32MP ഫ്രണ്ട് ക്യാമറ, ഡൈമെൻസിറ്റി 7400 ടർബോ കരുത്ത്; വിവോ T5x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
വിവോ 20000 രൂപയിൽ താഴെ ബജറ്റിൽ വാങ്ങാൻ സാധിക്കുന്ന ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷത്തെ T4x 5G യുടെ പിൻഗാമിയായി വിവോ T5x 5G (vivo T5x 5G) എന്ന പുത്തൻ മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. മുൻ മോഡലിലെ ചില ഫീച്ചറുകൾ നിലനിർത്തിയും ചില ഫീച്ചറുകൾ അപ്ഗ്രേഡ് ചെയ്തുമാണ് ഈ വിവോ ഫോൺ എത്തിയിരിക്കുന്നത്. അതോടൊപ്പം മുൻ മോഡലിനെക്കാൾ വിലയും അൽപ്പം വർധിച്ചിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ ചിപ്സെറ്റ് കരുത്തിലാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്.
മികച്ച ഈടിനായി MIL-STD-810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷൻ സഹിതമാണ് ഈ വിവോ ഫോൺ എത്തിയിട്ടുള്ളത്. കൂടാതെ, പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68 + IP69 റേറ്റിങ്ങും ഉണ്ട്. 6.76 ഇഞ്ച് ഫുൾ HD+ 120Hz LCD സ്‌ക്രീനും പഞ്ച്-ഹോളിനുള്ളിൽ 32MP ക്യാമറയും അടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

മുൻ മോഡലിനെ അപേക്ഷിച്ച് വലിയ ബാറ്ററി ശേഷി ലഭിച്ചിരിക്കുന്നു എന്നതാണ് പുതിയ വിവോ T5x 5ജിയുടെ മറ്റൊരു ആകർഷണം. മുൻമോഡലിൽ 6500mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്, എന്നാലിപ്പോൾ 7200mAh ബാറ്ററിയുമായിട്ടാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. 44W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഇതിന് ഉണ്ട്.
പ്രധാന ഫീച്ചറുകൾ
6.76-ഇഞ്ച് (2408×1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള ഫുൾ HD+ സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.5GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ 4nm പ്രൊസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്.

MOST READ: സാംസങ് ഗാലക്സി M17e 5G: 11 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്തു, 12ന് വിൽപ്പനയും തുടങ്ങി!
Mali-G615 MC2 GPU, 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും വിവോ T5x 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 -ൽ ആണ് പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ വിവോ T5x 5ജിക്ക് ഉള്ളത്. അതിൽ സോണി IMX852 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിലുണ്ട്. സെൽഫിക്കും മറ്റുമായി f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP68+IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ+നാനോ), 5G SA, NSA (n1/n3/n5/n8/n28B/n38/n40/n41(2535-2655MHz)/n77/n78), 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0 എന്നിവയും ഇതിലുണ്ട്. 166.64cm ×78.43cm ×8.39mm വലിപ്പവും 219 ഗ്രാം ഭാരവും ഇതിനുണ്ട്.

വിലയും ലഭ്യതയും
വിവോ T5x 5ജിയുടെ 6GB + 128GB അടിസ്ഥാന മോഡലിന് 18,999 രൂപയും 8GB + 128GB മോഡലിന് 20,999 രൂപയും ടോപ്പ്-എൻഡ് 8GB + 256GB മോഡലിന് 22,999 രൂപയുമാണ് വില. സ്റ്റാർ സിൽവർ, സൈബർ ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്.
ലോഞ്ച് ഓഫറിന്റെ ഭാഗമായി ആക്സിസ് ബാങ്ക്, HDFC ബാങ്ക്, SBI കാർഡുകൾ, UPI വഴിയുള്ള പർച്ചേസ് എന്നിവയ്ക്ക് 2000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ 6 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനുമുണ്ട്. മാർച്ച് 24 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, പാർട്ട്നർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.


Click it and Unblock the Notifications










