ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ഷവോമി, റെഡ്മി സ്മാർട്ട്ഫോണുകൾ ഇവയാണ്
അധികം ഇടവേളകളില്ലാതെ തങ്ങളുടെ പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കാൻ ശ്രദ്ധിക്കുന്ന ബ്രാന്റുകളിലൊന്നാണ് ഷവോമി. ഇന്ത്യൻ വിപണിയിലെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകളും ഷവോമിയുടേത് തന്നെയാണ്. വിപണിയിൽ തുടരുന്ന ആധിപത്യം നിലനിർത്താൻ ട്രന്റുകളും സാങ്കേതികതയുടെ സാധ്യതകളും ഒരുപോലെ മനസിലാക്കി ഷവോമി പ്രവർത്തിക്കുന്നു. ഷവോമിയുടെ സബ് ബ്രാന്റായ റെഡ്മിയുടെ ഡിവൈസുകൾ ഇന്ത്യയിൽ ഏറെ വിറ്റഴിക്കപ്പെടുന്നുണ്ട്.

ഷവോമി, റെഡ്മി ലൈനപ്പുകളിൽ ഈ വർഷം ഇനിയും ധാരാളം സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങാനിരിക്കുന്നുണ്ട്. ഇതിൽ റെഡ്മി നോട്ട് 10, റെഡ്മി 9 ഐ, റെഡ്മി 9 സി എന്നിങ്ങനെ അധികം വൈകാതെ പുറത്തിറങ്ങാനിരിക്കുന്ന നിരവധി സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഷവോമി, റെഡ്മി എന്നിവയുടെ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം. ഇവയുടെ സവിശേഷതകളായി കൊടുത്തിട്ടുള്ളത് ലീക്ക് റിപ്പോർട്ടുകളിലൂടെയും മറ്റും പുറത്ത് വന്ന സൂചനകൾ മാത്രമാണ്.

ഷവോമി റെഡ്മി നോട്ട് 10 (Xiaomi Redmi Note 10)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.57 ഇഞ്ച് ഐപിഎസ് എൽസിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ
• ക്വാൽകോം എസ്ഡിഎം 765 സ്നാപ്ഡ്രാഗൺ 765ജി
• ഒക്ടാ കോർ സിപിയു
• 64 ജിബി 4 ജിബി റാം, 128 ജിബി 6 ജിബി റാം, 256 ജിബി 8 ജിബി റാം
• 48എംപി + 8എംപി + 2എംപി പിൻ ക്യാമറ
• 16 എംപി ഫ്രണ്ട് ക്യാമറ
• 4520 എംഎഎച്ച് നോൺ റിമൂവബിൾ ബാറ്ററി

ഷവോമി റെഡ്മി 9ഐ (Xiaomi Redmi 9i)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.53 ഇഞ്ച് ഐപിഎസ് എൽസിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ
• ആൻഡ്രോയിഡ് 10, എംഐയുഐ 12
• ഒക്ടാ കോർ 2.0 ജിഗാഹെർട്സ് കോർടെക്സ്-എ 53
• 13 എംപി ഫ്രണ്ട് ക്യാമറ
• 5 എംപി ഫ്രണ്ട് ക്യാമറ
• ലി-പോ 5000 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി 9സി (എൻഎഫ്സി) (Xiaomi Redmi 9C)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.53 ഇഞ്ച് ഐപിഎസ് എൽസിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ
• ആൻഡ്രോയിഡ് 10, എംഐയുഐ 12
• ഒക്ടാ കോർ
• 64 ജിബി ഇന്റേണൽ മെമ്മറി
• 3 ജിബി റാം
• 13എംപി+ 2എംപി പിൻ ക്യാമറ
• 5 എംപി ഫ്രണ്ട് ക്യാമറ
• ലി-പോ 5000 എംഎഎച്ച് ബാറ്ററി

ഷവോമി എംഐ10 ലൈറ്റ് സൂം (Xiaomi Mi 10 Lite Zoom)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.57 ഇഞ്ച് സൂപ്പർ അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ
• ആൻഡ്രോയിഡ് 10, എംഐയുഐ 11
• ക്വാൽകോം എസ്ഡിഎം 765 സ്നാപ്ഡ്രാഗൺ 765 ജി
• ഒക്ടാ കോർ സിപിയു
• 128 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം
• 48എംപി+ 8എംപി+ 8എംപി+ 2എംപി പിൻ ക്യാമറ
• 16 എംപി ഫ്രണ്ട് ക്യാമറ
• ലി-പോ 4160 എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications