വിപണി പിടിക്കാൻ വിവോയുടെ വജ്രായുധം; വിവോ ടി1 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

|

വിവോ ടി1 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മാർച്ചിൽ രാജ്യത്ത് ലോഞ്ച് ചെയ്ത വിവോ ടി1 5ജി സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് മോഡലാണ് ഈ ഡിവൈസ്. ഇതിനൊപ്പം വിവോ ടി1 44W എന്ന ഡിവൈസും ഇന്ന് കമ്പനി ലോഞ്ച് ചെയ്ടിട്ടുണ്ട്. 90Hz അമോലെഡ് പാനൽ, സ്‌നാപ്ഡ്രാഗൺ 778ജി, 64-മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറകൾ, 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ ഫീച്ചറുകളാണ് ഈ ഡിവൈസിലുള്ളത്. വിവോ ടി1 പ്രോയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

 

വിവോ ടി1 പ്രോ: വിലയും ലഭ്യതയും

വിവോ ടി1 പ്രോ: വിലയും ലഭ്യതയും

വിവോ ടി1 പ്രോ സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപ വിലയുണ്ട്. ടർബോ സിയാൻ, ടർബോ ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിൽ ഈ ഡിവൈസ് ലവഭ്യമാകും. വിവോ ടി1 പ്രോയുടെ ആദ്യ വിൽപ്പന ഫ്ലിപ്കാർട്ടിലൂടെയും വിവോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറിലൂടെയും മെയ് 5ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഡിവൈസ് ലഭ്യമാകും. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 2,500 രൂപ ക്യാഷ്ബാക്ക്, നോ-കോസ്റ്റ് ഇഎംഐ തുടങ്ങിയ ഓഫറുകൾ ഈ ഫോൺ വാങ്ങുന്നവർക്ക് ലഭ്യമാണ്.

കഴിഞ്ഞ വാരം ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ സാംസങിനെ കടത്തിവെട്ടി പോക്കോ എഫ്4 ജിടികഴിഞ്ഞ വാരം ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ സാംസങിനെ കടത്തിവെട്ടി പോക്കോ എഫ്4 ജിടി

വിവോ ടി1 പ്രോ: സവിശേഷതകൾ
 

വിവോ ടി1 പ്രോ: സവിശേഷതകൾ

വിവോ ടി1 പ്രോ സ്മാർട്ട്ഫോണിൽ വാട്ടർഡ്രോപ്പ് നോച്ച് ഡിസ്പ്ലേയാണുള്ളത്. പിൻ പാനലിൽ ക്യാമറ റിംഗുകളുള്ള മികച്ച ഡിസൈനിലുള്ള ക്യാമറ മൊഡ്യൂളും ഉണ്ട്. 6.44 ഇഞ്ച് അമോലെഡ് സ്‌ക്രീനാണ് ഡിവൈസിലുള്ളത്. എഫ്എച്ച്+ റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപ്ലിങ് റേറ്റും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. എച്ച്ഡിആർ 10+ സപ്പോർട്ടുള്ള ഡിസ്പ്ലെയ്ക്ക് 1,300 നിറ്റ് പീക്ക് ബ്രൈറ്റനസും ഉണ്ട്. 8 ജിബി വരെ LPDDR4x റാമും 128 ജിബി വരെ UFS 2.2 സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 778ജി ചിപ്പ്സെറ്റാണ്.

ക്യാമറകൾ

മൂന്ന് പിൻക്യാമറകളുമായിട്ടാണ് വിവോ ടി1 പ്രോ വരുന്നത്. 64 മെഗാപിക്‌സൽ പ്രൈമറി ക്യാമറയ്ക്കൊപ്പം 117 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 4cm ഫോക്കൽ ലെങ്ത് ഉള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറയുമാണ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

വൺപ്ലസ് 10ആർ, ഷവോമി 12 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഫോണുകൾവൺപ്ലസ് 10ആർ, ഷവോമി 12 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഫോണുകൾ

ബാറ്ററി

വിവോ ടി1 പ്രോയിൽ 4,700mAh ബാറ്ററിയാണുള്ളത്. 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിനുണ്ട്. ഈ 66W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയ്ക്ക് ഡിവൈസിന്റെ ബാറ്ററി 50 ശതമാനം വരെ ചാർജ് ചെയ്യാൻ 18 മിനിറ്റ് മതിയാകും എന്നാണ്. മികച്ച ഗെയിമിങ് അനുഭവത്തിനായി ഡിവൈസിൽ z-ആക്സിസ് ലീനിയർ മോട്ടോർ, വിസി ലിക്വിഡ് കൂളിംഗ് സിസ്റ്റം, അൾട്രാ ഗെയിം മോഡ് എന്നിവയുണ്ട്. അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്കും ഫോണിൽ നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

ഡ്യുവൽ സിം, 5 ജി, വൈഫൈ 802.11ac, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് വിവോ ടി1 പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. വിലയും സവിശേഷതകളും നോക്കുമ്പോൾ ഇന്ത്യൻ വിപണി പിടിക്കാൻ പോന്നതെല്ലാം വിവോയുടെ പുതിയ സ്മാർട്ട്ഫോണിൽ ഉണ്ട്. മിഡ് റേഞ്ചിൽ ഈ ഡിവൈസ് തരംഗം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

വിവോ വൈ21, വിവോ വൈ21ഇ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ വില കുറച്ചുവിവോ വൈ21, വിവോ വൈ21ഇ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ വില കുറച്ചു

Best Mobiles in India

English summary
Vivo T1 Pro launches in India Prices start at Rs 23,999 and the device has some great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X