ഇതാണ് ഇപ്പോഴത്തെ സംസാര വിഷയം! 6500mAh ബാറ്ററി സഹിതം 13000 രൂപയിൽ താഴെ വിലയിൽ വിവോ T4x 5G കിട്ടും
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ T സീരീസിലെ പുതിയ 5ജി ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുകയാണ്. വിവോ T3x 5G യുടെ പിൻഗാമിയായി വിവോ T4x 5G (vivo T4x 5G) എന്ന മോഡലാണ് വരാൻ പോകുന്നത്. ഇതിന്റെ കൃത്യമായ ലോഞ്ച് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും അടുത്തുതന്നെ ലോഞ്ച് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. കാരണം ലോഞ്ചിന് മുന്നോടിയായിട്ടെന്നവണ്ണം വിവോ ഈ ഫോണിന്റെ ടീസറുകൾ പുറത്തുവിടാൻ തുടങ്ങിയിട്ടുണ്ട്. ഇതിനകം പുറത്തുവന്ന ചില ടീസറുകൾ ഈ ഫോണിന്റെ വിലയും ക്യാമറ, ബാറ്ററി ഫീച്ചറുകളും സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടുകഴിഞ്ഞു.
13000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകുന്ന ഒരു 5ജി സ്മാർട്ട്ഫോൺ ആയിരിക്കും വിവോ T4x 5ജി എന്നാണ് വിവോയുടെ പുതിയ ടീസർ വെളിപ്പെടുത്തിയത്. കൂടാതെ 6500mAh ബാറ്ററിയാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത് എന്നതും വിവോ വെളിപ്പടുത്തിക്കഴിഞ്ഞു. ഇതിന്റെ മുൻഗാമിയായ T3x 5G-ക്ക് 6000mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്.

മുൻഗാമിയെക്കാൾ മികച്ച ഫീച്ചറുകൾ അവതരിപ്പിക്കുമ്പോൾ തന്നെ വിവോ T4x 5ജിക്ക് വില അധികം വർധിക്കുന്നില്ല എന്നത് ഉപയോക്താക്കളെ സംബന്ധിച്ച് നേട്ടമാണ്. വിവോ T3x 5ജിയുടെ 4ജിബി+ 128ജിബി അടിസ്ഥാന മോഡലിന് 13,499 രൂപയായിരുന്നു ലോഞ്ച് വില. എന്നാലിവിടെ 6ജിബി+ 128ജിബി അടിസ്ഥാന മോഡലാണ് അതിനെക്കാൾ കുറഞ്ഞ വിലയിൽ വിവോ ഇത്തവണ അവതരിപ്പിക്കുന്നത്.
വിവോ T4x 5G യുടെ 6500mAh ബാറ്ററി ഈ സെഗ്‌മെന്റിലെ ഏറ്റവും വലിയ ബാറ്ററിയായിരിക്കും എന്ന് കമ്പനി പറയുന്നു. ഈ 5ജി ഫോണിന്റെ ഡ്യുവൽ റിയർ ക്യാമറകളും റിംഗ് LED ഫ്ലാഷും വെളിപ്പെടുത്തുന്ന ഒരു പുതിയ ടീസർ വിവോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാർച്ചിൽ തന്നെ T4x 5G ലോഞ്ച് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ധീര വീര ശൂരൻ! സ്മാർട്ട്ഫോൺ കരുത്തിന്റെ പുതിയ അവകാശി; ഷവോമി 15 അൾട്ര ലോഞ്ച് ചെയ്തു
പുറത്തുവന്ന ടീസറുകളിൽ രണ്ട് നിറങ്ങളിലാണ് വിവോ T4x 5ജി കാണാനാകുന്നത്. ഈ ഫോണിന്റെ ചിപ്സെറ്റ്, ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകൾ വരുംദിവസങ്ങളിൽ പുറത്തുവരും. 15000 രൂപയിൽ താഴെ വിലയിലും 10000 രൂപയോട് അടുത്ത വിലയിലും 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ വിവോ ഫോണിന്റെ ലോഞ്ച് വരെ കാത്തിരിക്കുന്നത് ഏറെ ഗുണം ചെയ്തേക്കാം.
പുതിയ വിവോ T4x 5ജി മുൻ മോഡലിനെക്കാൾ വിലക്കുറവിൽ എത്തുന്നു എന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്. മാത്രമല്ല, പുതിയ മോഡൽ എത്തുന്നതിനാൽ മുൻഗാമിയായ വിവോ T3x 5ജിയുടെ വില വീണ്ടും കുറയുകയും ചെയ്യും. നിലവിൽ വിവോ T3x 5ജി 4ജിബി റാം വേരിയന്റ് 12499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
വരാൻ പോകുന്ന വിവോ T4x 5ജിയുടെ 6ജിബി റാം വേരിയന്റിന്റെ വില 13000 രൂപയിൽ താഴെയാണ് എന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുള്ളതിനാൽ കൂടുതൽ ലാഭം പുതിയ മോഡൽ വാങ്ങുന്നതാണ്. ഡിസൈനിന്റെ കാര്യത്തിലും പുതിയ മോഡൽ ആകർഷകമാണ്. മുൻ മോഡലിൽ നിന്ന് വ്യത്യസ്തമായ ക്യാമറ മൊഡ്യൂൾ ആണ് വിവോ T4x 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്.

മൾട്ടി ടാസ്കുകൾ ഈസിയായി കൈകാര്യം ചെയ്യാൻ കഴിയുന്ന ടർബോ പ്രോസസറാണ് വിവോ T4x 5ജിയിൽ ഉള്ളത് എന്ന് വിവോ ടീസർ പറയുന്നു. ലോഞ്ച് വരെ ഈ ഫോണിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമാക്കുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ പ്രോസസർ ഉൾപ്പെടെയുള്ള വിവരങ്ങൾ കമ്പനി വെളിപ്പെടുത്തും. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ടിലും, വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോറിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും T4x 5G വാങ്ങാൻ ലഭ്യമാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








