Just In
- 3 min ago സ്റ്റാറ്റസ് ഇടുന്നവരാണോ, എങ്കിൽ വാട്സ്ആപ്പ് സ്റ്റാറ്റസിൽ വന്ന ഈ പുതിയ ഫീച്ചർ ഇഷ്ടപ്പെടും തീർച്ച!
- 2 hrs ago വേകുവോളം കാത്തവർ, ആറുവോളം കാക്കുമോ? BSNL ഡിസംബറോടെ പൂർണമായും ഫൈബർ സേവനത്തിലേക്ക് മാറും
- 4 hrs ago മാന്ത്രികൻ മഹാ, മാന്ത്രികൻ... ഇത് 'റിയൽ മറ്റത്ത് നാർസോ ടച്ചനാർ'! റിയൽമി നാർസോ 70 പ്രോ എത്തി
- 6 hrs ago ആൻഡ്രോയിഡ് ഫോൺ കാർ കീ ആക്കാം, ഡിജിറ്റൽ കാർ കീയുടെ പ്രത്യേകതകൾ അറിയൂ
Don't Miss
- Lifestyle ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു, എംജിആറിന് അസുഖം വന്നു: രാഷ്ട്രീയക്കാര്‍ ഭയക്കും ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍
- Automobiles കെഎസ്ആർടിസി ഡ്രൈവർമാരെ പോലെ ഡ്രൈവിങ്ങിൽ പുലികളാകാം, ഡ്രൈവിങ്ങ് സ്കൂളുമായി ഗതാഗതവകുപ്പ്
- Finance സമയം തീരാൻ പോവുകയാണ്, ഇപ്പോൾ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കാം,നോക്കുന്നോ
- News ചാലക്കുടിയില്‍ ഇത്തവണ ആര്: യുഡിഎഫ് കോട്ട, ഇടത് പ്രതീക്ഷ രവീന്ദ്രനാഥില്‍, അറിയാം ചാലക്കുടി മണ്ഡല ചരിത്രം
- Movies 'മകൾ അഡ്ജസ്റ്റ്മെന്റിന് ഓക്കെയാണെന്ന് പറയുന്ന അമ്മമാർ; ഞാനിങ്ങനെ ഉള്ളവളാണല്ലോ എന്ന കുത്തൽ ഉണ്ടാകരുത്'
- Sports IPL 2024: സൂര്യ ഉണ്ടാകില്ല, രോഹിത് അവസാന മത്സരങ്ങള്‍ കളിച്ചേക്കില്ല! ഹാര്‍ദിക്കിന് മുട്ടന്‍ പണി
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
വിവോ വി20 പ്രോ 5ജി സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും
വിവോ കഴിഞ്ഞ മാസം ആദ്യം തായ്ലന്റ് വിപണിയിൽ അവതരിപ്പിച്ച വിവോ വി20 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്. ഇന്ത്യയിൽ ഡിവൈസ് നവംബർ അവസാനത്തോടെ അവതരിപ്പിക്കുമെന്ന് ഇതിനകം കമ്പനി അറിയിച്ചിട്ടുണ്ട്. വിവോ ഇന്ത്യ സിഇഒ ജെറോം ചെൻ ട്വിറ്റർ വഴിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോഞ്ച് തിയ്യതി അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ വിവോ വി20 സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തിയിരുന്നു.
വിവോ വി20 പ്രോ 5ജി: സവിശേഷതകൾ
വിവോ വി20 പ്രോ 5ജി സ്മാർട്ട്ഫോൺ തായ്ലന്റിൽ ടിഎച്ച്ബി 14,999 എന്ന വിലയോടെയാണ് പുറത്തിറക്കിയത്. ഇത് ഇന്ത്യൻ കറൻസിയിൽ 35,329 രൂപയാണ്. വി20 പ്രോയ്ക്ക് 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 765 5 ജി പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.
കൂടുതൽ വായിക്കുക: കിരിൻ 710A SoCയുടെ കരുത്തുമായി ഹുവാവേ Y7a പുറത്തിറങ്ങി: വിലയും സവിശേഷതകളും
വിവോ വി20 പ്രോ 5ജി സ്മാർട്ട്ഫോണിൽ 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് ടെക്നോളജി സപ്പോർട്ടുള്ള ഡിവൈസിൽ 4,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഇത് മികച്ച ഫാസ്റ്റ് ചാർജിങ് സംവിധാനമാണ്. വേഗത്തിൽ ഡിവൈസ് ചാർജ് ചെയ്യാൻ ഇതിലൂടെ സാധിക്കും. ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.
എഫ് / 1.89 അപ്പേർച്ചറുള്ള 64 എംപി പ്രൈമറി ലെൻസടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടാണ് വിവോ വി20 പ്രോ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 2.2 അപ്പർച്ചറുള്ള 8 എംപി വൈഡ് ആംഗിൾ ലെൻസ്,2 എംപി മോണോ ലെൻസ് എന്നിവയും കമ്പനി നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പാണ് വിവോ നൽകിയിട്ടുള്ളത്.
കൂടുതൽ വായിക്കുക: നോക്കിയ 215 4ജി, നോക്കിയ 225 4ജി ഫീച്ചർ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി
ഡിവൈസിന്റെ സെൽഫി ക്യാമറയിൽ 44 എംപി മെയിൻ ലെൻസും 8 എംപി സെക്കൻഡറി ലെൻസുമാണ് ഉള്ളത്. വിവോ വി20 പോലെ, പ്രോ മോഡലും ക്യാമറ കേന്ദ്രീകൃത ഫോണാണ്. പ്രോ മോഡലിലും വിവോ ഓട്ടോഫോക്കസ് സാങ്കേതികവിദ്യ നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി പരിശോധിച്ചാൽ 5ജി, 4ജി എൽടിഇ, ബ്ലൂടൂത്ത് 5.0, വൈഫൈ, ഡ്യുവൽ സിം, ജിപിഎസ്, ഗ്ലോനാസ്, ബീഡോ എന്നിവയും ചാർജ് ചെയ്യുന്നതിന് യുഎസ്ബി ടൈപ്പ്-സി പോർട്ടും നൽകിയിട്ടുണ്ട്.
വിവോ വി20 ലോഞ്ച് പരിപാടിയിൽ വിവോ വി20 എസ്ഇയുടെ ലോഞ്ചും കമ്പനി ടീസ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വിവോ വി20 പ്രോയും വി20 എസ്ഇയും ഒരുമിച്ചായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുന്നതെന്ന് പ്രതീക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വരും ദിവസങ്ങളിൽ ലോഞ്ച് ഇവന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും.
കൂടുതൽ വായിക്കുക: നോക്കിയ 215 4ജി, നോക്കിയ 225 4ജി ഫീച്ചർ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470