വിപണി പിടിക്കാൻ വിവോ: 11,999 രൂപ മുതൽ വിലയുമായി Vivo T1x ഇന്ത്യയിലെത്തി

|

ഇന്ത്യയിലെ ബജറ്റ് വിപണിയിലേക്ക് വിവോ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. വിവോ ടി1എക്സ് (Vivo T1x) എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തത്. ഈ ടി സീരീസ് ഫോണിൽ ആകർഷകമായ സവിശേഷതകൾ വിവോ നൽകിയിട്ടുണ്ട്. 90Hz റിഫ്രഷ് റേറ്റുള്ള വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സ്‌നാപ്ഡ്രാഗൺ 680 എസ്ഒസി ഈ ഫോണിന് കരുത്ത് നൽകുന്നു. 50 മെഗാപിക്‌സൽ മെയിൻ ക്യാമറയുള്ള ഡ്യുവൽ പിൻ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്.

 

വിവോ ടി1എക്സ്

വിവോ ടി1എക്സിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 11,999 രൂപ മുതലാണ്. ഇൻബിൽറ്റ് സ്‌റ്റോറേജിനെ റാമാക്കി മാറ്റാനായും 8 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാനുമുള്ള ഓപ്ഷനും സ്മാർട്ട്ഫോണിൽ വിവോ നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഫോണിലുണ്ട്. ഈ ഡിവൈസ് നേരത്തെ തന്നെ മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഫോണിന്റെ മീഡിയടെക് ഡൈമെൻസിറ്റി 900 എസ്ഒസിയുള്ള വേരിയന്റ് കഴിഞ്ഞ വർഷം ചൈനയിൽ ലോഞ്ച് ചെയ്തു.

ഓഫർ പെരുമഴയുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിൽ ജൂലൈ 23 മുതൽഓഫർ പെരുമഴയുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിൽ ജൂലൈ 23 മുതൽ

Vivo T1x: വില, ലഭ്യത

Vivo T1x: വില, ലഭ്യത

വിവോ ടി1എക്‌സ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ മൂന്ന് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന്റെ ബേസ് വേരിയന്റിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 11,999 രൂപയാണ് വില. ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,999 രൂപ വിലയുണ്ട്. വിവോ ടി1എക്‌സിന്റെ ഹൈ എൻഡ് മോഡലിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 14,999 രൂപയാണ് വില.

വേരിയന്റുകൾ
 

വിവോ ടി1എക്‌സ് സ്മാർട്ട്ഫോൺ ഗ്രാവിറ്റി ബ്ലാക്ക്, സ്പേസ് ബ്ലൂ കളർ ഓപ്ഷനുകളിൽ വിൽപ്പനയ്ക്ക് എത്തും. ജൂലൈ 27 മുതലാണ് ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിക്കുന്നത്. നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് വഴി ഈ വിവോ ബജറ്റ് സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഫോൺ വാങ്ങുന്നവർക്ക് മികച്ച ഓഫറുകളും ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഫ്ലിപ്പ്കാർട്ടിൽ നിന്നും വിവോ ടി1എക്‌സ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

കൂട്ടപ്പിരിച്ചുവിടലുകൾ തുടരുന്നു; പ്രതിസന്ധി ഉടൻ അവസാനിക്കില്ലെന്നും റിപ്പോർട്ട്കൂട്ടപ്പിരിച്ചുവിടലുകൾ തുടരുന്നു; പ്രതിസന്ധി ഉടൻ അവസാനിക്കില്ലെന്നും റിപ്പോർട്ട്

ഓഫറുകൾ

വിവോ ടി1എക്‌സ് എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 64 ജിബി സ്റ്റോറേജ് വേരിയന്റ് 10999 രൂപയ്ക്കും 128 ജിബി സ്റ്റോറേജ് വേരിയന്റ് 11,999 രൂപയ്ക്കും ലഭിക്കും. ഹൈ എൻഡ് വേരിയന്റ് നിങ്ങൾക്ക് 13999 രൂപയ്ക്കും സ്വന്തമാക്കാം. ഇത് കൂടാതെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലൂടെ വിവോ ടി1എക്‌സ് സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ആക്‌സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും.

