20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾ ആദ്യം നോക്കുന്ന കാര്യങ്ങളിലൊന്നാണ് സെൽഫി ക്യാമറ എങ്ങനെയുണ്ട് എന്നത്. നല്ല സെൽഫികൾ എടുക്കുന്നതിനൊപ്പം വീഡിയോ കോളുകൾക്കും മറ്റുമായി സെൽഫി ക്യാമറ ഉപകാരപ്പെടുന്നുണ്ട്. സോഷ്യൽമീഡിയയിൽ ഷോർട്ട് വീഡിയോകളുടെ കാലമാണ് ഇത്. ഇക്കാലത്ത് സെൽഫി ക്യാമറകളുടെ പ്രസക്തി കൂടുതൽ വർധിച്ചിട്ടുണ്ട്. കുറഞ്ഞ വിലയിൽ പോലും ഇന്ന് മികച്ച സെൽഫി ക്യാമറ ഫോണുകൾ ലഭ്യമാണ്.

 

കിടിലൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ

ഇന്ത്യൻ വിപണിയിലെ 20,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കാൻ സഹായിക്കുന്ന ക്യാമറകളാണ് ഈ ഫോണുകളിലെല്ലാമുള്ളത്. മോട്ടറോള വൺപ്ലസ്, സാംസങ് തുടങ്ങിയ മുൻനിര ബ്രന്റുകളുടെ ഫോണുകൾ ഇതിൽ ഉൾപ്പെടുന്നു.

വിവോ വി20

വിവോ വി20

വില: 18,999 രൂപ

വിവോ വി20 സ്മാർട്ട്ഫോണിൽ 44 എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. ഏറ്റവും മികച്ച ഫ്രണ്ട് ക്യാമറയുള്ള വില കുറഞ്ഞ ഫോണാണ് ഇത്. 6.44-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ HD+ AMOLED ഡിസ്പ്ലേയും ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 720G 8nm മൊബൈൽ പ്ലാറ്റ്‌ഫോമും ഈ ഫോണിലുണ്ട്. 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകളുള്ള ഡിവൈസിൽ 4,000 mAh ബാറ്ററിയാണ് ഉള്ളത്.

വിവോ ഫോൾഡബിളിനെ നേരിടാൻ 'നെഞ്ച് വിരിച്ച' മല്ലന്മാർവിവോ ഫോൾഡബിളിനെ നേരിടാൻ 'നെഞ്ച് വിരിച്ച' മല്ലന്മാർ

സാംസങ് ഗാലക്സി എം52 5ജി
 

സാംസങ് ഗാലക്സി എം52 5ജി

വില: 19,999 രൂപ

സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോണിൽ 32 എംപി സെൽഫി ക്യാമറയാണുള്ളത്. 6.7-ഇഞ്ച് FHD+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയുള്ള ഫോണിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോമാണ്. 64 എംപി + 12 എംപി + 5 എംപി പിൻ ക്യാമറകളും ഈ ഫോണിലുണ്ട്.

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ 5ജി

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ 5ജി

വില: 19,999 രൂപ

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ 5ജി സ്മാർട്ട്ഫോണിൽ 32എംപി സെൽഫി ക്യാമറയാണ് ഉള്ളത്. 6.67-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ OLED 144Hz ഡിസ്പ്ലേയും ഈ ഡിവൈസിലുണ്ട്. സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോമിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 12 ജിബി വരെ LPDDR5 റാം, 256 ജിബി വരെ UFS 3.1 സ്റ്റോറേജ് എന്നിവയുണ്ട്. ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ ഡ്യുവൽ സിം സപ്പോർട്ടുണ്ട്. 108 എംപി + 16 എംപി + 8 എംപി പിൻ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. 4500mAh ബാറ്ററിയും ഇതിലുണ്ട്.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വില: 18,999 രൂപ

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 16 എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. 6.59-ഇഞ്ച് (2412 x 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഫുൾ HD+ LCD ഡിസ്പ്ലെയും ഈ ഡിവൈസിലുണ്ട്. ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്‌ഫോമിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമാണ് ഉള്ളത്. 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകളുള്ള ഡിവൈസിൽ 5,000 mAh ബാറ്ററിയുമുണ്ട്.

ബജറ്റ് വിപണി പിടിക്കാൻ മോട്ടോ ജി32 സ്മാർട്ട്ഫോൺ; എതിരാളികൾ ഈ ഡിവൈസുകൾബജറ്റ് വിപണി പിടിക്കാൻ മോട്ടോ ജി32 സ്മാർട്ട്ഫോൺ; എതിരാളികൾ ഈ ഡിവൈസുകൾ

മോട്ടോ ജി52

മോട്ടോ ജി52

വില: 14,999 രൂപ

മോട്ടോ ജി52 സ്മാർട്ട്ഫോണിലും 16 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. 6.6-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ മാക്സ്വിഷൻ പോൾഇഡി ഡിസ്പ്ലേയുള്ള ഫോണിന് കരുത്ത് നൽകുന്നത് ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോമാണ്. ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകളുണ്ട്. 5,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്.

iQOO Z6 4ജി

iQOO Z6 4ജി

വില: 15,999 രൂപ

iQOO Z6 4ജി സ്മാർട്ട്ഫോണിൽ 16എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. 6.58-ഇഞ്ച് (2408×1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലെയുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്‌ഫോമാണ്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ൽ പ്രവർത്തിക്കുന്നു. 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകളാണ് ഈ ഫോണിലുള്ളത്. 5,000 mAh ബാറ്ററിയും ഡിവൈസിലുണ്ട്.

വിവോ ടി1 44W

വിവോ ടി1 44W

വില: 15,999 രൂപ

വിവോ ടി1 44W സ്മാർട്ട്ഫോണിലും 16 എംപി ക്യാമറ തന്നെയാണ് ഉള്ളത്. ഈ ഡിവൈസിൽ 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ HD+ 120Hz LCD സ്ക്രീനാണ് നൽകിയിരിക്കുന്നത്. ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകളുണ്ട്. 5,000 mAh ബാറ്ററിയും ഫോണിലുണ്ട്.

20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ

Best Mobiles in India

English summary
Here is the list of best selfie camera smartphones in the Indian market priced below Rs 20,000. It includes phones from top brands like Motorola OnePlus and Samsung.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X