ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി വിവോ വി20 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

|

വിവോയുടെ ഏറ്റവും പുതിയ അപ്പർ മിഡ് റേഞ്ച് ഫോണായ വിവോ വി 20 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ വിലയുമായി മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് സെഗ്‌മെന്റിന്റെ എത്തിയ വി20 പ്രോ, പ്രീമിയം ഡിസൈനും മികച്ച പെർഫോമൻസുമായിട്ടാണ് എത്തിയിരിക്കുന്നത്. വൺപ്ലസ് നോർഡിനോട് താല്പര്യം തോന്നുന്ന അതേ വിഭാഗം ഉപയോക്താക്കളെയാണ് ഈ ഡിവൈസും ലക്ഷ്യമിടുന്നത്. ഈ ഡിവൈസിന്റെ പ്രധാന ആകർഷണം അതിന്റെ ഡിസൈനാണ്.

വിവോ വി20 പ്രോ: വിലയും ലഭ്യതയും

വിവോ വി20 പ്രോ: വിലയും ലഭ്യതയും

വിവോ വി20 പ്രോ ഒറ്റ വേരിയന്റിൽ മാത്രമാണ് ലഭ്യമാവുക. ഈ ഡിവൈസിന് 29,990 രൂപയാണ് വില. ഇന്ത്യൻ വിപണിയിലെ ലോഞ്ചിന് പിന്നാലെ ആകർഷകമായ ഓഫറുകളും ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കും. ഡിവൈസ് രാജ്യത്തെ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴി സ്വന്തമാക്കാൻ സാധിക്കും. ഡിവൈസ് വാങ്ങുമ്പോൾ ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ചാൽ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

വിവോ വി 20 പ്രോ: സവിശേഷതകൾ

വിവോ വി 20 പ്രോ: സവിശേഷതകൾ

വിവോ വി20 പ്രോ സ്മാർട്ട്ഫോണിന്റെ ആഗോള വേരിയന്റിൽ കാണുന്ന അതേ സവിശേഷതകളാണ് ഇന്ത്യൻ വേരിയന്റിലും ഉള്ളത്. ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് ക്യാമറകളുള്ള 6.44 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഫാസ്റ്റ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഫോണിന്റെ ഈ ഡിസ്‌പ്ലേയിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും വിവോ നൽകിയിട്ടുണ്ട്.

5ജി
 

ഇന്ത്യയിലെ ഏറ്റവും കനം കുറഞ്ഞ 5ജി സ്മാർട്ട്ഫോൺഫോൺ കൂടിയാണ് ഈ ഫോൺ. വിവോ ഈ സ്മാർട്ട്ഫോണിന്റെ ഡിസൈനിൽ വളരെ അധികം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. വിവോ വി20 പ്രോ 5ജി ചിപ്‌സെറ്റുള്ള മെലിഞ്ഞ ഫോണാണ് എന്നത് ഏറെ പ്രധാന്യമുള്ള കാര്യമാണ്. 7.39 മില്ലിമീറ്റർ കനമുള്ള ബോഡിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

ക്യാമറ

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റാണ് വിവോ വി20 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഡിവൈസിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും കമ്പനി നൽകിയിട്ടുണ്ട്. ഇതിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവ നൽകിയിട്ടുണ്ട്.

സെൽഫി ക്യാമറ

രണ്ട് സെൽഫി ക്യാമറയുമായിട്ടാണ് വിവോ വി20 പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് 44 മെഗാപിക്സൽ ക്യാമറയാണ്. രണ്ടാമത്തെ ക്യാമറ 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസാണ്. ഫോണിന്റെ മുന്നിലും പിന്നിലുമുള്ള ക്യാമറകളിൽ 4കെ റെസല്യൂഷൻ വരെ ഷൂട്ട് ചെയ്യാൻ കഴിയും. വിവോ വി20 പ്രോയിൽ 33W ഫ്ലാഷ് ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: ഗാലക്‌സി എം02 സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഉടൻ, സാംസങ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തുകൂടുതൽ വായിക്കുക: ഗാലക്‌സി എം02 സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഉടൻ, സാംസങ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തു

Best Mobiles in India

English summary
Vivo's latest mid-range phone Vivo V20 Pro launched in India. The V20 Pro, which arrives in the mid-range flagship segment with an attractive price, comes with a premium design and excellent performance.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X