Just In
- 13 hrs ago
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- 18 hrs ago
മി സൂപ്പർ സെയിലിൽ ഷവോമി റെഡ്മി നോട്ട് 7 എസ്, റെഡ്മി 7 എ എന്നിവയ്ക്ക് വൻവിലക്കിഴിവ്
- 1 day ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 1 day ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
Don't Miss
- News
അലിഗഡിലെ ഹോസ്റ്റലുകൾ ഒഴിപ്പിച്ചു: അക്രമത്തിൽ പോക്ടർക്ക് പരിക്ക്, ക്യാമ്പസിലെ ഗേറ്റുകൾ അടച്ചുപൂട്ടി
- Sports
ISL: ചാംപ്യന്മാര് ഞെട്ടി, ത്രില്ലറില് ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Lifestyle
ഈ രാശിക്കാര്ക്ക് വളരെ മികച്ച ആഴ്ച
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
ലോഞ്ച് ഓഫറും ആകർഷകമായ സവിശേഷതകളുമായി വിവോ വി17 പ്രോ വിപണിയിലെത്തി
സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തെ മുൻനിര ബ്രാൻറായ വിവോ വി17 പ്രോ വിപണിയിൽ എത്തി. ആകർഷകമായ നിരവധി ഫീച്ചറുകളോടെ വിപണിയിലെത്തിച്ച ഫോണിന് മികച്ച ലോഞ്ച് ഓഫറുകളും കമ്പനി നൽകുന്നുണ്ട് മിഡ്നൈറ്റ് ഓഷ്യൻ, ഗ്ലേഷ്യർ ഐസ് കളറുകളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാവുക. 8 ജിബി റാം 12ജിബി റോം വേരിയൻറിലുള്ള ഫോണിന് 29,999 രൂപയാണ് വില. ആമസോൺ, പേടിഎം മാൾ, ഫ്ലിപ്പ്കാർട്ട്, ടാറ്റാക്ലിക്യു, വിവോ ഇ-സ്റ്റോർ എന്നിവയിൽ നിന്നും ഫോൾ സ്വന്തമാക്കാം.

ലോഞ്ച് ഓഫറുകൾ
ലോഞ്ച് ഓഫറിന് കീഴിൽ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, എച്ച്ഡിഎഫ്സി കസ്റ്റമർ ലോൺ ഇഎംഐ ട്രാൻസാക്ഷൻ എന്നിവയിൽ കമ്പനി 10 ശതമാനം ഇൻസ്റ്റൻറ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഒക്ടോബർ 8 ന് മുമ്പ് സ്മാർട്ട്ഫോൺ വാങ്ങുന്ന എല്ലാവർക്കും ഒറ്റത്തവണ സൌജന്യ സ്ക്രീൻ റിപ്ലൈസ്മെൻറും വിവോ വാഗ്ദാനം ചെയ്യുന്നു. വിവോ-കാഷിഫൈ ആപ്പ് വഴി പഴയ ഫോൺ കൈമാറ്റം ചെയ്താൽ 2,000 രൂപ വരെയുള്ള സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.

വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഓഫർ
വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഫോൺ വാങ്ങുമ്പോൾ 50 ശതമാനം ബയ്ബാക്ക് വാല്യുവും ലഭിക്കും. ഈ ഓഫർ ലഭിക്കുന്നതിന്, ഉപയോക്താക്കൾ ഒരുവർഷത്തിൽ കുറഞ്ഞത് 199 രൂപയുടെ 10 പേയ്മെൻറുകൾ പൂർത്തിയാക്കേണ്ടതുണ്ട്. പോസ്റ്റ്പെയ്ഡ് ഐഡിയ വോഡാഫോൺ ഉപഭോക്താക്കൾ ഒരുവർഷത്തിൽ 499 രൂപയുടെ പ്ലാൻ പൂർത്തിയാക്കേണ്ടതുണ്ട്.

വിവോ വി17 പ്രോയുടെ ഡിസ്പ്ലെയും സ്റ്റോറേജും
1080x2400 പിക്‌സൽ റെസല്യൂഷനും 20: 9 ആസ്പാക്ട് റേഷിയോ ഉള്ള 6.44 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ വി17 പ്രോ സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 675 സോസി ക്ലബ്ബാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്.

ബാറ്ററിയും സോഫ്റ്റ്വെയറും
18W ഡ്യുവൽ എഞ്ചിൻ ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി സപ്പോർട്ടോടുകൂടിയ 4,100 mAh ബാറ്ററിയാണ് വിവോ വി17 പ്രോയിൽ നൽകിയിരിക്കുന്നത്. മികച്ച ബാറ്ററിലൈഫും ചാർജ്ജിങ് സ്പീഡുമാണ് ഇതിലൂടെ ലഭിക്കുന്നത്. സോഫ്റ്റ് വെയർ പരിശോധിക്കുകയാണെങ്കിൽ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 9 പൈ ഫൺടച്ച് ഒ.എസ് 9.1 ലാണ് പ്രവർത്തിക്കുന്നത്.

വിവോ വി17 പ്രോ ക്യാമറ
വിവോ വി17 പ്രോയുടെ ക്യാമറകൾ മികച്ച ക്വാളിറ്റിയിലുള്ളവ തന്നെയാണ്. ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 എംപി സോണി IMX582 സെൻസർ + 13 എംപി ടെലിഫോട്ടോ സെൻസർ + 8 എംപി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 2 എംപി ഡെപ്ത് സെൻസർ എന്നിവയ്ക്കൊപ്പം എൽഇഡി ഫ്ലാഷും നൽകിയിരിക്കുന്നു. മുൻവശത്ത് ഇരട്ടപോപ്പ് അപ്പ് ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. 32 എംപി സെൻസർ + 8 എംപി 105-ഡിഗ്രി സൂപ്പർ വൈഡ് ആംഗിൾ ലെൻസ് എന്നിവയടങ്ങുന്നതാണ് മുൻക്യാമറകൾ
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790