Home
Mobile

വിവോ S7e 5ജി മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

വിവോ തങ്ങളുടെ മിഡ് റേഞ്ച് 'എസ്' സീരീസിൽ ഒരു പുതിയൊരു സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചു. വിവോ S7e എന്ന ഡിവൈസാണ് കമ്പനി അവതരിപ്പിച്ചത്. ഇതൊരു മിഡ് റേഞ്ച് 5ജി സ്മാർട്ട്ഫോണാണ്. മീഡിയടെക് ഡൈമെൻസിറ്റി 720 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഇതേ നിലവാരത്തിലുള്ള ഒരു ഡിവൈസ് ഓപ്പോയും ഇന്ന് അവതരിപ്പിച്ചിരുന്നു. മിഡ് റേഞ്ച് മീഡിയടെക് ഡൈമെൻസിറ്റി പ്രോസസർ അടക്കം നിരവധി സവിശേഷതകളോടെയാണ് ഓപ്പോ ഡിവൈസ് പുറത്തിറക്കിയത്.

വിവോ S7e: സവിശേഷതകൾ

വിവോ S7e: സവിശേഷതകൾ

6.44 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വിവോ S7e സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1080 x 2400 പിക്സൽസ് എഫ്എച്ച്ഡി+ റെസല്യൂഷൻ സപ്പോർട്ടും 20: 9 റേഷിയോവും ഉണ്ട്. 91 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോവാണ് ഡിവൈസിനുള്ളത്. ഒടിടി പ്ലാറ്റ്ഫോമുകളിൽ 1080p വീഡിയോകൾ റെൻഡർ ചെയ്യുന്നതിന് എച്ച്ഡിആർ 10 സർട്ടിഫിക്കേഷനും ഡിവൈസിൽ ഉണ്ട്. യു ആകൃതിയിലുള്ള ഒരു നോച്ചും ഈ ഡിസ്പ്ലെയിൽ ഉണ്ട്.

വിവോ S7e

വിവോ S7e സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.89 അപ്പേർച്ചറുള്ള 64 എംപി പ്രൈമറി ക്യാമറ, 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് സെൻസർ എന്നിവയും വിവോ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വാട്ടർഡ്രോപ്പ് നോച്ചിനുള്ളിൽ എഫ് / 2.2 അപ്പർച്ചർ ഉള്ള 32 എംപി സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.

5ജി

5ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള മീഡിയടെക് ഡൈമെൻസിറ്റി 720 പ്രോസസറാണ് വിവോ S7e സ്മാർട്ട്ഫോണിൽ ഉള്ളത്. ഇതിനൊപ്പം 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ട്. സ്റ്റോറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

33W ഫാസ്റ്റ് ചാർജിങ്

യുഎസ്ബി ടൈപ്പ്-സി പോർട്ടിലൂടെ ചാർജ് ചെയ്യാവുന്ന പുതിയ വിവോ ഡിവൈസിൽ 4,100 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. ബയോമെട്രിക് ഓതന്റിക്കേഷനായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും വിവോ S7e സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

വിവോ S7e: വിലയും ലഭ്യതയും

വിവോ S7e: വിലയും ലഭ്യതയും

വിവോ S7e സ്മാർട്ട്ഫോണിന്റെ വില ഇതുവരെ ഔദ്യോഗികമായി യുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചൈന അടക്കമുള്ള വിപണികളിൽ ഡിവൈസ് എപ്പോൾ വിൽപ്പനയ്ക്ക് എത്തുമെന്ന കാര്യത്തിലും വ്യക്തത ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ ഈ ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിടും. വൈകാതെ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കും എത്തും. ഇന്ത്യയിൽ ഈ ഡിവൈസ് ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
Vivo has introduced a new smartphone in their mid-range 'S' series. The company introduced the Vivo S7e device. This is a mid range 5G smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X