വിവോ S1 പ്രോ സ്മാർട്ട്ഫോണിന് വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളും
വിവോ S1 പ്രോ സ്മാർട്ട്ഫോണിന്റെ വില കുറച്ചു. 1,000 രൂപയാണ് ഡിവൈസിന് കുറച്ചത്. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 19,990 രൂപയ്ക്ക് ലഭ്യമാകും. ഈ വർഷം ജനുവരിയിലാണ് വിവോ എസ് 1 പ്രോ ലോഞ്ച് ചെയ്തത്. മൂന്ന് കളർ ഷെയ്ഡുകളിൽ ഡിവൈസ് ലഭ്യമാണ്. ജിഎസ്ടി പുതുക്കിയതോടെ വിവോ എസ് 1 പ്രോയ്ക്ക് ഏപ്രിലിൽ വില വർധിച്ചിരുന്നു.

ഏപ്രിൽ മുതൽ ഈ ഡിവൈസ് 20,990 രൂപയ്ക്കാണ് വിറ്റിരുന്നത്. പിന്നെയും 1,000 രൂപ കുറച്ച് ലോഞ്ച് ചെയ്ത വിലയിൽ തന്നെയാണ് ഇപ്പോൾ ഡിവൈസ് ലഭ്യമാക്കിയിരിക്കുന്നത്. 19,990 രൂപയാണ് ഇപ്പോൾ ഡിവൈസ് വാങ്ങാനായി ഉപഭോക്താവ് നൽകേണ്ടി വരുന്നത്. പുതിയ വിലക്കുറവ് ഓഫ്‌ലൈൻ സ്റ്റോറുകളിലും ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിവോ S1 പ്രോയുടെ പുതുക്കിയ വില ഇതിനകം തന്നെ ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള പ്ലാറ്റ്ഫോമുകളിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. മാർച്ചിൽ ഈ ഹാൻഡ്‌സെറ്റിന്റെ വില കുറയ്ക്കുകയും 18,990 രൂപയ്ക്ക് വിൽപ്പനയ്ക്കെത്തിക്കുകയും ചെയ്തിരുന്നു. അന്ന് വില കുറച്ചത് ഒരു ഓഫറിന്റെ ഭാഗമായിട്ടായിരുന്നു. ഓഫർ കാലയളവിനുശേഷം വില വീണ്ടും ഉയർന്നു. വിവോ എസ് 1 പ്രോ മിസ്റ്റിക് ബ്ലാക്ക്, ജാസ്സി ബ്ലൂ, ഡ്രീം വൈറ്റ് കളർ വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിലെത്തിയത്.

വിവോ S1 പ്രോയുടെ പ്രധാന സവിശേഷതകൾ
വിവോ എസ് 1 പ്രോയിൽ 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 19.5: 9 ആസ്പാക്ട് റേഷിയോവും 1080 x 2,340 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസലൂഷനോടെയും നൽകിയിട്ടുണ്ട്. 2.5 ഡി വളഞ്ഞ ടെമ്പർഡ് ഗ്ലാസ് പ്രോട്ടക്ഷനും ഇതിനൊപ്പം ഉണ്ട്. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

വിവോ S1 പ്രോയുടെ സ്റ്റോറേജ് വർധിപ്പിക്കുന്നതിനായി ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഡിവൈസിനുണ്ട്. 4,500 mAh ബാറ്ററി പായ്ക്ക് ചെയ്യുന്ന ഈ ഡിവൈസ് റീട്ടെയിൽ ബോക്സിൽ 18W ഡ്യുവൽ ചാർജറുമായിട്ടാണ് വരുന്നത്. സോഫ്റ്റ്വെയർ പരിശോധിച്ചാൽ ആൻഡ്രോയിഡ് 9 പൈ ബേസ്ഡ് കസ്റ്റം ഫൺടച്ച് ഒ.എസ് 9.2ലാണ് പ്രവർത്തിക്കുന്നത്.

ഫോട്ടോഗ്രാഫിക്കായി വിവോ S1 പ്രോയിൽ ഡയമണ്ട് ആകൃതിയിലുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.8 ലെൻസുള്ള 48 എംപി പ്രൈമറി സെൻസറും എഫ് / 2.2 ലെൻസുള്ള 8 എംപി സെക്കൻഡറി സെൻസറും ഉൾപ്പെടുന്നു. മാക്രോ, ബോക്കെ ഷോട്ടുകൾ എടുക്കാനായി ഡിവൈസിൽ രണ്ട് 2 എംപി സെൻസറുകളും നൽകിയിട്ടുണ്ട്.

സെൽഫികൾക്കായി മുൻവശത്ത് 32 എംപി സെൽഫി ഷൂട്ടറാണ് നൽകിയിട്ടുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഡിവൈസിൽ ഉണ്ട്. ജനപ്രിയ മിഡ് റേഞ്ച് ഫോണുകളായ പോക്കോ എക്സ് 2, റിയൽമെ എക്സ് 3, ഓപ്പോ എഫ് 15 എന്നിവയ്‌ക്കെതിരെയാണ് ഈ ഡിവൈസ് വിപണിയിൽ മത്സരിക്കുന്നത്.

സവിശേഷതകളും വിലയും നോക്കുമ്പോൾ, ഹാൻഡ്‌സെറ്റ് മോശമായ തിരഞ്ഞെടുപ്പല്ലെന്ന് പറയാം. ഫോണിന്റെ ഡിസൈനും ക്യാമറ സെറ്റപ്പും വളരെ ആകർഷകമാണ്. ഡയമണ്ട് ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ശ്രദ്ധപിടിച്ച് പറ്റുന്നു. എസ് 1 പ്രോയ്ക്ക് കരുത്ത് പകരുന്ന പ്രോസസർ ഗെയിമിംങിനും മൾട്ടി ടാസ്കിങിനും ഏറെ സഹായകമാണ്.


Click it and Unblock the Notifications








