വിവോ വി20 എസ്ഇ സ്മാർട്ട്ഫോൺ സെപ്റ്റംബർ 24ന് വിപണിയിലെത്തും

|

വിവോ വി 20 എസ്ഇ സ്മാർട്ട്ഫോൺ സെപ്റ്റംബർ 24ന് പുറത്തിറക്കുമെന്ന് വിവോ അറിയിച്ചു. വിവോ വി20, വിവോ വി20 പ്രോ എന്നീ ഡിവൈസുകൾ ഉൾപ്പെടുന്ന സീരിസിലെ മൂന്നാമത്തെ ഫോണാണ് വിവോ വി 20 എസ്ഇ. വിവോ മലേഷ്യ അടുത്തിടെ വിവോ വി20 സ്മാർട്ട്ഫോണിന്റെ എസ്ഇ വേരിയന്റിന്റെ ടീസർ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരുന്നെങ്കിലും ലോഞ്ച് തിയ്യതി സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോൾ വിവോ മലേഷ്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ലോഞ്ചിനായുള്ള കൗണ്ട്‌ഡൗൺ ആരംഭിച്ചിരിക്കുന്നത്.

സെപ്റ്റംബർ 24

സെപ്റ്റംബർ 24 ന് വിവോ വി20 എസ്ഇ സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കുമെന്ന് ഉറപ്പിക്കുന്നതാണ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലുള്ള കൌണ്ട്ഡൌൺ. വിവോ വി20, വിവോ വി20 എസ്ഇ എന്നീ സ്മാർട്ട്ഫോണുകളെ സംബന്ധിക്കുന്ന ചില വിവരങ്ങൾ ഓൺ‌ലൈനിൽ പ്രചരിക്കുന്നുണ്ട്. വിവോ മലേഷ്യ വെബ്‌സൈറ്റിൽ വിവോ വി20 എസ്ഇയുടെ ചില സവിശേഷതകൾ ലോഞ്ച് തിയ്യതി പ്രഖ്യാപിക്കുന്നതിനൊപ്പം വെളിപ്പെടുത്തിയിട്ടുണ്ട്. ഫോണിന് "അൾട്രാ സ്ലീക്ക് ഡിസൈൻ", "സൂപ്പർ നൈറ്റ് മോഡ്", "ഫ്ലാഷ് ചാർജ്" സാങ്കേതികവിദ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

കൂടുതൽ വായിക്കുക: റെഡ്മി 9ഐ സ്മാർട്ട്ഫോൺ വിപണിയിലെത്തുക അതിശയിപ്പിക്കുന്ന വിലയിൽകൂടുതൽ വായിക്കുക: റെഡ്മി 9ഐ സ്മാർട്ട്ഫോൺ വിപണിയിലെത്തുക അതിശയിപ്പിക്കുന്ന വിലയിൽ

ക്യാമറ

വിവോ വി20 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. പ്ലേഫുൾഡ്രോയിഡിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് വിവോ വി 20, വിവോ വി 20 എസ്ഇ എന്നിവയുടെ ചുറ്റും സ്ലിം ബെസലുകളുണ്ടായിരിക്കുമെന്നും വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള ഡിസനിലായിരിക്കും ഫോൺ പുറത്തിറങ്ങുക എന്ന സൂചനയും ലഭിക്കുന്നുണ്ട്. 44 മെഗാപിക്സൽ സെൽഫി ക്യാമറയും 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

33W ഫാസ്റ്റ് ചാർജിങ്
 

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയോടെയായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക. ഈ സവിശേഷതകൾ വിവോ വി20 സ്മാർട്ട്ഫോണിന്റേതാണോ അതോ വി20 എസ്ഇ സ്മാർട്ട്ഫോണിന്റേതാണോ എന്ന കാര്യം വ്യക്തമല്ല. ചിലപ്പോൾ ഈ സവിശേഷതകൾ രണ്ട് ഡിവൈസുകളിലും ഉണ്ടാവാൻ സാധ്യതയുണ്ട്. ഡിവൈസുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന സെപ്റ്റംബർ‌ 14ന്‌; വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന സെപ്റ്റംബർ‌ 14ന്‌; വിലയും ഓഫറുകളും

സ്നാപ്ഡ്രാഗൺ 665 SoC

റിപ്പോർട്ടുകൾ പ്രകാരം വിവോ വി20 എസ്ഇ സ്മാർട്ട്ഫോണിന് എൻ‌ബി‌ടി‌സി, ടി‌കെ‌ഡി‌എൻ, എസ്‌ഡി‌പി‌പി‌ഐ സർട്ടിഫിക്കേഷനുകൾ ലഭിച്ചിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 665 SoCയുടെ കരുത്തിയാലിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ. 8 ജിബി റാം, ആൻഡ്രോയിഡ് 10 ഔട്ട് ഓഫ് ദി ബോക്സ് എന്നീ സവിശേഷതകളും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. ചൈന ക്വാളിറ്റി സർട്ടിഫിക്കേഷൻ (സിക്യുസി) ലിസ്റ്റിംഗിലും ഫോൺ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ റിപ്പോർട്ട് അനുസരിച്ച് ഡിവൈസിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിയിരിക്കും. ഇത് പ്രൊമോ ബാനറിലും ലിസ്റ്റുചെയ്തിട്ടുണ്ട്.

മൂന്ന് ഫോണുകൾ

വിവോ വി20 സീരീസുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച് ഈ സീരിസിൽ മൂന്ന് ഫോണുകൾ ഉണ്ടെന്നും വിവോ വി20, വിവോ വി20 എസ്ഇ, വിവോ വി20 പ്രോ എന്നീ മൂന്ന് ഡിവൈസുകളും ഒക്ടോബറിൽ പുറത്തിറങ്ങുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിവോ വി20, വിവോ വി20 പ്രോ എന്നിവയുടെ ലോഞ്ചിനെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭ്യമല്ല. സെപ്റ്റംബർ 24ന് വി20 എസ്ഇ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നതിന് മുമ്പായി മറ്റ് രണ്ട് മോഡലുകളുടെയും ലോഞ്ച് തിയ്യതി പുറത്ത് വരാൻ സാധ്യതയുണ്ട്.

കൂടുതൽ വായിക്കുക: ഹോണർ 30ഐ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഹോണർ 30ഐ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Best Mobiles in India

Read more about:
English summary
Vivo has announced that the Vivo V20 SE smartphone will be launched on September 24th. The Vivo V20 SE is the third phone in the series that includes the Vivo V20 and Vivo V20 Pro devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X