വിവോ വി 19യുടെ പ്രീ ഓർഡർ ഇന്ത്യയിൽ ആരംഭിച്ചു

|

വിവോ അടുത്തിടെ വിവോ വി 19 എന്ന പുതിയ വി സീരീസ് സ്മാർട്ട്‌ഫോണിന്റെ ടീസർ പുറത്ത് വിട്ടിരുന്നു. പുനർനാമകരണം ചെയ്ത വി 17 ഇന്തോനേഷ്യൻ മോഡലിൽ നിന്ന് വ്യത്യസ്തമായി ആയി വി 19 അടുത്ത് തന്നെ പുറത്തിറക്കും. വളരെ വ്യത്യസ്തമാ സവിശേഷതകളായിരിക്കും ഫോണിലുണ്ടായിരിക്കുക. അന്താരാഷ്ട്ര മോഡലിൽ ഡ്യൂവൽ പഞ്ച്-ഹോൾ സെൽഫി ക്യാമറയാണ് ഒരു പ്രധാന സവിശേഷതയായി ഉള്ളത്. ഇത് ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലിലും ഉണ്ടാകും. വി19ന്റെ പ്രീ-ഓർഡറുകൾ ഇന്ത്യയിൽ ആരംഭിച്ചു.

വിവോ വി 19യുടെ ഇന്ത്യയിലെ പ്രീ-ബുക്കിംഗ് വിശദാംശങ്ങൾ

വിവോ വി 19 പ്രീ-ഓർഡറുകൾ ഓൺലൈനിൽ ആരംഭിച്ചിരിക്കുകയാണ്. കൂടാതെ ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളും സ്വന്തമാക്കാൻ സാധിക്കും. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡ് ഉടമകൾക്ക് 10 ശതമാനം ക്യാഷ്ബാക്കും ഡിവൈസ് വാങ്ങുമ്പോൾ ലഭിക്കും. പ്രീഓർഡർ ചെയ്ത് ഡിവൈസ് സ്വന്തമാക്കുമ്പോൾ മികച്ച ഓഫറാണ് കമ്പനി നൽകുന്നത്.

ഐ‌ഡി‌എഫ്‌സി

ഐ‌ഡി‌എഫ്‌സി ബാങ്ക് കാർഡ് ഉടമകൾക്ക് അഞ്ച് ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറും വിവോ നൽകുന്നുണ്ട്. ജിയോ, കാഷിഫൈ എന്നിവയ്ക്ക് 40,000 രൂപയുടെ വരെ എക്സ്ചേഞ്ച് ഓഫറും കമ്പനി നൽകുന്നുണ്ട്. ഇത് കൂടാതെ ഒറ്റത്തവണ സ്ക്രീൻ റീപ്ലൈസ് ചെയ്യാനുള്ള ഓഫറും കമ്പനി നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി റെഡ്മി കെ 30 പ്രോ 5 ജി വരുന്നു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി റെഡ്മി കെ 30 പ്രോ 5 ജി വരുന്നു; വിലയും സവിശേഷതകളും

ഹാർഡ്‌വെയറിൽ എന്ത് പ്രതീക്ഷിക്കാം?

ഹാർഡ്‌വെയറിൽ എന്ത് പ്രതീക്ഷിക്കാം?

വിവോ വി 19 ഇന്തോനേഷ്യൻ മോഡലിനെക്കാൾ അൽപ്പം ശക്തമായ പ്രോസസറാണ് ഇന്ത്യയിലെത്തുംക എന്നാണ് റിപ്പോർട്ടുകൾ. 2.3 ജിഗാഹെർട്‌സ് ക്ലോക്ക് സ്പീഡുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 പ്രൊസസറിന്റെ കരുത്തോടെയായിരിക്കും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുക എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

8 ജിബി

8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും വിവോ വി 19 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. ഇതിന്റെ കൂടെ ഒരു മൈക്രോ എസ്ഡി കാർഡ് ഇട്ട് വികസിപ്പിക്കാവുന്ന മെമ്മറി സംവിധാനവും നൽകും. ആൻഡ്രോയിഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം ഫീച്ചർ ചെയ്യുന്ന കസ്റ്റം ഫൺടച്ച് ഒഎസിലായിരിക്കും ഫോൺ പ്രവർത്തിക്കുക.

ഫുൾ എച്ച്ഡി +

ഫുൾ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.44 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ഈ ഡിവൈസിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 409 പിപിഐ പിക്‌സൽ ഡെൻസിറ്റിയും 20: 9 ആസ്പാക്ട് റേഷിയോവും വാഗ്ദാനം ചെയ്യുന്ന ഇരട്ട ഐവ്യൂ ഇ 3 പാനലും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കിഴിവ്കൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കിഴിവ്

ക്യാമറ

ക്യാമറ പരിശോധിച്ചാൽ ബാക്ക് പാക്കിംഗിൽ നാല് ക്യാമറകളും 48 എംപി പ്രൈമറി സെൻസറും ഈ ഉപകരണം അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പ്രൈമറി ലെൻസിനൊപ്പം 8 എംപി വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് ലെൻസ് എന്നിവ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4,500 എംഎഎച്ച് ബാറ്ററി ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടെ വരുമെന്നും റിപ്പോർട്ടുകളുണ്ട്.

Best Mobiles in India

Read more about:
English summary
Vivo recently teased the arrival of its new V series smartphone called the Vivo V19. Unlike the Indonesian model which was introduced recently as the rebranded V17, the V19 will be launching with a slightly different set of internals in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X