വിവോ വൈ20, വൈ20ഐ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ

|

ഇന്ത്യൻ വിപണിയിൽ പതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വിവോ. വിവോ വൈ20, വൈ20ഐ എന്നീ സ്മാർട്ടഫോണുകളാണ് വിപണിയിൽ അവതരിപ്പിച്ചത്. വിവോ വൈ20 സ്മാർട്ട്ഫോണിന് 12,990 രൂപയാണ് വില. വൈ20ഐ സ്മാർട്ട്ഫോണിന് 11,490 രൂപ വിലയുണ്ട്. ഇന്ത്യയിൽ തന്നെ നിർമ്മിച്ച സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയാണ് വിവോ ഈ ഡിവൈസുകളിൽ ഉയർത്തി കാണിക്കുന്നത്. വിവോയുടെ ഗ്രേറ്റർ നോയിഡയിലെ നിർമ്മാണ ശാലയിലാണ് ഈ ഡിവൈസുകൾ നിർമ്മിച്ചത്.

വിവോ വൈ സീരിസ്

വിവോ വൈ സീരിസിലെ രണ്ട് പുതിയ ഡിവൈസുകളും ഏതാണ്ട് സമാന സവിശേഷതകളോടെയാണ് വരുന്നത്. ഈ ഡിവൈസുകളുടെ മുൻ തലമുറ സ്മാർട്ട്ഫോണായ വിവോ വൈ19യിൽ നിന്നും വളരെയേറെ അപ്ഗ്രേഡ് ചെയ്ത ഡിവൈസുകളാണ് ഇവ. വിവോ വൈ20 സ്മാർട്ട്ഫോൺ ഓഗസ്റ്റ് 28 മുതൽ വിൽപ്പനയ്ക്കെത്തും. ഡിവൈസി്നറെ 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള ഡിവൈസുകൾ മാത്രമാണ് നിലവിൽ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്.

കൂടുതൽ വായിക്കുക: ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ53 2020 ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾകൂടുതൽ വായിക്കുക: ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ53 2020 ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ

വിൽപ്പന

വിവോ വൈ20ഐ സ്മാർട്ട്ഫോൺ സെപ്റ്റംബർ 3 മുതൽ വിൽപ്പനയ്ക്കെത്തും. 3 ജിബി റാമും 64 ജിബി സ്റ്റോറേജുമായാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ഫോണുകളും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ, വിവോ ഇന്ത്യ ഇ-സ്റ്റോർ, മറ്റ് പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ എന്നിവ വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഒബ്സിഡിയൻ ബ്ലാക്ക്, ഡോൺ വൈറ്റ് എന്നീ രണ്ട് കളർ വേരിയന്റുകളിലാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

സവിശേഷതകൾ

എച്ച്ഡി + (720 x 1600 പിക്‌സൽ) റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവുമുള്ള 6.51 ഇഞ്ച് ഹാലോ ഐവ്യൂ ഡിസ്‌പ്ലേയാണ് വിവോ വൈ 20, വൈ 20ഐ എന്നീ സ്മാർട്ട്ഫോണുകളിൽ ഉള്ളത്. 3 ജിബി, 4 ജിബി റാമുകൾക്കൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 മൊബൈൽ പ്ലാറ്റ്‌ഫോമിന്റെ കരുത്തിൽ ഈ ഡിവൈസ് പ്രവർത്തിക്കുന്നു. 64 ജിബി സ്റ്റോറേജുള്ള ഡിവൈസുകളിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇന്റേണൽ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സ്ലോട്ടും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ലോഞ്ചിന് മുമ്പ് സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പുറത്ത്കൂടുതൽ വായിക്കുക: ലോഞ്ചിന് മുമ്പ് സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പുറത്ത്

ട്രിപ്പിൾ ക്യാമറ

ഫോട്ടോഗ്രാഫിക്കായി രണ്ട് ഡിവൈസുകളിലും ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ സെറ്റപ്പിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്സൽ ലെൻസുകളും ഉണ്ട്. സെൽഫികൾക്കായി എഐ സപ്പോർട്ടുള്ള 8 മെഗാപിക്സൽ ക്യാമറയും വിവോ നൽകിയിട്ടുണ്ട്. വിവോ വൈ19യുടെ ക്യാമറ സെറ്റപ്പുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ഡിവൈസുകളുടെ ക്യാമറ സെറ്റപ്പ് ഡൌൺഗ്രേഡ് ചെയ്തിരിക്കുകയാണ്.

ബാറ്ററി

5,000 എംഎഎച്ച് ബാറ്ററിയാണ് വൈ20, വൈ20ഐ സ്മാർട്ട്ഫോണുകളിൽ വിവോ നൽകിയിട്ടുള്ളത്. ഈ വലിയ ബാറ്ററി ചാർജ് ചെയ്യാൻ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൌണ്ട് ചെയ്ത ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസറാണ് ഡിവൈസുകളിൽ ഉള്ളത്. ഫേസ് അൺലോക്ക് ഫിച്ചറും ഡിവൈസുകളിൽ ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി മൈക്രോ-യുഎസ്ബി പോർട്ട്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, എഫ്എം റേഡിയോ എന്നിങ്ങനെയുള്ള സവിശേഷതകളണ് ഇരു ഡിവൈസുകലഇലും ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസ് 10.5 ഔട്ട് ഓഫ് ദി ബോക്സിലാണ് ഇരു ഡിവൈസുകളും പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 11 ഇനി വൻ വിലക്കുറവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 11 ഇനി വൻ വിലക്കുറവിൽ സ്വന്തമാക്കാം

Best Mobiles in India

Read more about:
English summary
Vivo has introduced two new smartphones in the Indian market. The Vivo Y20 and Y20i smartphones launched in the market today. The Vivo Y20 is priced at Rs 12,990. The Y20i is priced at Rs 11,490.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X