ഇരട്ട സെൽഫി ക്യാമറയുമായി വിവോ V19 ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

|

വിവോയുടെ ഏറ്റവും പുതിയ മിഡ് സെഗ്മെന്റ് സ്മാർട്ട്ഫോണായ വിവോ വി 19 ഇന്ത്യയിൽ അവതരിപ്പിച്ചു. മാർച്ച് 26 ന് നടത്തേണ്ടിയിരുന്ന വി19 ലോഞ്ച് കൊറോണ വൈറസ് നിയന്ത്രിക്കാനായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മാറ്റിവച്ചിരിക്കുകയായിരുന്നു. ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഓൺലൈൻ സ്മാർട്ട്ഫോൺ വിൽപ്പന അനുവാദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിവോ തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

 വി സീരീസ്
 

വിവോയുടെ മുമ്പ് പുറത്തിറങ്ങിയിട്ടുള്ള വി സീരീസ് ഡിവൈസുകളെ പോലെ തന്നെ വി19 ഒരു പ്രീമിയം ഡിസൈനോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആകർഷകമായ ക്യാമറകളാണ് ഈ സ്മാർട്ട്ഫോണിന്റെ മുഖ്യ സവിശേഷത. ഡിസ്പ്ലേയിലെ പഞ്ച്-ഹോളിനുള്ളിൽ ഭംഗിയായി ബന്ധിപ്പിച്ച ഡ്യുവൽ ലെൻസ് സെറ്റപ്പാണ് സെൽഫികൾക്കും വീഡിയോകോളിനുമായി വിവോ നൽകിയിരിക്കുന്നത്. ഈ ഇരട്ട സെൽഫി ക്യാമറ തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ ആകർഷണം.

വിവോ V19: ഡിസ്പ്ലെയും സ്റ്റോറേജും

വിവോ V19: ഡിസ്പ്ലെയും സ്റ്റോറേജും

20: 9 ആസ്പാക്ട് റേഷിയോ ഉള്ള 6.44 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വി 19 അവതരിപ്പിച്ചിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന വി19 ഒറ്റ റാം വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. 8 ജിബി റാം ഓപ്ഷനിൽ തന്നെ രണ്ട് സ്റ്റോറേജ് വേരിയന്റുകൾ കമ്പനി അവതരിപ്പിക്കുന്നു. 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിന് ഉള്ളത്.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ വിലക്കുറവ് പ്രഖ്യാപിച്ച മികച്ച സ്മാർട്ട്ഫോണുകൾ

വിവോ വി 19: ക്യാമറ

വിവോ വി 19: ക്യാമറ

വിവോ വി19 സ്മാർട്ട്ഫോണിൽ 48 മെഗാപിക്സലള്ള ഒരു പ്രൈമറി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ സൂപ്പർ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ബോക്കെ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയും കമ്പനി നൽകിയിട്ടുണ്ട്. ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കായി ഇരട്ട പഞ്ച്-ഹോൾ ക്യാമറകളാണ് ഉള്ളത്. ആദ്യത്തേത് 32 മെഗാപിക്സൽ സെൽഫി ക്യാമറയും മറ്റൊന്ന് അൾട്രാ വൈഡ് 8 മെഗാപിക്സൽ ഷൂട്ടറുമാണ്.

വിവോ വി 19:ബാറ്ററി
 

വിവോ വി 19:ബാറ്ററി

33W ഫ്ലാഷ്ചാർജ് 2.0 സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററി പായ്ക്കാണ് വിവോ വി19 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഇതൊരു മികച്ച ബാറ്ററി തന്നെയാണ്. മിഡ്-സെഗ്മെന്റ് ഫോണായതുകൊണ്ട് തന്നെ വിവോ തങ്ങളുടെ പുതിയ ഫോണിൽ പ്രീമിയം ഡിസൈനും ആകർഷകമായ ക്യാമറ സെറ്റപ്പും കൊണ്ടുവരുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

വിവോ വി 19: വിലയും ലഭ്യതയും

വിവോ വി 19: വിലയും ലഭ്യതയും

8 ജിബി റാമുള്ള രണ്ട് സ്റ്റേറേജ് വേരിയന്റുകളിലാണ് വിവോ വി 19 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. പിയാനോ ബ്ലാക്ക്, മിസ്റ്റിക് സിൽവർ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. സ്മാർട്ട്ഫോണിന്റെ 8 + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 27,990 രൂപയാണ് വില വരുന്നത്. 8 + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 31,990 രൂപ വില വരുന്നു. 2020 മെയ് 15 മുതൽ വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ.ഇൻ, ഫ്ലിപ്കാർട്ട്, മറ്റ് പ്രധാന ഇ- കൊമേഴ്സ് വെബ്‌സൈറ്റുകളിലും ഇന്ത്യയിലുടനീളമുള്ള ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും.

കൂടുതൽ വായിക്കുക: ലോകത്തിലെ മികച്ച ക്യാമറകളുള്ള 5 ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ

വിവോ വി 19: ഓഫറുകൾ

വിവോ വി 19: ഓഫറുകൾ

വിവോ വി 19 സ്മാർട്ട്ഫോൺ ഓൺലൈനായി വാങ്ങുമ്പോൾ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിൽ ഓഫറുകൾ ലഭ്യമാണ്. ഓഫ്ലൈൻ ഉപയോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവയിൽ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇന്ത്യൻ വിപണിയിൽ കരുത്തും മികച്ച സവിശേഷതകളും ഉൾക്കൊള്ളുന്ന സ്മാർട്ട്ഫോൺ എന്ന നിലയിൽ അവതരിപ്പിച്ചിരിക്കുന്ന വിവോ വി19 സ്മാർട്ട്ഫോൺ വിപണിയിൽ വിജയിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
Vivo V19 has been launched in India as the company's latest mid-segment offering. The smartphone comes after a long wait as it was initially scheduled to be launched on March 26. However, due to the disruption in commercial services because of the COVID-19 induced lockdowns, the company had not been able to launch the phone in India till now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X