ഫ്ലൈയിംഗ് ക്യാമറയുള്ള ഒരു സ്മാർട്ഫോൺ വിവോ ഒരു പുതിയ പേറ്റന്റിൽ വെളിപ്പെടുത്തി

|

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വിവോ ഇപ്പോൾ ഒരു പേറ്റന്റ് ഫയൽ ചെയ്യ്തിരിക്കുകയാണ്. ഇത് സ്മാർട്ഫോൺ ലോകത്ത് സംഭവിച്ച ഏറ്റവും വലിയൊരു പുതുമയായിരിക്കാം ഈ വാർത്ത. ഡച്ച് ബ്ലോഗ് ലെറ്റ്സ്ഗോഡിജിറ്റൽ ആദ്യമായി റിപ്പോർട്ട് ചെയ്യ്ത പേറ്റന്റ് വിശദീകരിക്കുന്നത് ഒരു പറക്കുന്ന ക്യാമറയെക്കുറിച്ചാണ്, കൂടാതെ ഇതിലെ ക്യാമറ മൊഡ്യൂൾ ഒരു ചെറിയ ഡ്രോൺ പോലെ ഫോണിൽ നിന്നും പറന്നുനടക്കുമെന്നും സൂചിപ്പിക്കുന്നു. നാല് പ്രൊപ്പല്ലറുകളും രണ്ട് ക്യാമറകളും (നാല് ഫിറ്റ് ചെയ്യാനുള്ള ഓപ്ഷനുമായി) ഉൾക്കൊള്ളുന്ന ഈ മൊഡ്യൂളിന് ഫോണിൻറെ അടിയിൽ നിന്ന് വലിച്ചിടാനും മൂന്ന് പ്രോക്സിമിറ്റി സെൻസറുകളും ഇൻഫ്രാറെഡ് സെൻസറും ഉണ്ട്. ഇതിന് സ്വന്തമായി ഒരു ബാറ്ററി യൂണിറ്റും നൽകിയിട്ടുണ്ട്.

 

കൂടുതൽ വായിക്കുക: വിവോ വൈ51എ സ്മാർട്ട്ഫോണിന്റെ 6 ജിബി റാം വേരിയന്റ് ഇന്ത്യയിലെത്തി, വില 16,990 രൂപ

ഫ്ലൈയിംഗ് ക്യാമറയുള്ള ഒരു സ്മാർട്ഫോൺ വിവോ ഒരു പുതിയ പേറ്റന്റിൽ വെളിപ്പെടുത്തി

മൗണ്ടിംഗ് ബ്രാക്കറ്റിൽ ഒരു സംയോജിത ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്, മാത്രമല്ല ഇത് ക്യാമറ സിസ്റ്റത്തിൽ നിന്ന് വേർപെടുത്താൻ കഴിയും. എന്നാൽ, പേറ്റന്റ് ഈ കാര്യം വ്യക്തമാക്കുന്നില്ല, എന്നാൽ ക്യാമറ സിസ്റ്റംത്തിലേക്ക് ആക്‌സസ് ലഭിക്കുവാൻ വിവോ ഫിംഗർപ്രിന്റ് സെൻസർ ഉപയോഗിക്കുമെന്നതിനാൽ ഓരോ ക്യാമറയും ഒരൊറ്റ ഫോണിലേക്ക് ടാഗുചെയ്യാനാകും. കൂടാതെ, ഷൂട്ടിംഗിനിടെ ക്യാമറയ്ക്ക് വായുവിൽ സ്ഥാനം മാറ്റാനുള്ള കഴിവുണ്ടെന്ന് കാണിക്കുന്നു. ഇന്നത്തെ വീഡിയോകളുടെയും മൂവികളുടെയും ഷൂട്ടിംഗിൽ പ്രചാരത്തിലുള്ള ഡ്രോൺ ക്യാമറകളുമായി ഇത് സാമ്യത പുലർത്തുന്നു.

 പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിയേണ്ട കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ ഫോണുകൾ പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിയേണ്ട കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ ഫോണുകൾ

 

തീർച്ചയായും, ഒരു സ്മാർട്ട്‌ഫോണിന് സമാന നിലവാരത്തിലുള്ള സെൻസറുകൾ ഉണ്ടാകില്ല, പക്ഷേ ഇത് വിവോയ്‌ക്ക് അതിൻറെ സോഫ്റ്റ്‌വെയർ എങ്ങനെ നിർമ്മിക്കുന്നു എന്നതിൻറെ അടിസ്ഥാനത്തിൽ കൂടുതൽ സ്വാതന്ത്ര്യം നൽകും. വിവോയുടെ ക്യാമറയും എയർ ജെസ്റ്ററുകളെ സപ്പോർട്ട് ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്മാർട്ട്‌ഫോണുകളിലെ ക്യാമറ സംവിധാനം ഇപ്പോൾ കുറച്ച് വർഷങ്ങളായി കൂടുതൽ പുതുമയുണർത്തുന്ന കാര്യമാണ്. ക്യാമറ സിസ്റ്റങ്ങൾക്ക് കൂടുതൽ മൂല്യം നൽകാനുള്ള ശ്രമത്തിലാണ് വിവോ കഴിഞ്ഞ വർഷം കാൾ സീസുമായി ഒരു കരാർ ഉണ്ടാക്കിയത്.

കാവിയാർ അവതരിപ്പിച്ച പുതിയ 'ലഷ്യുറി എഡിഷൻ' ആപ്പിൾ ഐഫോണുകളെ കുറിച്ച് കേട്ടിട്ടുണ്ടോ?കാവിയാർ അവതരിപ്പിച്ച പുതിയ 'ലഷ്യുറി എഡിഷൻ' ആപ്പിൾ ഐഫോണുകളെ കുറിച്ച് കേട്ടിട്ടുണ്ടോ?

ഫ്ലൈയിംഗ് ക്യാമറയുള്ള ഒരു സ്മാർട്ഫോൺ വിവോ ഒരു പുതിയ പേറ്റന്റിൽ വെളിപ്പെടുത്തി

കമ്പനിയുടെ വിവോ എക്‌സ് 50 പ്രോ സ്മാർട്ട്‌ഫോണും അതിൻറെ പിൻഗാമിയും അവരുടെ ക്യാമറ സിസ്റ്റങ്ങളെയും പ്രശംസിച്ചു. എന്നാൽ, ഒരു ഫ്ലൈയിംഗ് ക്യാമറ സ്മാർട്ഫോൺ ലോകത്ത് ആദ്യത്തേതായിരിക്കും. എന്നാൽ, ഒരു വ്യവസ്ഥയുടെ ഉൽ‌പാദനത്തിൽ‌ ഉൾ‌പ്പെടുന്ന ചിലവ് പ്രധാനമാണ്. ഇതിൻറെ ‘ഫ്ലൈറ്റ്' വശം ഉൾക്കൊള്ളുന്നതിനായി വിവോ സെൻസറുകളുടെയും സോഫ്റ്റ്വെയറിന്റെയും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാൽ അത് മുഴുവൻ മൂല്യ നിർദ്ദേശത്തെയും മൊത്തത്തിൽ തകർക്കും. തീർച്ചയായും, ഇതുപോലുള്ള പുതിയ ഒരു സിസ്റ്റം കൂടുതൽ മികച്ചതാക്കുവാൻ കൂടുതൽ വഴികൾ തേടേണ്ടിയിരിക്കുന്നു. സ്മാർട്ഫോൺ ലോകത്ത് ഒരു പുതുമ സൃഷ്ട്ടിക്കുന്ന ഈ സ്മാർട്ഫോൺ ആശയം യഥാർഥ്യമാകുമ്പോൾ മറ്റുള്ള സ്മാർട്ഫോണുകൾക്ക് ഒരു കടുത്ത വെല്ലുവിളിയാകുമെന്നുള്ളത് തീർച്ചയാണ്.

പാരാലിമ്പിക് ഗെയിംസിൻറെ പിതാവ്‌, ഡോക്ടർ സർ ലുഡ്‌വിഗ് ഗട്ട്മാൻറെ ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽപാരാലിമ്പിക് ഗെയിംസിൻറെ പിതാവ്‌, ഡോക്ടർ സർ ലുഡ്‌വിഗ് ഗട്ട്മാൻറെ ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

Most Read Articles
Best Mobiles in India

English summary
The patent, which was first reported by Dutch blog LetsGoDigital, describes a flying camera that appears to suggest the camera module will fly out of the phone's body, similar to a small drone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X