Vivo T1x: സവിശേഷതകൾ

Vivo T1x: സവിശേഷതകൾ

വിവോ ടി1എക്‌സ് സ്മാർട്ട്ഫോണിൽ മുകളിൽ സൂചിപ്പിച്ചത് പോലെ 90Hz റിഫ്രഷ് റേറ്റും 90.6 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഉള്ള 6.58-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,408 പിക്‌സൽസ്) എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് NTSC കളർ ഗാമറ്റിന്റെ 96 ശതമാനം കവറേജും ഉണ്ട്. ബജറ്റ് വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

നത്തിങ് ഫോൺ (1) ഇന്ത്യൻ വിപണിയിൽ നേരിടുന്നത് ഈ വമ്പന്മാരെനത്തിങ് ഫോൺ (1) ഇന്ത്യൻ വിപണിയിൽ നേരിടുന്നത് ഈ വമ്പന്മാരെ

പ്രോസസർ

ഒക്ടാ-കോർ 6nm ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസിയുടെ കരുത്തിലാണ് വിവോ ടി1എക്‌സ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം അഡ്രീനോ ജിപിയു 610 ഉണ്ട്. 6 ജിബി വരെ LPDDR4x റാമും 128 ജിബി വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിൽ ഇൻബിൽറ്റ് സ്റ്റോറേജ് ഉപയോഗിച്ച് റാം 8 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. മികച്ച ഗെയിങ് എക്സ്പീരിയൻസിനായി വിവോ ഈ സ്മാർട്ട്ഫോണിൽ 4-ലെയർ കൂളിങ് സിസ്റ്റം നൽകിയിട്ടുണ്ട്.

ക്യാമറ

വിവോ ടി1എക്‌സ് സ്മാർട്ട്ഫോണിൽ രണ്ട് പിൻ ക്യാമറകളാണ് ഉള്ളത്. f/1.8 ലെൻസുള്ള 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, f/2.4 ലെൻസുള്ള എ 2 മെഗാപിക്‌സൽ സെക്കൻഡറി സെൻസർ എന്നിവയാണ ഈ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/1.8 ലെൻസുള്ള 8-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. ഈ ക്യാമറ യൂണിറ്റ് സൂപ്പർ HDR, മൾട്ടിലെയർ പോർട്രെയ്റ്റ്, സ്ലോ-മോഷൻ, പനോരമ, ലൈവ് ഫോട്ടോ, സൂപ്പർ നൈറ്റ് മോഡ് എന്നിവ സപ്പോർട്ട് ചെയ്യുന്നു.

കിടിലൻ പടം പിടിക്കാം, പോക്കറ്റ് കീറില്ല; 20,000ത്തിൽ താഴെ വില വരുന്ന മികച്ച ക്യാമറ ഫോണുകൾകിടിലൻ പടം പിടിക്കാം, പോക്കറ്റ് കീറില്ല; 20,000ത്തിൽ താഴെ വില വരുന്ന മികച്ച ക്യാമറ ഫോണുകൾ

സ്റ്റോറേജ്

ഫോണിലുള്ള 128 ജിബി സ്റ്റോറേജ് തികയാത്ത ആളുകൾക്കായി വിവോ ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഇതുവഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം. 4ജി LTE, വൈഫൈ, ബ്ലൂട്ടൂത്ത് v5.0, ജിപിഎസ്, ഗ്ലോനാസ്, ഒടിജി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് സ്മാർട്ട്ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഫോണിന്റെ പെർഫോമൻസ് കൂടുതൽ മെച്ചപ്പെടുത്താൻ മൾട്ടി-ടർബോ 5.0 ഉണ്ട്.

ബാറ്ററി

വിവോ ടി1എക്‌സിൽ ഓൺബോർഡ് സെൻസറുകളായി ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയുണ്ട്. ഫോൺ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമായിട്ടാണ് വരുന്നത്. ഫേസ് അൺലോക്ക് ഫീച്ചറും ഈ ഡിവൈസിലുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണിൽ 5,000mAh ബാറ്ററിയാണുള്ളത്. റിവേഴ്സ് ചാർജിങ് ഫീച്ചറും ബാറ്ററി സപ്പോർട്ട് ചെയ്യുന്നു.

ശേഷി കൂടിയ ക്യാമറകളും അതിവേഗ ചാർജിങും; ഓപ്പോ റീനോ 8 സീരീസ് ഇന്ത്യയിലെത്തിശേഷി കൂടിയ ക്യാമറകളും അതിവേഗ ചാർജിങും; ഓപ്പോ റീനോ 8 സീരീസ് ഇന്ത്യയിലെത്തി

Best Mobiles in India

English summary
Vivo has launched a new budget smartphone in India. The company has launched a device called Vivo T1x. Vivo T1X price in India starts at Rs 11,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X