വിവോ വി 20 പ്രോ 5 ജി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
വിവോ വി 20 പ്രോ 5 ജി (Vivo V20 Pro 5G) ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെങ്കിലും റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിങ്ങൾക്ക് ഈ ഹാൻഡ്‌സെറ്റ് പ്രീ-ബുക്കിംഗിനായി ഇപ്പോൾ ലഭ്യമാണ്. ഇപ്പോൾ ഇന്ത്യയിൽ വിവോ വി 20 പ്രോയുടെ ഏകദേശ വില ചോർന്നിരിക്കുകയാണ് എന്നതാണ് പുതിയതായി ലഭിച്ച വിവരം. 91 മൊബൈൽസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, വിവോ വി 20 പ്രോ 5 ജിക്ക് 30,000 രൂപയ്ക്ക് താഴെ വില വരുന്നു. കൂടാതെ, വൺപ്ലസ് നോർഡുമായി മത്സരിക്കുകയാണ് വിവോ സ്മാർട്ഫോൺ ലക്ഷ്യമിടുന്നത്.

വിവോ വി 20 പ്രോ 5 ജിയ്ക്ക് ഇന്ത്യയിൽ 29,990 രൂപയായിരിക്കും വില വരുന്നതെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തി. എക്സ്പെൻഡിബിൾ സ്റ്റോറേജ് സപ്പോർട്ടുമായി വരുന്ന 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ ഡിവൈസ് ഒരു വേരിയന്റിൽ മാത്രമായാണ് വിപണിയിൽ വരുന്നത്. സ്മാർട്ട്‌ഫോണിന്റെ ഈ വില കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ ഈ വിവരങ്ങൾ അത്ര ഗൗരവമായി എടുക്കേണ്ട കാര്യമില്ല.

രാജ്യത്തൊട്ടാകെയുള്ള ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെ വിവോ വി 20 പ്രോ 5 ജിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞാൽ ഡിസംബർ ആദ്യ പകുതിയിൽ വിപണിയിലെത്തുമെന്ന് പറയപ്പെടുന്നു. ഈ സ്മാർട്ട്‌ഫോൺ പ്രീ-ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയിലൂടെ 10 ശതമാനം ക്യാഷ്ബാക്ക്, ഈസി ഇഎംഐ ഓപ്ഷനുകൾ, ജിയോ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.

വിവോ വി 20 പ്രോ 5 ജി സവിശേഷതകൾ
വിവോ വി 20 പ്രോ 5 ജിയുടെ ഇന്ത്യൻ എഡിഷൻ ഗ്ലോബൽ എഡിഷനുമായി സാമ്യമുണ്ടാകുമെന്ന് പറയുന്നു. വിവോ വി 20 പ്രോ 5 ജിയിൽ 6.44 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ, ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് ക്യാമറകൾ വരുന്നു. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഓപ്പറേറ്റിംഗ് സിസ്‌റ്റം 11ൽ പ്രവർത്തിക്കുന്നു.

വിവോ വി 20 പ്രോ 5 ജിയിൽ 64 എംപി പ്രൈമറി ക്യാമറ, 8 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി സെൻസർ എന്നിവയുണ്ട്. മുൻവശത്ത്, 44 എംപി പ്രൈമറി ക്യാമറയും 8 എംപി വൈഡ് ആംഗിൾ ലെൻസും ഫോണിൽ ഉൾപ്പെടുന്നു. 33W ഫ്ലാഷ് ചാർജ് സപ്പോർട്ട് വരുന്ന 4000 എംഎഎച്ച് ബാറ്ററിയാണ് വിവോ ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഇതിലുള്ളത്.


Click it and Unblock the Notifications