പ്രൈമറി ക്യാമറ സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ഫോണിൽ 4200 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്.

ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ (Oppo Find X2 Pro)

ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ (Oppo Find X2 Pro)

ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ അതേ സീരിസിൽ വരുന്ന ഓപ്പോ ഫൈൻഡ് എക്സ്2 സ്മാർട്ട്ഫോണിൽ നിന്ന് ചില സവിശേഷതകൾ കടമെടുക്കുന്നു. മികച്ച ക്യാമറ, 4260 എംഎഎച്ച് എന്ന ഉയർന്ന ബാറ്ററി ശേഷി, 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവയടക്കമുള്ള സവിശേഷതകൾ ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

റിയൽ‌മി എക്സ് 3 (Realme X3)

റിയൽ‌മി എക്സ് 3 (Realme X3)

6.57 ഇഞ്ച് എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേ, 48 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പ്, മുൻവശത്ത് ഡ്യുവൽ ക്യാമറ സെറ്റപ്പ്, സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി വശങ്ങൾ, 4100 എംഎഎച്ച് ബാറ്ററി എന്നിവയാണ് റിയൽമി എക്‌സ് 3 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ. ഈ സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് കമ്പനി ലഭ്യമാക്കും.

റിയൽമി എക്സ് 3 സൂപ്പർ സൂം (Realme X3 SuperZoom)

റിയൽമി എക്സ് 3 സൂപ്പർ സൂം (Realme X3 SuperZoom)

റിയൽ‌മി എക്സ് 3 സൂപ്പർ‌സൂം സ്മാർട്ട്ഫോൺ അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ മികച്ച ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. റിയൽ‌മിയുടെ ഈ ഫോണിൽ 60x സൂം സപ്പോർട്ട് ഉള്ള ക്യാമറ ഉണ്ടായിരിക്കും. റിയൽ‌മി എക്സ് 3 സൂപ്പർ സൂം ലോഞ്ച് എപ്പോഴാണെന്ന കാര്യം ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

നോക്കിയ 5.3 (Nokia 5.3)

നോക്കിയ 5.3 (Nokia 5.3)

രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ച നോക്കിയ 5.3 ഇതുവരെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ല. 6.55 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 665 സോസി, 4000 എംഎഎച്ച് ബാറ്ററി, മറ്റ് സ്റ്റാൻഡേർഡ് വശങ്ങൾ എന്നിവയാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ.

Best Mobiles in India

Read more about:
English summary
Earlier this year, several smartphone brands postponed their launch events and switched to online events to take the wraps of their offerings. Though the coronavirus pandemic ourtbreak has caused a massive dent on the smartphone sales and shipments, there seems to be no end to the launches of late.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X