രണ്ട് സെൽഫി ക്യാമറയുമായി വിവോ എസ്7ടി 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി

|

വിവോ എസ്7 സീരീസ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് വിവോ എസ്7ടി 5ജി ലോഞ്ച് ചെയ്തു. ചൈനീസ് വിപണിയിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. വിവോ എസ്7ടി സ്മാർട്ട്ഫോൺ ഒരൊറ്റ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലും മാത്രമേ ലഭ്യമാവുകയുള്ളു. രണ്ട് കളർ ഓപ്ഷനുകളിലും ഈ ഡിവൈസ് ലഭ്യമാകും. ഇരട്ട സെൽഫി ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. വിവോ എസ്7 സ്മാർട്ട്ഫോണിലെ സ്നാപ്ഡ്രാഗൺ 765 ജി എസ്ഒസിക്ക് പകരമായി എസ്7ടി സ്മാർട്ട്ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 820 എസ്ഒസിയാണ് നൽകിയിട്ടുള്ളത്.

വിവോ എസ്7ടി 5ജി: വില

വിവോ എസ്7ടി 5ജി: വില

വിവോ എസ്7ടി 5ജി സ്മാർട്ട്ഫോണിൽ ബ്ലാക്ക്, മോനെറ്റ് ഡിഫ്യൂസ് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിൽ മാത്രമേ ഈ ഡിവൈസ് ലഭ്യമാവുകയുള്ളു. ഈ ഡിവൈസിന് സിഎൻവൈ 2,698 ആണ് ചൈനയിൽ വില. ഇത് ഇന്ത്യൻ വിപണിയിൽ ഏകദേശം 30,500 രൂപയോളം വരും. വിവോ ചൈന സ്റ്റോറിൽ നിന്ന് ഫോൺ വാങ്ങാൻ ലഭ്യമാണ്. ഈ ഡിവൈസ് എപ്പോൾ ഇന്ത്യ അടക്കമുള്ള വിപണികളിൽ എത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

കൂടുതൽ വായിക്കുക: മൂന്ന് ആഴ്ചയ്ക്കിടെ വിറ്റഴിച്ചത് 400 കോടി രൂപയുടെ എംഐ 10ഐ 5ജി സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: മൂന്ന് ആഴ്ചയ്ക്കിടെ വിറ്റഴിച്ചത് 400 കോടി രൂപയുടെ എംഐ 10ഐ 5ജി സ്മാർട്ട്ഫോണുകൾ

വിവോ എസ്7ടി 5ജി: സവിശേഷതകൾ

വിവോ എസ്7ടി 5ജി: സവിശേഷതകൾ

ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിനോസ് 1.0ൽ പ്രവർത്തിക്കുന്ന വിവോ എസ്7ടി 5ജി സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം (നാനോ) സപ്പോർട്ട് ചെയ്യുന്നു. 6.44 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 91.2 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും 408 പിപി പിക്‌സൽ ഡെൻസിറ്റിയും ഉണ്ട് . മീഡിയടെക് ഡൈമെൻസിറ്റി 820 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

ക്യാമറ

വിവോ എസ്7ടി 5ജി സ്മാർട്ട്ഫോണിന്റെ പിന്നിൽ മൂന്ന് ക്യാമറകളാണ് ഉള്ളത്. എഫ് / 1.89 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ എന്നിവയാണ് പിൻക്യാമറ സെറ്റപ്പിലെ ക്യാമറകൾ. ഡിവൈസിന്റെ മുൻവശത്ത് എഫ് / 2.0 ലെൻസുള്ള 44 മെഗാപിക്സൽ സെൻസറും അൾട്രാ വൈഡ് ആംഗിൾ എഫ് / 2.28 ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും ഉണ്ട്.

കൂടുതൽ വായിക്കുക: ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക രണ്ട് 50 എംപി ക്യാമറകളുമായികൂടുതൽ വായിക്കുക: ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക രണ്ട് 50 എംപി ക്യാമറകളുമായി

റാം

8 ജിബി എൽപിഡിഡിആർ 4 എക്സ് റാമാണ് വിവോ എസ്7ടി 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. സ്മാർട്ട്ഫോണിൽ 128 ജിബി യു‌എഫ്‌എസ് 2.1 ഓൺ‌ബോർഡ് സ്റ്റോറേജ് ഉണ്ട്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 5 ജി, ബ്ലൂടൂത്ത് 5.1, ജിപിഎസ്, ചാർജ്ജുചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്.

ഇൻ-ഡിസ്പ്ലേ

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറാണ് സുരക്ഷയ്ക്കായി വിവോ എസ്7ടി 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഡിവൈസിൽ ഉണ്ട്. ഓൺ‌ബോർഡിലെ സെൻസറുകളായി ഗ്രാവിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, ഇ-കോമ്പസ് എന്നിവ നൽകിയിട്ടുണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

കൂടുതൽ വായിക്കുക: കിടിലൻ ക്യാമറകളുള്ള വിവോയുടെ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: കിടിലൻ ക്യാമറകളുള്ള വിവോയുടെ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Vivo S7t 5G has been launched as part of the Vivo S7 series of smartphones. The device was launched in the Chinese market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X