Home
Mobile

വിവോ സ്മാർട്ട്‌ഫോണുകൾക്ക് ആമസോണിൽ മികച്ച ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകൾ

എല്ലാ വില നിലവാരത്തിലും മികച്ച ക്യാമറ പെർഫോമൻസുമുള്ള സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിച്ച് ശ്രദ്ധ നേടിയ ബ്രാന്റാണ് വിവോ. വിവോയുടെ പുതിയ ചില ഡിവൈസുകൾ ഉയർന്ന റെസല്യൂഷനുള്ള സെൻ‌സറും കരുത്തുറ്റ പ്രോസസ്സറുകളുമായാണ് വരുന്നത്. ഈ ഡിവൈസുകൾ താരതമ്യേന കുറഞ്ഞ വിലയിലും ലഭ്യമാണ്. ലോക്ക്ഡൌണിന് ശേഷം സജീവമായ സ്മാർട്ട്ഫോൺ വിപണിയിൽ വിവോ സജീവമായി നിലനിൽക്കുന്നുണ്ട്.

ഇ-കൊമേഴ്സ്

ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഇ-കൊമേഴ്സ് വിപണിയിൽ മികച്ച ഓഫറുകളാണ് ലഭിക്കുന്നത്. മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ എല്ലാ വിഭാഗത്തിലുള്ള ഡിവൈസുകൾക്കും മികച്ച ഓഫറുകൾ നൽകുന്നുണ്ട്. വിവോ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വാങ്ങുമ്പോൾ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും പഴയ ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്ത് മികച്ച ഡിസ്കൌണ്ട് നേടാനുള്ള അവസരവും നൽകുന്നുണ്ട്.

വിവോ വി19 (vivo V19)

വിവോ വി19 (vivo V19)

വിവോ വി19 സ്മാർട്ട്ഫോൺ ഇപ്പോൾ 27,990 രൂപയ്ക്ക് സ്വന്തമാക്കാം. പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്ത് ഈ ഡിവൈസ് വാങ്ങുമ്പോൾ 2,500 രൂപ വരെ വിലക്കിഴിവും ലഭിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പ്, പ്രീമിയം അമോലെഡ് ഡിസ്‌പ്ലേ എന്നിവയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷതകൾ.

വിവോ എസ്1 പ്രോ (vivo S1 Pro)

വിവോ എസ്1 പ്രോ (vivo S1 Pro)

പ്രീമിയം ഡിസൈനും ക്വാഡ് ക്യാമറ സെറ്റപ്പുമുള്ള വിവോ എസ് 1 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 19,990 രൂപയ്ക്ക് വിപണിയിൽ ലഭ്യമാണ്. ഈ ഫോൺ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 1,500 രൂപ അധിക കിഴിവും കമ്പനി നൽകും.

വിവോ എസ്1 (vivo S1)

വിവോ എസ്1 (vivo S1)

വിവോ എസ്1 സ്മാർട്ട്ഫോൺ ഇപ്പോൾ 16,990 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ പ്രധാന സവിശേഷത ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള അമോലെഡ് ഡിസ്പ്ലേയാണ്. ഉപയോക്താക്കൾക്ക് പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്താൽ 1,000 രൂപയുടെ കിഴിവാണ് ആമസോൺ നൽകുന്നത്.

വിവോ വൈ50 (vivo Y50)

വിവോ വൈ50 (vivo Y50)

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ വൈ50 സ്മാർട്ട്ഫോൺ ഇപ്പോൾ 17,990 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ പ്രധാന സവിശേഷത ഉയർന്ന സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള മികച്ചൊരു ഡിസ്‌പ്ലേയും ക്വാഡ് ക്യാമറ സെറ്റപ്പുമാണ്.

വിവോ വൈ30 (vivo Y30)

വിവോ വൈ30 (vivo Y30)

128 ജിബി സ്റ്റോറേജുള്ള ഏറ്റവും വില കുറഞ്ഞ സ്മാർട്ടഫോണുകളിൽ ഒന്നാണ് വിവോ വൈ 30. ഈ ഡിവൈസ് ഇപ്പോൾ 14,990 രൂപയ്ക്ക് ആമസോണിലൂടെ ലഭ്യമാകും. ഉയർന്ന സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ആധുനിക രൂപത്തിലുള്ള പഞ്ച്-ഹോൾ ഡിവൈനുമുള്ള ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 2.5 ഡി കർവ്ഡ് ടെമ്പർഡ് ഗ്ലാസ് പ്രോട്ടക്ഷനും ഡിവൈസിലുണ്ട്.

വിവോ വൈ19 (vivo Y19)

വിവോ വൈ19 (vivo Y19)

വിവോ വൈ 19 സ്മാർട്ട്ഫോൺ ആമസോണിൽ 14,990 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസിൽ 128 ജിബി ഇന്റേണൽ സ്റ്റോറേജും വാട്ടർ ഡ്രോപ്പ് നോച്ച് സ്‌ക്രീനും ഉണ്ട്. വിവോ വൈ 19 ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. ഡിവൈസിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

വിവോ വൈ15 (vivo Y15)

വിവോ വൈ15 (vivo Y15)

വിവോ വൈ 15 സ്മാർട്ട്ഫോൺ ഇപ്പോൾ 12,990 രൂപയ്ക്ക് ലഭ്യമാണ്. ഈ സ്മാർട്ട്‌ഫോണിന് മൂന്ന് മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. 2.5 ഡി കർവ്ഡ് ടെമ്പർഡ് ഗ്ലാസ് പ്രോട്ടക്ഷനുള്ള വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയും ട്രിപ്പിൾ ക്യാമറ സെറ്റപ്പുമാണ് ഈ ഡിവൈസിന്റ പ്രധാന സവിശേഷതകൾ.

Best Mobiles in India

English summary
If you are eying for a new Vivo smartphone, then this could be the golden opportunity, as Amazon is now offering interest-free EMIs and exchange offers on various Vivo smartphones are here are some of the interesting pick from the lot.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X