വിവോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾ
രാജ്യത്ത് ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കുറഞ്ഞ് വന്നതോടെ സ്മാർട്ട്ഫോൺ വിപണി സജീവമാവുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി നിരവധി പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുകയും വിൽപ്പനയ്ക്കെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി സജീവമാകുന്നതോടെ മുൻനിര സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയും തങ്ങളുടെ നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനുള്ള എത്തിക്കാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ശക്തമായ സ്വാധീനമാണ് വിവോ നേടിയെടുത്തത്. എല്ലാ വില നിലവാരത്തിലും മികച്ച സവിശേഷകളുള്ള ഡിവൈസുകൾ പുറത്തിറക്കാൻ കമ്പനി ശ്രമിക്കുന്നു. വരുന്ന ആഴ്ച്ചകളിൽ വിവോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിൽ വിവോ വൈ30, വിവോ എക്സ് 50, എക്സ് 50 പ്രോ+, വിവോ എസ് 6, വിവോ എക്സ് 50 പ്രോ എന്നീ ഡിവൈസുകളാണ് ഉള്ളത്.

വിവോ വൈ30 (Vivo Y30)
പ്രധാന സവിശേഷതകൾ
- 6.47-ഇഞ്ച് (1560 x 720 പിക്സൽസ്) എച്ച്ഡി+ "അൾട്രാ ഓ സ്‌ക്രീൻ"
- ഐഎംജി പവർവിആർ ജിഇ 8320 ജിപിയുവിനൊപ്പം ഒക്ട-കോർ മീഡിയടെക് ഹെലിയോ പി 35 12 എൻഎം പ്രോസസർ (എആർഎം കോർടെക്സ് എ 53 സിപിയു)
- 4 ജിബി റാം
- 128 ജിബി സ്റ്റോറേജ്
- മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
- ആൻഡ്രോയിഡ് 10 ബേസ്ഡ് ഓൺ ഫൺടച്ച് ഒ.എസ് 10
- ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
- 13MP + 8MP + 2MP + 2MP പിൻ ക്യാമറ
- 8 എംപി ഫ്രണ്ട് ക്യാമറ
- ഡ്യൂവൽ 4 ജി VoLTE
-5000mAh (നോർമൽ) / 4900mAh (മിനിമം) ബാറ്ററി

വിവോ എക്സ് 50 പ്രോ+ (Vivo X50 Pro+)
പ്രധാന സവിശേഷതകൾ
- 6.56-ഇഞ്ച് (2376 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 19.8: 9 ഇ 3 അമോലെഡ് 90 ഹെർട്സ് എച്ച്ഡിആർ 10 + ഡിസ്‌പ്ലേ
- അഡ്രിനോ 620 ജിപിയുവിനൊപ്പം ഒക്ട കോർ സ്നാപ്ഡ്രാഗൺ 765 ജി 7 എൻഎം ഇയുവി മൊബൈൽ പ്ലാറ്റ്ഫോം
- 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
- 128GB (UFS 2.1) / 256GB (UFS 2.1) സ്റ്റോറേജ്
- ഫൺടച്ച് OS 10.5 ഉള്ള ആൻഡ്രോയിഡ് 10
- ഡ്യൂവൽ സിം
- എക്സ് 50 പ്രോ - 48 എംപി പിൻ ക്യാമറ + 8 എംപി + 8 എംപി + 13 എംപി പിൻ ക്യാമറ
- 32 എംപി മുൻ ക്യാമറ
- 5 ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്
- 4200mAh / 4315mAh (നോർമൽ) ബാറ്ററി

വിവോ എക്സ് 50 (Vivo X50)
പ്രധാന സവിശേഷതകൾ
- 6.44-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 സൂപ്പർ അമോലെഡ് 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ
- മാലി-ജി 76 എംപി 5 ജിപിയുവിനൊപ്പം 2.2 ജിഗാഹെർട്സ് ഒക്ടാ കോർ സാംസങ് എക്‌സിനോസ് 980 8 എൻഎം പ്രോസസർ
- 8GB LPDDR4x RAM, 128GB / 256GB UFS 2.1 സ്റ്റോറേജ്
- ഫൺടച്ച് OS 10 ഉള്ള ആൻഡ്രോയിഡ് 9.0 (Pie)
- ഡ്യൂവൽ സിം (നാനോ + നാനോ)
- 48 എംപി + 8 എംപി + 13 എംപി + 5 എംപി പിൻ ക്യാമറകൾ
- 32 എംപി മുൻ ക്യാമറ
- 5 ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്
- 4350mAh (നോർമൽ) ബാറ്ററി

വിവോ എക്സ് 50 പ്രോ (Vivo X50 Pro)
പ്രധാന സവിശേഷതകൾ
- 6.56 ഇഞ്ച് കർവ്ഡ് ഡിസ്‌പ്ലേ
- ഒക്ട കോർ (1 x 2.4GHz + 1 x 2.2GHz + 6 x 1.8GHz ക്രിയോ 475 സിപിയു) സ്നാപ്ഡ്രാഗൺ 765G 7nm ഇയുവി മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 620 ജിപിയു
- 8GB LPDDR4X RAM, 128GB (UFS 2.1) / 256GB (UFS 2.1) സ്റ്റോറേജ്
- ഫൺടച്ച് OS 10.5 ഉള്ള ആൻഡ്രോയിഡ് 10
- ഡ്യൂവൽ സിം
- 48 എംപി + 8 എംപി + 8 എംപി + 13 എംപി പിൻക്യാമറ സെറ്റപ്പ്
- എഫ് / 2.48 അപ്പേർച്ചറുള്ള 32 എംപി മുൻ ക്യാമറ
- 5 ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്
- 33W ഫാസ്റ്റ് ചാർജിംഗുള്ള 4315mAh (നോർമൽ) ബാറ്ററി

വിവോ എസ് 6 (Vivo S6)
പ്രധാന സവിശേഷതകൾ
- 6.44-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 സൂപ്പർ അമോലെഡ് 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ
- മാലി-ജി 76 എംപി 5 ജിപിയുവിനൊപ്പം 2.2 ജിഗാഹെർട്സ് ഒക്ടാ കോർ സാംസങ് എക്‌സിനോസ് 980 8 എൻഎം പ്രോസസർ
- 128GB / 256GB (UFS 2.1) സ്റ്റോറേജിനൊപ്പം 8GB LPDDR4X റാം
- ഫൺടച്ച് OS 10 ഉള്ള ആൻഡ്രോയിഡ് 10
- ഡ്യൂവൽ സിം
- 48 എംപി + 8 എംപി + 12 എംപി + 2 എംപി പിൻക്യാമറ സെറ്റപ്പ്
- 32 എംപി മുൻ ക്യാമറ
- 5G SA / NSA / ഡ്യൂവൽ 4G VoLTE
- 4500mAh (നോർമൽ) / 4390mAh (മിനിമം) ബാറ്ററി


Click it and Unblock the Notifications