വിവോ V19 സ്മാർട്ട്ഫോൺ ഇനി 4,000 രൂപ വില കുറവിൽ സ്വന്തമാക്കാം; പുതുക്കിയ വിലയും സവിശേഷതകളും
രണ്ട് മാസം മുമ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച വിവോ V19 സ്മാർട്ട്ഫോണിന് വില കുറച്ചു. രണ്ട് റാം + സ്റ്റോറേജ് ഓപ്ഷനുകളിൽ പുറത്തിറക്കിയിരിക്കുന്ന ഈ ഡിവൈസിന്റെ രണ്ട് വേരിയന്റുകൾക്കും വില കുറച്ചിട്ടുണ്ട്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 3,000 രൂപയാണ് കുറച്ചിരിക്കുന്നത്. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് ഓപ്ഷനുള്ള വേരിയന്റിന് 4,000 രൂപയാണ് വില കുറച്ചിരിക്കുന്നത്. 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ഇരട്ട സെൽഫി ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

വിവോ V19: പുതുക്കിയ വില
വിവോ വി19 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷൻ ഇപ്പോൾ 24,990 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസിന് നേരത്തെ 27,990 രൂപയായിരുന്നു വില. ഡിവൈസിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് ഇപ്പോൾ 27,990 രൂപയാണ് വില. ഈ ഡിവൈസ് ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ വില 31,990 രൂപയായിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, 128 ജിബി മോഡലിന് 3,000 രൂപയും 256 ജിബി മോഡലിന് 4,000 രൂപയുമാണ് വില കുറഞ്ഞിരിക്കുന്നത്.

വിവോ V19: ലഭ്യത
വിവോ V19 സ്മാർട്ട്ഫോണിന്റെ പുതുക്കിയ വില കമ്പനിയുടെ ഇ-സ്റ്റോറിലും ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും പുതുക്കിയ വിലയിൽ തന്നെ ഡിവൈസ് ലഭ്യമാകും. വിവോ വി19 സ്മാർട്ട്ഫോൺ പിയാനോ ബ്ലാക്ക്, മിസ്റ്റിക് സിൽവർ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഡിവൈസ് സ്വന്തമാക്കുന്ന ഉപയോക്താക്കൾക്ക് എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ 10 ശതമാനം ക്യാഷ്ബാക്കും വിവോ നൽകുന്നുണ്ട്.

വിവോ V19: ഡിസ്പ്ലെയും സ്റ്റോറേജും
20: 9 ആസ്പാക്ട് റേഷിയോ ഉള്ള 6.44 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വി 19 അവതരിപ്പിച്ചിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന വി19 ഒറ്റ റാം വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. 8 ജിബി റാം ഓപ്ഷനിൽ തന്നെ രണ്ട് സ്റ്റോറേജ് വേരിയന്റുകൾ കമ്പനി അവതരിപ്പിക്കുന്നു. 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിന് ഉള്ളത്.

വിവോ വി 19: ക്യാമറ
വിവോ വി19 സ്മാർട്ട്ഫോണിൽ 48 മെഗാപിക്സലള്ള ഒരു പ്രൈമറി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ സൂപ്പർ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ബോക്കെ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയും കമ്പനി നൽകിയിട്ടുണ്ട്. ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കായി ഇരട്ട പഞ്ച്-ഹോൾ ക്യാമറകളാണ് ഉള്ളത്. ആദ്യത്തേത് 32 മെഗാപിക്സൽ സെൽഫി ക്യാമറയും മറ്റൊന്ന് അൾട്രാ വൈഡ് 8 മെഗാപിക്സൽ ഷൂട്ടറുമാണ്.

വിവോ വി 19:ബാറ്ററി
33W ഫ്ലാഷ്ചാർജ് 2.0 സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററി പായ്ക്കാണ് വിവോ വി19 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഇതൊരു മികച്ച ബാറ്ററി തന്നെയാണ്. മിഡ്-സെഗ്മെന്റ് ഫോണായതുകൊണ്ട് തന്നെ വിവോ തങ്ങളുടെ പുതിയ ഫോണിൽ പ്രീമിയം ഡിസൈനും ആകർഷകമായ ക്യാമറ സെറ്റപ്പും കൊണ്ടുവരുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.


Click it and Unblock the Notifications








