Vivo S1: വിവോ എസ് 1 ന്റെ ഓഫ്‌ലൈൻ സ്റ്റോർ വില 1,000 രൂപ കുറച്ചു

|

ഇന്ത്യയിലെ ജിഎസ്ടി നിരക്കുകൾ പുതുക്കിയതുകൊണ്ട് വിവോ സ്മാർട്ട്‌ഫോണുകൾക്ക് അടുത്തിടെ വിലവർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. വില വർദ്ധിച്ച ഡിവൈസുകളിൽ വിവോ എസ് 1 സ്മാർട്ട്ഫോണും ഉൾപ്പെടുന്നു. ഇപ്പോഴിതാ ഈ സ്മാർട്ട്ഫോണിന്റെ ഒരു വേരിയന്റിന്റെ വില കമ്പനി വെട്ടികുറച്ചു. കഴിഞ്ഞ വർഷം രാജ്യത്ത് ലോഞ്ച് ചെയ്ത വിവോ എസ് 1 വിപണിയിലെത്തിയതിന് ശേഷം മുമ്പും വിലക്കിഴിവുകൾ നൽകിയിരുന്നു.

 

വിവോ എസ് 1

91 മൊബൈൽസ് എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം വിവോ എസ് 1 ന് ഇപ്പോൾ 1,000 രൂപ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫ്‌ലൈൻ വിപണിയിൽ മാത്രമാണ് ഈ വിലക്കിഴിവ് ലഭ്യമാവുന്നത്. 4 ജിബി റാം + 128 ജിബി സ്റ്റോറേജിനാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മോഡൽ ഇപ്പോൾ 16,990 രൂപയ്ക്ക് സ്വന്തമാക്കാം. നേരത്തെ 17,990 രൂപയായിരുന്നു മോഡലിന്റെ വില. പുതുക്കിയ ജിഎസ്ടി നിരക്കുകൾ കാരണം 2,000 വിലവർദ്ധനവാണ് ഫോണിന്റെ വിലയിൽ ഉണ്ടായത്.

കൂടുതൽ വായിക്കുക: പോക്കോ എഫ് 2 പ്രോയുടെ വില വിവരങ്ങൾ ചോർന്നു; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: പോക്കോ എഫ് 2 പ്രോയുടെ വില വിവരങ്ങൾ ചോർന്നു; അറിയേണ്ടതെല്ലാം

ഇ-കൊമേഴ്‌സ്

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ ഫോണിന്റെ വില കുറഞ്ഞിട്ടില്ല. വിവോ എസ് 1ന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജും പായ്ക്ക് ചെയ്യുന്ന മറ്റൊരു വേരിയന്റും വിപണിയിൽ ലഭ്യമാണ്. ഈ ഫോണിന് 19,990 രൂപയാണ് വില വരുന്നത്. ബേസ് മോഡലിന്റെ വില കുറവ് മെയ് 1 മുതൽ ഇന്ത്യയിലെ ഓഫ്ലൈൻ സ്റ്റോറുകളിൽ പ്രാബല്യത്തിൽ വരും. പക്ഷേ ലോക്ക്ഡോൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇപ്പോൾ ഓൺലൈൻ ഓഫ്ലൈൻ സ്റ്റോറുകളിൽ നിന്നും സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കില്ല.

വിവോ എസ് 1 സവിശേഷതകൾ
 

വിവോ എസ് 1 സവിശേഷതകൾ

വിവോ എസ് 1ന്റെ ഹാർഡ്‌വെയർ സവിശേഷതകൾ പരിശോധിച്ചാൽ ഇതിൽ 6.38 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഇത് 1080 x 2340 പിക്സൽസും എഫ്എച്ച്ഡി + റെസല്യൂഷനും 19: 5: 9 ആസ്പാക്ട് റേഷിയോവും ഉള്ള ഡിസ്പ്ലെയാണ്. സെൽഫികൾ എടുക്കുന്നതിനും വീഡിയോ കോളുകൾക്കുമായി 32 എംപി ക്യാമറയാണ് ഫോണിലുള്ളത്. ക്യാമറയ്ക്കായി വാട്ടർ ഡ്രോപ്പ് നോച്ചും ഡിസ്‌പ്ലേയിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9, എംഐ നോട്ട് 10 ലൈറ്റ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9, എംഐ നോട്ട് 10 ലൈറ്റ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ട്രിപ്പിൾ ലെൻസ് ക്യാമറ

പിന്നിൽ ഒരു ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പാണ് വിവോ നൽകിയിട്ടുള്ളത്. അതിൽ എഫ് / 1.78 അപ്പേർച്ചറുള്ള 16 എംപി പ്രൈമറി സെൻസറും ആംഗിൾ ഷോട്ടുകൾക്കായി എഫ് / 2.2 അപ്പേർച്ചർ ഉള്ള വൈഡ് 8 എംപി സെൻസറും ഉൾപ്പെടുന്നു. ഡെപ്ത് ഇഫക്റ്റുകൾക്കായി ഉപയോഗിക്കുന്ന 2 എംപി സെൻസറാണ് മൂന്നാമത്തെ ക്യാമറയിൽ നൽകിയിട്ടുള്ളത്. ഇതിന്റെ അപ്പർച്ചർ എഫ് / 2.4 ആണ്.

വില

16,990, എന്ന വിലയ്ക്ക് വിവോ എസ് 1ൽ മാന്യമായ ഹാർഡ്‌വെയർ സവിശേഷതകളാണ് ഉള്ളത്. ഇതേ വില നിലവാരത്തിൽ റിയൽ‌മി 6 പ്രോ, പോക്കോ എക്സ് 2 എന്നിവ പോലുള്ള മികച്ച ഓപ്ഷനുകൾ വിപണിയിൽ ലഭ്യമാണ് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. റെഡ്മി നോട്ട് 9 പ്രോയും ഈ വില നിലവാരത്തിൽ ലഭിക്കുന്ന മികച്ച ഫോണാണ്.

കൂടുതൽ വായിക്കുക: ഹോണർ 9 സി, 9 എ, 9 എസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഹോണർ 9 സി, 9 എ, 9 എസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Best Mobiles in India

English summary
Vivo smartphones recently received a price hike owing to the revised GST rates in India. The Vivo S1 was amongst those devices that witnessed a price hike. Now, the company has axed the price of one of the variants of the S1. The device was launched last year in the country and had received a bunch of price deduction following its launch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X