Home
Mobile

വിവോ S6 പ്രോ 5ജി ഉടൻ പുറത്തിറങ്ങും: പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ അതിന്റെ എസ് സീരീസിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായ വിവോ എസ് 6 5ജി ഏപ്രിൽ മാസത്തിൽ ചൈനയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്ഫോണിന്റെ പ്രോ മോഡൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കമ്പനി. പുതിയൊരു ലീക്ക് റിപ്പോർട്ട് അനുസരിച്ച് അധികം വൈകാതെ വിവോ എസ്6 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിലും പുറത്തിറങ്ങും.

വിവോ S6 പ്രോ 5ജി: പ്രതീക്ഷിക്കുന്ന വില

വിവോ S6 പ്രോ 5ജി: പ്രതീക്ഷിക്കുന്ന വില

വിപണിയിൽ ഓപ്പോ റെനോ 4, ഹുവാവേ നോവ 7 തുടങ്ങിയ സ്മാർട്ട്‌ഫോണുകളുമായി മത്സരിക്കുന്ന വിധത്തിലായിരിക്കും വിവോ എസ്6 പ്രോ സ്മാർട്ട്‌ഫോൺ പുറത്തിറക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസ് രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളിലായിരിക്കും ഇത് പുറത്തിറങ്ങുക. ഇതിന് യാഥാക്രമം 2,998 യുവാൻ (ഏകദേശം 32,060 രൂപ), 3,298 യുവാൻ (ഏകദേശം 35,339 രൂപ) എന്നിങ്ങനെയാണ് വിലയെന്നും ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിവോ S6 പ്രോ 5ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വിവോ S6 പ്രോ 5ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വിവോ എസ്6 പ്രോയിൽ 60 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള ഒഎൽഇഡി പാനലായിരിക്കും ഉണ്ടായിരിക്കുക. ഇന്ത്യയിൽ പുറത്തിറങ്ങുന്ന മോ ഡിസ്പ്ലേയുടെ വലുപ്പത്തെയും രൂപകൽപ്പനയെയും കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വിവോ എസ്6 5 ജിയിൽ പഞ്ച്-ഹോൾ സ്ക്രീൻ ഉണ്ട്. അതിനാൽ, എസ് 6 പ്രോയ്ക്ക് ഇരട്ട പഞ്ച്-ഹോളുള്ള ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ്

വിവോ S6 5ജി സ്മാർട്ട്ഫോണിന് സമാനമായി പ്രോ മോഡലിലും അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. വിവോ എസ് 6 പ്രോ 5ജി സ്മാർട്ട്‌ഫോണിന് സ്‌നാപ്ഡ്രാഗൺ 765 ജി ഒക്ടാ കോർ ചിപ്‌സെറ്റായിരിക്കും കരുത്ത് നൽകുന്നത്. ഇത് എൽപിഡിഡിആർ 4 എക്‌സ് റാമും യുഎഫ്എസ് 2.1 സ്റ്റോറേജും വരെ ഉൾക്കൊള്ളുന്നു. 4,200 mAh ബാറ്ററിയും 33W ഫ്ലാഷ് ചാർജ് 2.0 റാപിഡ് ചാർജറും ഫോൺ പായ്ക്ക് ചെയ്യാൻ സാധ്യതയുണ്ട്.

ക്യാമറകൾ

ക്യാമറകൾ പരിശോധിച്ചാൽ, പിൻ പാനലിൽ ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക. 64 എംപി സാംസങ് ജിഡി 1 മെയിൻ സെൻസർ, 8 എംപി സൂപ്പർ വൈഡ് ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയായിരിക്കും ഈ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ.

ഡ്യുവൽ സെൽഫി ക്യാമറ

32 എംപി സാംസങ് ജിഡി 1 മെയിൻ സെൻസറും 8 എംപി ലെൻസും അടങ്ങുന്ന ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പായിരിക്കും ഡിവൈസിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്. ഈ ഡിവൈസുകൾ കോപ്പർ ട്യൂബ് ലിക്വിഡ് കൂളിംഗ് ടെക്നോളജി, റോട്ടോ മോട്ടോർ, എൻ‌എഫ്‌സി എന്നിവയോടെയായിരുക്കും പുറത്തിറങ്ങുക.

Best Mobiles in India

English summary
Vivo launched the first smartphone in its S series - the Vivo S6 5G in April. The handset is only available for purchase in China. Now, a Chinese tipster has revealed in a new leak that the Chinese firm is developing an improved version handset called - the Vivo S6 Pro and its specifications and price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X