Just In
- 1 hr ago
ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വ്യാജ ഐഫോൺ
- 3 hrs ago
പോൺ വീഡിയോ കാണുന്നവരിൽ ഏറ്റവും കൂടുതൽ ഐഫോൺ ഉപയോക്താക്കൾ
- 4 hrs ago
ആമസോൺ ഫയർ ടിവിയുമായി ചേർന്ന് ഒനീഡ സ്മാർട്ട് ടിവി പുറത്തിറക്കി
- 5 hrs ago
മിനിമം റിച്ചാർജ് ചെയ്തില്ലെങ്കിൽ സേവനമില്ലെന്ന് എയർടെല്ലും വോഡാഫോൺ ഐഡിയയും
Don't Miss
- Travel
കെട്ട് കഥയല്ല മാമാങ്കം... ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേർ ചരിത്രം
- Movies
മമ്മൂട്ടിക്കൊപ്പം മാറ്റുരച്ച അച്യുതന് ആള് നിസ്സാരനല്ല! മാമാങ്കം അനുഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ!
- Finance
മൂഡീസ് 2019ലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 5.6 ശതമാനമായി വെട്ടിക്കുറച്ചു
- Automobiles
G 310 മോഡലുകൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്
- News
ഇന്ത്യക്ക് അഭിമാനം... ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമനും
- Sports
ലോകകപ്പില്‍ മനപ്പൂര്‍വ്വം മോശമായി കളിച്ചു, പേരുകള്‍ വെളിപ്പെടുത്തുമെന്ന് മുന്‍ അഫ്ഗാന് നായകന്
- Lifestyle
30കഴിഞ്ഞ സ്ത്രീ ഈ ടെസ്റ്റുകൾ ചെയ്യണം,കാരണം ഗുരുതരം
മൂന്ന് റിയർ ക്യാമറയും 5000mAh ബാറ്ററിയുമായി വിവോ വൈ19 ഇന്ത്യയിൽ എത്തി, വില13,990 രൂപ
തായ്‌ലൻഡിൽ ഔദ്യോഗികമായി അവതരിപ്പിച്ച വിവോ വൈ 19 ഇന്ത്യയിൽ 15,000 രൂപയിൽ താഴെ വിലയിൽ പുറത്തിറക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന് ദിവസങ്ങൾക്കകം കമ്പനി ഇന്ത്യയിലും സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുകയാണ്. ഓഫ്ലൈൻ വിപണിയിൽ മാത്രമാണ് ഇപ്പോൾ വിവോയുടെ പുതിയ സ്മാർട്ട്ഫോൺ ലഭ്യമായിട്ടുള്ളത്. മികച്ച സവിശേഷതകളും ഇന്ത്യയിലെ ഭൂരിഭാഗം ആളുകളെ ആകർഷിക്കുന്ന വിലയുമായാണ് മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്.

വിവോ വൈ19 ഇന്ത്യയിലെ വില
വിവോ വൈ 19 ആഗോള വിപണിയിൽ രണ്ട് വേരിയന്റുകളെ അവതരിപ്പിച്ചപ്പോൾ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് സ്പേസ് ഉള്ള അടിസ്ഥാന വേരിയൻറ് മാത്രമാണ് രാജ്യത്ത് പുറത്തിറക്കിയത്. ഈ വേരിയൻറിന് 13,990 രൂപയാണ് വില. 6 ജിബി റാമുള്ള ഹൈ എൻഡ് വേരിയൻറ് എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നോ അതിൻറെ വില എന്തായിരിക്കുമെന്നോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വിവോ വൈ 19 സവിശേഷതകൾ
2340 x 1080 പിക്‌സൽ റെസല്യൂഷനും 19.5: 9 ആസ്പെക്റ്റ് റേഷിയും ഉള്ള 6.53 ഇഞ്ച് വലിയ FHD + ഡിസ്‌പ്ലേയാണ് വിവോ Y19ൽ നൽകിയിരിക്കുന്നത്. ഗെയിമുകൾ കളിക്കുമ്പോഴും വീഡിയോകൾ കാണുമ്പോഴും മികച്ച അനുഭവം നൽകുന്നതിനായി ഈ ഡിസ്പ്ലേയ്ക്ക് 90.3% സ്‌ക്രീൻ-ടു-ബോഡി അനുപാതവും നൽകിയിട്ടുണ്ട്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സുമായി ഒക്ടാകോർ മീഡിയടെക് ഹെലിയോ P65 SoCയാണ് വിവോ വി19 സ്മാർട്ട്ഫോണിന് കരുത്ത് പകരുക. മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ 256 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറിയും ഫോണിൻറെ മറ്റ് സവിശേഷതകളാണ്.

മികച്ച ഗെയിമിംഗ് പ്രകടനത്തിനായി ഗെയിം സ്പേസ്, മൾട്ടി-ടർബോ മോഡുകൾ പോലുള്ള സവിശേഷതകളും വിവോ വൈ19ൻറെ സവിശേഷതകളാണ്. ഫൺടൂച്ചോസിനൊപ്പം ആൻഡ്രോയിഡ് 9 പൈയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫെയ്‌സ് അൺലോക്കും പുറമെ പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറും ഫോണിൻറെ മറ്റ് സവിശേഷതകളാണ്.

വിവോ വൈ19 ന്റെ ക്യാമറ പരിശോധിച്ചാൽ, സ്മാർട്ട്‌ഫോണിൽ ട്രിപ്പിൾ ക്യാമറ മൊഡ്യൂളാണ് നൽകിയിരിക്കുന്നത്. മൂന്ന് ലെൻസുകൾ വെർട്ടിക്കലായി സ്ഥാപിച്ചിരിക്കുന്നു. ക്യാമറ മൊഡ്യൂളിൽ 16 എംപി പ്രൈമറി സെൻസർ, 8 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഉൾപ്പെടുന്നത്. 16 എംപി എഐ സെൽഫി ക്യാമറയാണ് ഫോണിൻറെ മറ്റൊരു സവിശേഷത. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

വിവോ വൈ19ലൂടെ ഇന്ത്യൻ ഉപയോക്താക്കൾ സ്വീകരിക്കുന്ന വിലയിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പുള്ള മറ്റൊരു സ്മാർട്ട്‌ഫോൺ കൂടിയാണ് വിവോ വിപണയിൽ എത്തിച്ചിരിക്കുന്നത്. ഇതേ വിലയിൽ വരുന്ന ഷവോമിയുടെയും മറ്റും മോഡലുകളോട് വിവോ വൈ19 എങ്ങനെ മത്സരിക്കുമെന്ന് കണ്ടറിയാം.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790