Home
Mobile

വിവോ വി 20 എസ്ഇ സ്മാർട്ട്ഫോണിന്റെ അക്വാമറൈൻ ഗ്രീൻ കളർ വേരിയന്റ് ഇന്ത്യയിലെത്തി

വിവോ വി20 എസ്ഇ സ്മാർട്ട്ഫോണിന്റെ പുതിയ കളർ വേരിയന്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അക്വാമറൈൻ ഗ്രീൻ കളർ വേരിയന്റാണ് വിപണിയിൽ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണിയിലെത്തിയ വിവോ വി20 എസ്ഇ സ്മാർട്ട്ഫോണിൽ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 എസ്ഒസി, 32 മെഗാപിക്സൽ ക്യാമറ എന്നീ സവിശേഷതകളാണ് ഉള്ളത്. അക്വാമറൈൻ ഗ്രീൻ കളർ വേരിയന്റിന്റെ വിൽപ്പനയും ഇന്ന് ആരംഭിച്ചിട്ടുണ്ട്. വിവോ വി 20 എസ്ഇ നേരത്തെ ഗ്രാവിറ്റി ബ്ലാക്ക് കളർ വേരിയന്റിലാണ് അവതരിപ്പിച്ചത്.

വിവോ വി 20 എസ്ഇ അക്വാമറൈൻ ഗ്രീൻ: വില, ഓഫറുകൾ

വിവോ വി 20 എസ്ഇ അക്വാമറൈൻ ഗ്രീൻ: വില, ഓഫറുകൾ

വിവോ വി 20 എസ്ഇ അക്വാമറൈൻ ഗ്രീൻ കളർ വേരിയന്റിന് 20,999 രൂപയാണ് വില. വിവോ ഇന്ത്യ ഇ-സ്റ്റോർ വഴിയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ വഴിയും ഈ ഡിവൈസ് ലഭ്യമാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സിംഗിൾ സ്റ്റോറേജ് വേരിയന്റിൽ മാത്രമേ ഈ ഡിവൈസ് ലഭ്യമാവുകയുള്ളു. വിവോ ഇ-സ്റ്റോറിൽ ഐസിഐസിഐ ബാങ്ക് കാർഡുകളിൽ 10 ശതമാനം ക്യാഷ്ബാക്ക് (ഐസിഐസിഐ-ആമസോൺ കോ-ബ്രാൻഡഡ് കാർഡുകൾ ഒഴികെ), ഇഎംഐ ഓപ്ഷൻ തുടങ്ങിയ നിരവധി ഓഫറുകൾ നൽകുന്നുണ്ട്.

പുതിയ സ്മാർട്ട്ഫോൺ

ഈ പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്ന വിഐ ഉപയോക്താക്കൾക്ക് 819 രൂപ റീചാർജിൽ 12 മാസം വരെ വാറന്റി, പേടിഎമ്മിൽ 100 ​​ശതമാനം ക്യാഷ്ബാക്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് എന്നിവയിൽ 10 ശതമാനം ക്യാഷ്ബാക്ക്, ഏത് പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്താലും 1,500 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, വിവോ അപ്‌ഗ്രേഡ് ആപ്ലിക്കേഷനിൽ 80 ശതമാനം വരെ അഷൂർഡ് ബയ്ബാക്ക് എന്നീ ഓപ്ഷനുകളും ലഭിക്കും.

വിവോ വി20 എസ്ഇ: സവിശേഷതകൾ

വിവോ വി20 എസ്ഇ: സവിശേഷതകൾ

വിവോ വി20 എസ്ഇ സ്മാർട്ട്ഫോണിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺ‌ടച്ച് ഒ‌എസ് 11ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം കാർഡ് സ്ലോട്ടുകളുള്ള ഡിവൈസിൽ സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്.

വിവോ വി20 എസ്ഇ

വിവോ വി20 എസ്ഇ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, ബോക്കെ ഇഫക്റ്റിനായി എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഉള്ളത്. സെൽഫുകൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 ലെൻസുള്ള 32 മെഗാപിക്സൽ ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

ബാറ്ററി

33W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,100mAh ബാറ്ററിയാണ് വിവോ വി20 എസ്ഇ സ്മാർട്ട്ഫോണിൽ ഉള്ളത്. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഡിവൈസിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. വിവോ വി20 എസ്ഇ സ്മാർട്ട്ഫോണിന് 171 ഗ്രാം ഭാരമാണ് ഉള്ളത്.

Best Mobiles in India

English summary
Vivo V20 SE launches new color variant in India The aquamarine green color variant is newly introduced in the market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X