വിവോ S7 5ജി സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

|

കാത്തിരിപ്പിനൊടുവിൽ വിവോ S7 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും. ഈ വർഷം ആദ്യം പുറത്തിറത്തിറങ്ങിയ വിവോ എസ്6 5ജി സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടാണ് ഈ പുതിയ ഡിവൈസ് പുറത്തിറക്കാനൊരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ സ്മാർട്ട്ഫോണിനെ സംബന്ധിക്കുന്ന വിവരങ്ങൾ ലീക്ക് റിപ്പോർട്ടുകളും മറ്റുമായി ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. കമ്പനി ഡിവൈസിന്റെ ക്യാമറ സവിശേഷതകളും ഡിസൈനും വെളിപ്പെടുത്തുന്ന ടീസറും പുറത്ത് വിട്ടിരുന്നു.

വിവോ S7  5ജി; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വിവോ S7 5ജി; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വെയ്‌ബോയിലൂടെ പുറത്ത് വിട്ട പുതിയ ടീസർ അനുസരിച്ച് വിവോ S7 5ജി സ്മാർട്ട്ഫോൺ ഡ്യുവൽ സെൽഫി ക്യാമറകളുമായിട്ടായിരിക്കും പുറത്തിറങ്ങുക. നീളത്തിലുള്ള ഒരു നോച്ചായിരിക്കും ഇതിനായി കമ്പനി ഡിസ്പ്ലെയിൽ നൽകുക. സെൽഫികൾക്കായി 44 എംപി ഓട്ടോഫോക്കസ് സെൻസറുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്നും ടീസർ സ്ഥിരീകരിക്കുന്നു. ഡിവൈസിന് പിന്നിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: ഷവോമി എംഐ 10 പ്രോ പ്ലസ് പുറത്തിറങ്ങുക 12 ജിബി റാം വേരിയന്റുമായി; റിപ്പോർട്ട്കൂടുതൽ വായിക്കുക: ഷവോമി എംഐ 10 പ്രോ പ്ലസ് പുറത്തിറങ്ങുക 12 ജിബി റാം വേരിയന്റുമായി; റിപ്പോർട്ട്

ഡിസൈൻ

ഗ്രേഡിയന്റ് ഡിസൈനിലായിരിക്കും വിവോ S7 5ജി പുറത്തിറങ്ങുക. പിന്നിൽ 64 എംപി പ്രൈമറി സെൻസറായിരിക്കും ഉണ്ടായിരിക്കുക. ഫോണിന്റെ പിൻ ക്യാമറയിലെ പ്രൈമറി സെൻസർ ഒരു സാംസങ് ജിഡബ്ല്യു 1 സെൻസറാണെന്നും ഇതിനൊപ്പം 8 എംപി സൂപ്പർ വൈഡ് ആംഗിൾ സെൻസറും 13 എംപി സാംസങ് പോർട്രെയിറ്റ് സെൻസറും ഉണ്ടായിരിക്കുമെന്നും നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ടീസർ

ടീസർ പോസ്റ്ററിലെ ചിത്രത്തിൽ പിൻ പാനലിൽ ഫിംഗർപ്രിന്റ് സ്കാനറുകളൊന്നും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. സുരക്ഷയ്‌ക്കായി ഡിവൈസിന്റെ ഡിസ്പ്ലെയിൽ തന്നെ ഫിംഗർപ്രിന്റ് സ്‌കാനർ അവതരിപ്പിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്‌ക്രീൻ വലുപ്പം എന്തായിരിക്കുമെന്ന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പക്ഷേ FHD + റെസല്യൂഷനുള്ള AMOLED പാനലായിരിക്കും ഡിവൈസിൽ ഉണ്ടാവുക എന്ന കാര്യം ഉറപ്പാണ്.

കൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

പ്രോസസർ

വിവോ S7 5ജി ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടോടെയായിരിക്കും ഈ ഡിവൈസ് പുറത്തിറക്കുക. നിലവിൽ ഡിവൈസിന്റെ റാമും സ്റ്റോറേജ് കോൺഫിഗറേഷനുമായി ബന്ധപ്പെട്ട യാതൊരു വിധ വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സിംഗിൾ കോൺഫിഗറോഷനിലാണോ അതോ ഒന്നിലധികം കോൺഫിഗറേഷനുകളിലാണോ ഈ ഡിവൈസ് പുറത്തിറക്കുക എന്ന കാര്യവും വ്യക്തമല്ല.

ആൻഡ്രോയിഡ് 10 ഒ.എസ്

ആൻഡ്രോയിഡ് 10 ഒ.എസ് ബേസ്ഡ് ഫൺ ടച്ച് യുഐയിലായിരിക്കും വിവോ S7 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഷേഡുകളിലാണ് സ്മാർട്ട്‌ഫോൺ വരുന്നത്. ബാറ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഈ ഡിവൈസിൽ അതിവേഗ ചാർജിംഗ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്ന് ചില ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: 13,999 രൂപയ്ക്ക് റെഡ്മി നോട്ട് 9 പ്രോ സ്വന്തമാക്കാം, അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന്കൂടുതൽ വായിക്കുക: 13,999 രൂപയ്ക്ക് റെഡ്മി നോട്ട് 9 പ്രോ സ്വന്തമാക്കാം, അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന്

Best Mobiles in India

Read more about:
English summary
Vivo is all set to launch Vivo S7 smartphone today in India. Vivo has shared a teaser where its camera details and design has been tipped.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X