Vivo U2: മികച്ച ബാറ്ററിയും മൂന്ന് ക്യാമറകളുമായി വിവോ യു20 ബഡ്ജറ്റ് ഫോൺ പുറത്തിറങ്ങി

|

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ തങ്ങളുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോണായ വിവോ യു20 അവതരിപ്പിച്ചു. വിവോ യു10 വിപണിയിൽ വിജയം നേടിയതിന് ശേഷമാണ് കൂടുതൽ പരിഷ്കരിച്ച പിൻഗാമിയെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. വാട്ടർഡ്രോപ്പ് നോച്ച് ഡിസ്പ്ലെ, സ്നാപ്പ്ഡ്രാഗൺ 675 പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള മികച്ച സ്പെസിഫിക്കേഷൻസാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഓൺലൈനിൽ ആമസോണിലൂടെയാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ഓഫ്ലൈനിലും ഫോൺ ലഭ്യമാകും.

വിവോയുടെ ഓഫ് ലൈൻ സ്റ്റോറുകളിൽ യു20 ലഭ്യമാകും
 

വിവോയുടെ ഓഫ് ലൈൻ സ്റ്റോറുകളിൽ യു20 ലഭ്യമാകും

ഇന്ത്യയിലെ ഓഫ്ലൈൻ സ്റ്റോറുകളിൽ വിവോ യു20 ഡിസംബർ 12 മുതൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓഫ് ലൈനിലും ഓൺലൈനിലും ഓഫറുകൾക്കൊപ്പം മികച്ച വിലയിൽ ഫോൺ ലഭ്യമാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. ഓഫ് ലൈൻ സ്റ്റോറുകളിൽ ലഭ്യമാകുന്നതോടെ ഇന്ത്യൻ വിപണിയിൽ വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് കമ്പനി കരുതുന്നത്.

വിവോ യു2 0യുടെ വില

വിവോ യു2 0യുടെ വില

വിവോ യു 20 പുറത്തിറക്കിയിരിക്കുന്നത് രണ്ട് വേരിയന്‍റുകളായിട്ടാണ്. അടിസ്ഥാന വേരിയന്‍റ് 4ജിബി റാമും 64 ജിബി റോമും ഉള്ള വേരിയന്‍റാണ്. ഇതിന് 10,990 രൂപയാണ് വില. രണ്ടാമത്തെ വേരിയന്‍റിൽ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് നൽകിയിരിക്കുന്നത്. ഇതിന് 11,990 രൂപയാണ് വില വരുന്നത്. ഈ രണ്ട് സ്റ്റോറേജ് വേരിയന്‍റുകളും ബ്ലേസ് ബ്ലൂ, റേസിങ് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്.

കൂടുതൽ വായിക്കുക: Infinix S5 Lite: കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി ഇൻഫിനിക്സ് എസ്5ലൈറ്റ് വിൽപ്പനയ്ക്ക്

വിവോ യു 20 വിൽപ്പന

വിവോ യു 20 വിൽപ്പന

വിവോ യു20 യുടെ ആദ്യ വിൽപ്പന നവംബർ 28 നാണ് നടക്കുക. ആമസോൺ, വിവോ ഇ-ഷോപ്പ് എന്നീ പ്ലാറ്റ്ഫോമുകളിൽ നവംബർ 28 മുതൽ ഡിവൈസ് ലഭ്യമായി തുടങ്ങും. ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കുന്നതിനായി കമ്പനി ആറുമാസം വരെ നോ-കോസ്റ്റ് ഇഎംഐ നൽകുന്നുണ്ട്. സെയിൽ ഓഫറുകളുടെ ഭാഗമായി പ്രീപെയ്ഡ് പർച്ചേസുകൾക്ക് 1,000 രൂപ കിഴിവും ലഭ്യമാകും.

