Home
Mobile

വൺപ്ലസ് നോർഡിന്റെ ഡിസൈനും നിറങ്ങളും വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്

ജനപ്രീയ സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വൺപ്ലസ് നോർഡ് അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കെ നിരവധി റിപ്പോർട്ടുകളാണ് ഡിവൈസിന്റെ സവിശേഷതകളെ സംബന്ധിച്ച് പുറത്ത് വരുന്നത്. നേരത്തെ വന്ന ലീക്ക് റിപ്പോർട്ടുകളിൽ ഫോണിന്റെ പ്രധാന സവിശേഷതകളെ കുറിച്ചുള്ള സൂചനകളാണ് വന്നതെങ്കിൽ പുതിയ റിപ്പോർട്ടിൽ ഡിവൈസി്റെ ഡിവൈസും കളറുകളും വെളിപ്പെടുത്തുന്നു.

വൺപ്ലസ്

വൺപ്ലസ് തന്നെ സോഷ്യൽ മീഡിയയിലൂടെ വൺപ്ലസ് നോർഡിന്റെ ഫീച്ചറുകളെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നെങ്കിലും കമ്പനിയുടെ ഈ വിലകുറഞ്ഞ മോഡലിന്റെ ഡിസൈൻ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. എന്നാലിപ്പോൾ പുറത്ത് വന്നിരിക്കുന്ന ഒരു വീഡിയോയിൽ ഡിവൈസിന്റെ ഡിസൈനും കളർ വേരിയന്റുകളും എങ്ങനെയായിരിക്കുമെന്ന വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

വൺപ്ലസ് നോർഡ് വീഡിയോ ലീക്ക്

വൺപ്ലസ് നോർഡ് വീഡിയോ ലീക്ക്

വൺപ്ലസ് സഹസ്ഥാപകൻ കാൾ പെ ടെക് യൂട്യൂബർ മാർക്ക്സ് ബ്രൌലിയുടെ ചാനലുമായി നടത്തിയ സംഭാഷണത്തിൽ വൺപ്ലസ് നോർഡിനെക്കുറിച്ച് ധാരാളം വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഈ വീഡിയോയിൽ ഡിസ്പ്ലെയുടെ മുകളിൽ വലത് കോണിൽ പഞ്ച്-ഹോൾ കട്ട് ഔട്ട് ഉള്ള ഡിവൈസിന്റെ ആദ്യകാല ചില പ്രോട്ടോടൈപ്പുകൾ അദ്ദേഹം കാണിച്ചു. ഇതിൽ പിൻവശത്ത്, എൽ ആകൃതിയിലുള്ള മൊഡ്യൂളിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ വൺപ്ലസ് സ്മാർട്ട്‌ഫോണുകളിൽ കണ്ടിട്ടില്ലാത്തൊരു ക്യാമറ ഡിസൈനാണ് ഇത്.

ഫൈനൽ ഡിസൈൻ

ഫൈനൽ ഡിസൈൻ വെളിപ്പെടുത്തുന്നതിന് മുമ്പായി പുറത്ത് വിട്ട മറ്റൊരു പ്രോട്ടോടൈപ്പിൽ പിൻഭാഗത്ത് ത്രീ-ടോൺ ഫിനിഷുള്ള ഡിസൈൻ കൂടി ഉണ്ടായിരുന്നു. സ്‌ക്രീനിന്റെ മുകളിൽ ഇടത് കോണിൽ നീളമേറിയ പഞ്ച്-ഹോൾ കട്ട് ഔട്ട് ഉള്ള വെർട്ടിക്കൽ ക്യാമറ സെറ്റപ്പാണ് ഈ പ്രോട്ടോടൈപ്പിൽ കണ്ടത്. പിറകിൽ ഫ്രോസ്റ്റഡ് മാറ്റ് ഫിനിഷിന് പകരം ഗ്ലോസി ഫിനിഷുള്ള ഗ്രേ, ടീൽ കളർ ഓപ്ഷനുകളിൽ വൺപ്ലസ് നോർഡ് പുറത്തിറങ്ങിമെന്നും പുറത്ത് വന്ന വീഡിയോയിലൂടെ വ്യക്തമാകുന്നു. ഈ ഡിസൈനിൽ ഹെഡ്‌ഫോൺ ജാക്ക് ഇല്ല. ഡിവൈസിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉണ്ടാകുമെന്ന സൂചനയും ലഭിക്കുന്നു.

വൺപ്ലസ് ബഡ്സും പുറത്തിറങ്ങുന്നു

വൺപ്ലസ് ബഡ്സും പുറത്തിറങ്ങുന്നു

പുറത്തിറങ്ങാനിരിക്കുന്ന വൺപ്ലസ് ട്രൂലീ വയർലെസ് ഇയർബഡ്സിനറെ വിവരങ്ങളും കാൾ പേയുടെ ഇന്റർവ്യൂവിലൂടെ പുറത്തെത്തിയിട്ടുണ്ട് ഈ ആക്സസറി വൺപ്ലസ് നോർഡിനൊപ്പം ജൂലൈ 21ന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സ്മാർട്ട്‌ഫോൺ പോലെ, കമ്പനിയുടെ ട്രൂലി വയർലെസ് ഇയർബഡ്സ് ൾ ആപ്പിൾ എയർപോഡുകൾക്ക് സമാനമായ ലോങ് സ്റ്റെം ഡിസൈനിലായിരിക്കും പുറത്തിറങ്ങുക. ഇത് ടീൽ നിറത്തിലാണ് അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രീ ഓർഡർ

വൺപ്ലസ് ട്രൂലീ വയർലെസ് ഇയർബഡ്സ് 30 മണിക്കൂർ പ്ലേബാക്ക് സമയം നൽകുമെന്ന് നേരത്തെ പുറത്ത് വന്നൊരു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. വൺപ്ലസ് നോർഡിന്റെ പ്രീ ഓർഡർ ഇന്ന് ഉച്ചയ്ക്ക് 1:30 ന് ആരംഭിക്കും. ആമസോൺ വഴിയാണ് പ്രീ-ഓർഡർ നടക്കുന്നത്. ഇയർബഡ്സ് എപ്പോൾ ലഭ്യമാകുമെന്നോ ഈ രണ്ട് പ്രൊഡക്ടുകളുടെയും വില എങ്ങനെയായിരിക്കുമെന്നോ ഇതുവരെ റിപ്പോർട്ടുകളൊന്നും ഇല്ല.

Best Mobiles in India

English summary
OnePlus Nord is all set to see the light of the day next week. Well ahead of its launch, the device has been subjected to a lot of rumors and speculations.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X