Home
Mobile

വിവോ വൈ51എ സ്മാർട്ട്ഫോണിന്റെ 6 ജിബി റാം വേരിയന്റ് ഇന്ത്യയിലെത്തി, വില 16990 രൂപ

ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയ വിവോ വൈ51എ സ്മാർട്ട്ഫോണിന്റെ പുതിയ വേരിയന്റ് രാജ്യത്ത് അവതരിപ്പിച്ചു. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള മോഡലാണ് വിവോ വിപണിയിലെത്തിച്ചത്. ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഈ ഡിവൈസിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷൻ മാത്രമേ ഇതുവരെ രാജ്യത്ത് ലഭ്യമായിരുന്നുള്ളു. പുതിയ 6 ജിബി റാം ഓപ്ഷൻ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ആകർഷകമായ സവിശേഷതകളാണ് ഡിവൈസിൽ ഉള്ളത്.

വിവോ വൈ51എ: വില, വിൽപ്പന

വിവോ വൈ51എ: വില, വിൽപ്പന

വിവോ വൈ51എ സ്മാർട്ട്ഫോണിന്റെ പുതുതായി അവതരിപ്പിച്ച 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 16,990 രൂപയാണ് വില. വിവോ ഇന്ത്യ ഇ-സ്റ്റോർ വഴി ഈ ഡിവൈസ് ഇതിനകം വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. 8 ജിബി റാം മോഡലിന്റെ അതേ കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. ക്രിസ്റ്റൽ സിംഫണി, ടൈറ്റാനിയം സഫയർ എന്നിവയാണ് കളർവേരിയന്റുകൾ. ഈ ഡിവൈസിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 17,990 രൂപയാണ് വില.

ഓഫറുകൾ

വിവോ വൈ51എ 6 ജിബി റാം ഓപ്ഷൻ വാങ്ങുന്നവർക്ക് ബജാജ് ഫിനാൻസ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി, ഹോം ക്രെഡിറ്റ്, ടിവിഎസ് ക്രെഡിറ്റ്, സെസ്റ്റ് എന്നിവയിൽ നിന്നുള്ള സീറോ ഡൗൺ പേയ്‌മെന്റ് ഓഫറുകൾ ലഭ്യമാകും. പുതിയ വേരിയന്റിൽ റാം മാത്രമാണ് മാറിയിട്ടുള്ളത്. ഡിവൈസിന്റെ സവിശേഷതകളിൽ മറ്റ് മാറ്റങ്ങളൊന്നും വിവോ വരുത്തിയിട്ടില്ല. പുതിയ വേരിയന്റിലൂടെ ഡിവൈസ് കൂടുതൽ ജനപ്രീയമാകുമെന്ന് ഉറപ്പാണ്.

വിവോ വൈ51എ: സവിശേഷതകൾ

വിവോ വൈ51എ: സവിശേഷതകൾ

വിവോ വൈ51എ സ്മാർട്ട്ഫോണിൽ 6.58 ഇഞ്ച് ഫുൾ എച്ച്ഡി + എൽസിഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 2408 x 1080 പിക്‌സൽ റെസലൂഷനും 60Hz റിഫ്രഷ് റേറ്റും ഉണ്ട്. ഡിസ്പ്ലെയിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും നൽകിയിട്ടുണ്ട്. അഡ്രിനോ 610 ജിപിയുവുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറാണ്. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

ബാറ്ററി

5,000 mAh ബാറ്ററിയാണ് വിവോ വൈ51എ സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് കസ്റ്റം യുഐ ഫൺടച്ച് ഒഎസ് 11ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ സ്മാർട്ട്ഫോണിൽ 4ജി വോൾട്ടി, ബ്ലൂടൂത്ത് 5.0, വൈഫൈ (2.4GHz / 5.0GHz), ജിപിഎസ്, ഡ്യുവൽ സിം, 3.5mm ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്.

ക്യാമറ

എഫ് / 1.79 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി ലെൻസ്, എഫ് / 2.2 അപ്പർച്ചറുള്ള 8 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് വിവോ വൈ51എ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോകൾക്കുമായി 16 എംപി ക്യാമറയും നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോണിന്റെ വലത് വശത്താണ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. പുതിയ വേരിയന്റ് വിപണിയിൽ എത്തുമ്പോൾ ഈ വില വിഭാഗത്തിൽ ഇതിനെക്കാൾ മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ ഉണ്ട് എന്നതും ശ്രദ്ധേയമാണ്.

Best Mobiles in India

English summary
Vivo has launched a new variant of the Y51A smartphone in India. Vivo has launched a model with 6GB of RAM and 128GB of storage configuration.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X