വിവോ യു 20 ഡിസ്പ്ലെ
 

വിവോ യു 20 ഡിസ്പ്ലെ

വിവോ യു20 പുറത്തിറക്കിയിരിക്കുന്നത് 6.53 ഇഞ്ച് ഡിസ്പ്ലേയോട് കൂടിയാണ്. എഫ്എച്ച്ഡി + റെസല്യൂഷൻ (1018 x 2340 പിക്സൽസ്), 90: 3 സ്ക്രീൻ-ടു-ബോഡി റേഷിയോ, 480 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോകൾ പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് 1080p വീഡിയോകൾ സ്ട്രീം ചെയ്യാനായി വൈഡ്വിൻ എൽ 1 സർട്ടിഫിക്കേഷനുമായാണ് ഹാൻഡ്‌സെറ്റ് പുറത്തിറക്കിയിരിക്കുന്നത്.

ബാക്ക് ക്യാമറ സെറ്റപ്പ്

ബാക്ക് ക്യാമറ സെറ്റപ്പ്

മൂന്ന് പിൻക്യാമറകളാണ് ക്യാമറകളാണ് വിവോ യു20 സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്. 16 എംപി സോണി ഐ‌എം‌എക്സ് 499 പ്രോസസർ f/ 1.8 അപ്പർച്ചറോടെയാണ് പ്രൈമറി ക്യാമറ നൽകിയിരിക്കുന്നത്. ഇത് കൂടാതെ 120 എംപി വ്യൂ ഫീൽഡുള്ള 8 എംപി വൈഡ് ആംഗിൾ സെൻസറും f/ 2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ സെൻസറും ക്യാമറ സെഗ്മെന്‍റിനെ ശക്തമാക്കുന്നു

സെൽഫി ക്യാമറയും സ്റ്റോറേജും

സെൽഫി ക്യാമറയും സ്റ്റോറേജും

യു-ആകൃതിയിലുള്ള നോച്ചിൽ സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി f/ 2.0 അപ്പർച്ചർ ഉള്ള 16 എംപി ക്യാമറയും വിവോ നൽകിയിട്ടുണ്ട്. 6 ജിബി റാമും 64 ജിബി സ്റ്റോറേജും(256 ജിബി വരെ വരെ എക്സ്പാന്‍റ് ചെയ്യാവുന്ന സ്റ്റോറേജും) ഒക്ടാകോർ സ്നാപ്ഡ്രാഗൺ 675 പ്രോസസറും ഫോണിന് കരുത്ത് പകരുന്നു.

കൂടുതൽ വായിക്കുക: വിവോ എസ് 1 പ്രോ അവതരിപ്പിച്ചു; മറ്റ് സവിശേഷതകൾ അറിയാം

സെക്യൂരിറ്റി, കണക്ടിവിറ്റി

സെക്യൂരിറ്റി, കണക്ടിവിറ്റി

സെക്യൂരിറ്റി ഫീച്ചറായി പ്രധാനമായും ഉള്ളത് ഫിങ്കർപ്രിന്‍റ് അൾലോക്കാണ്. ബാക്ക് പാനലിലാണ് ഫിംഗർപ്രന്‍റ് സ്‌കാനർ നൽകിയിരിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ഡേറ്റഡ് മൈക്രോ യുഎസ്ബി പോർട്ട് എന്നിവ നൽകിയിരിക്കുന്നു. 18W ഫാസ്റ്റ് ചാർജ്ജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഈ ബഡ്ജറ്റ് സ്മാർട്ട്ഫോണിന്‍റെ ഏറ്റവും ആകർഷിക്കുന്ന സവിശേഷത.

Most Read Articles
Best Mobiles in India

English summary
Vivo U20 is the latest budget offering by Vivo in India. The device debuted today as a successor to the Vivo U10 with features like a waterdrop notch display, the Snapdragon 675 processor, and a massive 5,000 mAh battery. While the device is launched online on Amazon, it is expected to hit the offline shelves as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X