Home
Mobile

ഇരട്ട സെൽഫി ക്യാമറകളുമായി വിവോ S7 പുറത്തിറങ്ങി: വില, സവിശേഷതകൾ

ആഴ്ച്ചകളോളം നീണ്ട സ്മാർട്ട്ഫോൺ പ്രേമികളുടെ ആകാംക്ഷ അവസാനിപ്പിച്ച് വിവോ S7 ചൈനയിൽ അവതരിപ്പിച്ചു. ഇരട്ട സെൽഫി ക്യാമറ സെറ്റപ്പും പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoCയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന് നൽകിയിട്ടുള്ളത്.

വിവോ എസ് 7

വിവോ എസ്7 സ്മാർട്ട്ഫോണിൽ നീളമുള്ള നോച്ച് അപ്പ് ഫ്രണ്ടാണ് നൽകിയിട്ടുള്ളത്. ഈ നോച്ചിലുള്ള ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പിൽ 44 മെഗാപിക്സൽ പ്രൈമറി ഓട്ടോഫോക്കസ് സെൻസറാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഈ ഡിവൈസ് എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യം ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

വിവോ S7: വിലയും ലഭ്യതയും

വിവോ S7: വിലയും ലഭ്യതയും

വിവോ എസ് 7 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 2,798 (ഏകദേശം 30,100 രൂപ) വിലയുണ്ട്. 8 ജിബി റാം + 256 ജിബി സ്റ്റോറേജിന് സി‌എൻ‌വൈ 3,098 (ഏകദേശം 33,300 രൂപ) വിലയാണ് ഉള്ളത്. ജാസ് ബ്ലാക്ക്, മോനെറ്റ്, മൂൺലൈറ്റ് വൈറ്റ് എന്നിങ്ങനെ ഒന്നിലധികം കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഓഗസ്റ്റ് 8 മുതൽ ഈ ഡിവൈസ് ചൈനയിൽ ഇത് വിൽപ്പനയ്‌ക്കെത്തും. പ്രീ-ഓർഡറുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

വിവോ S7: സവിശേഷതകൾ

വിവോ S7: സവിശേഷതകൾ

ആൻഡ്രോയിഡ് 10 സോഫ്റ്റ്വെയറിനെ അടിസ്ഥാനമാക്കിയുള്ള ഫൺ‌ടച്ച് ഒ‌എസ് 10.5ലാണ് വിവോ എസ് 7 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം (നാനോ + നാനോ) ഉള്ള ഈ ഡിവൈസിനൽ 6.44 ഇഞ്ച് (1080x2400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെ 20: 9 ആസ്പാക്ട്റേഷിയോ, 91.2 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 408 പിപി പിക്‌സൽ ഡെൻസിറ്റി, വൈഡ് നോച്ച് അപ്പ് ഫ്രണ്ട് എന്നീ സവിശേഷതകളോടെയാണ് നൽകിയിട്ടുള്ളത്.

സ്‌നാപ്ഡ്രാഗൺ 765 ജി ഒക്ടാകോർ SoC

8 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 765 ജി ഒക്ടാകോർ SoCയാണ് വിവോ എസ്7 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഇന്റേണൽ സ്റ്റോറേജ് 256 ജിബി വരെ വർധിപ്പിക്കുന്നതിന് പ്രത്യേക സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ ഡിവൈസിൽ 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. ഫോണിന് സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറും ഫെയ്‌സ് അൺലോക്ക് സപ്പോർട്ടും ഉണ്ട്.

വിവോ S7

വിവോ S7 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. പ്രധാന ക്യാമറ 64 മെഗാപിക്സൽ ജിഡബ്ല്യു 1 സെൻസറാണ് ഇതിൽ എഫ് / 1.89 അപ്പർച്ചറുള്ള ലെൻസാണ് ഉള്ളത്. 120 ഡിഗ്രി ഫീൽഡ് വ്യൂവും എഫ് / 2.2 അപ്പേർച്ചറും ഉള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസറും എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറും ഡിവൈസിൽ ഉണ്ട്.

സെൽഫി

നേരത്തെ സൂചിപ്പിച്ചതുപോലെ സെൽഫികൾക്കായി വിവോ എസ് 7 സ്മാർട്ട്ഫോണിൽ രണ്ട് ക്യാമറകളാണ് ഉള്ളത്. ഇതിൽ ആദ്യത്തേത് എഫ് / 2.0 അപ്പേർച്ചറുള്ള 44 മെഗാപിക്സൽ ക്യാമറയാണ്. രണ്ടാമത്തെ ക്യാമറ എഫ് / 2.28 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ക്യാമറയാണ്. ഈ ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി യുഎസ്ബി ടൈപ്പ്-സി, ബ്ലൂടൂത്ത് വി 5.1, 5 ജി എന്നിവയും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Vivo S7 has finally launched in China as the latest offering from the company. The phone's big highlight is its dual selfie camera setup in the front and its triple camera setup at the back.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X