വിവോ വി 20 പ്രോ സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യയിലെത്തും, പ്രീ-ഓർഡർ ആരംഭിച്ചു

|

ഡിസംബറിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിവോയുടെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ് വിവോ വി20 പ്രോ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ ഡിവൈസിന്റെ പ്രീ ഓർഡറുകൾ ആരംഭിച്ചിരുന്നു. ഓഫ്ലൈൻ വിപണിയിലെ പ്രീ ഓർഡറുകളാണ് ആരംഭിച്ചത്. വി 20 സീരീസിലെ മൂന്നാമത്തെ മോഡലിന്റെ ലോഞ്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് വിവോ വി20 പ്രോ സ്മാർട്ട്ഫോണിന്റെ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചുവെങ്കിലും തിയ്യതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വിവോ വി20 പ്രോ: ലോഞ്ച്

വിവോ വി20 പ്രോ: ലോഞ്ച്

വിവോ അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് വി20 പ്രോയുടെ ലോഞ്ച് സ്ഥിരീകരിച്ചത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ടീസർ പോസ്റ്ററിൽ ഹാൻഡ്‌സെറ്റിന്റെ പേരും ചിത്രവും മാത്രമാണ് കാണിക്കുന്നത്. ഈ ഡിവൈസ് എപ്പോഴാണ് അവതരിപ്പിക്കുന്നത് എന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഈ സ്മാർട്ട്ഫോൺ ഡിസംബർ 2ന് അവതരിപ്പിക്കുമെന്ന് ടിപ്പ്സ്റ്ററായ തുഷാർ മേത്തയുടെ ട്വീറ്റ് ഉണ്ടായിരുന്നു. ഔദ്യോഗിക ലോഞ്ച് തീയതി സ്ഥിരീകരിക്കുന്ന മറ്റൊരു ടീസർ വിവോ വൈകാതെ തന്നെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ വിപണി

വിവോ വി 20 പ്രോയ്ക്ക് ഇന്ത്യൻ വിപണിയിൽ 29,990 രൂപയായിരിക്കും വില. ഈ വിവരം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 91 മൊബൈൽസ് റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴി ഡിവൈസ് മുൻകൂട്ടി ബുക്ക് ചെയ്യാമെന്നും റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇതിനകം തന്നെ ലോഞ്ച് ചെയ്ത ഡിവൈസ് ആയതിനാൽ ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ വ്യക്തമാണ്. 5ജി സപ്പോർട്ടുള്ള ഡിവൈസാണ് ഇത്.

കൂടുതൽ വായിക്കുക: മൂന്ന് പിൻക്യാമറകളും 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എം3 അവതരിപ്പിച്ചുകൂടുതൽ വായിക്കുക: മൂന്ന് പിൻക്യാമറകളും 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എം3 അവതരിപ്പിച്ചു

വിവോ വി20 പ്രോ: സവിശേഷതകൾ
 

വിവോ വി20 പ്രോ: സവിശേഷതകൾ

വിവോ വി20 പ്രോ സ്മാർട്ട്ഫോണിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമാണ് ഡിവൈസിൽ ഉള്ളത്. ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 5 ജി പ്രോസസറാണ്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 4,000 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്. ഇത് വേഗത്തിലുള്ള ഫാസ്റ്റ് ചാർജിങ് സാധ്യമാകുന്നു. ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

ട്രിപ്പിൾ ക്യാമറ

എഫ് / 1.89 അപ്പേർച്ചറുള്ള 64 എംപി പ്രൈമറി ലെൻസടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാാണ് വിവോ വി20 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 2.2 അപ്പർച്ചറുള്ള 8 എംപി വൈഡ് ആംഗിൾ ലെൻസ്,2 എംപി മോണോ ലെൻസ് എന്നിവയും കമ്പനി നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പാണ് വിവോ നൽകിയിട്ടുള്ളത്. 44 എംപി മെയിൻ ലെൻസും 8 എംപി സെക്കൻഡറി ലെൻസുമടങ്ങുന്നതാണ് ഡിവൈസിലെ സെൽഫി ക്യാമറ സെറ്റപ്പ്.

കണക്റ്റിവിറ്റി

ഓട്ടോഫോക്കസ് സാങ്കേതികവിദ്യയുള്ള ക്യമറ സെറ്റപ്പാണ് വിവോ തങ്ങളുടെ ഡിവൈസിൽ നൽകിയിട്ടുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, ബ്ലൂടൂത്ത് 5.0, വൈഫൈ, ഡ്യുവൽ സിം, ജിപിഎസ്, ഗ്ലോനാസ്, ബീഡോ എന്നിവയും ചാർജ് ചെയ്യുന്നതിന് യുഎസ്ബി ടൈപ്പ്-സി പോർട്ടും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. വിവോ വി20 എസ്ഇ എന്നൊരു മോഡലും പ്രോ മോഡലിനൊപ്പം പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നില്ല.

കൂടുതൽ വായിക്കുക: ഓപ്പോ എ15 സ്മാർട്ട്ഫോണിന് വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഓപ്പോ എ15 സ്മാർട്ട്ഫോണിന് വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളും

Best Mobiles in India

English summary
Vivo has confirmed the launch of the V20 Pro via its official Twitter handle. The teaser poster posted on Twitter only shows the name and picture of the handset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X