Home
Mobile

വിവോ വി20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു

കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിലെത്തിയ വിവോയുടെ ക്യാമറ ബേസ്ഡ് മിഡ് റേഞ്ച് ഡിവൈസാമ് വിവോ വി20. ഈ ഡിവൈസിന് ഇപ്പോൾ വില കുറച്ചിരിക്കുകയാണ് കമ്പനി. സ്മാർട്ട്ഫോണിനറെ രണ്ട് മോഡലുകൾക്കും വില കുറച്ചു. 2,000 രൂപ വീതമാണ് കുറച്ചിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന് 24,990 രൂപയായിരുന്നു വില. ഇപ്പോൾ ഈ മോഡൽ 22,990 രൂപയ്ക്ക് സ്വന്തമാക്കാം. ഹൈ-എൻഡ് മോഡലിന്റെ ഇപ്പോഴത്തെ വില 25,990 രൂപയാണ്. ഡിവൈസിന്റെ വില നേരത്തെ 27,990 രൂപയായിരുന്നു.

വിവോ വി20

വിവോ വി20 സ്മാർട്ട്ഫോണിന്റെ വില കുറച്ച കാര്യം മഹേഷ് ടെലികോം ആണ് വെളിപ്പെടുത്തിയത്. ഈ പുതിയ വില ഓഫ്‌ലൈൻ ചാനലുകൾക്കും ബാധകമായിരിക്കും. രണ്ട് വേരിയന്റുകളുടെയും വില ഫ്ലിപ്പ്കാർട്ടിൽ പഴയത് തന്നെയാണ്. ഇത് വൈകാതെ തന്നെ അപ്ഡേറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡ്‌നൈറ്റ് ജാസ്, മൂൺലൈറ്റ് സോണാറ്റ, സൺസെറ്റ് മെലഡി എന്നീ കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

വിവോ വി20: സവിശേഷതകൾ

വിവോ വി20: സവിശേഷതകൾ

വിവോ വി20 സ്മാർട്ട്ഫോണിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ (1080 x 2400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 2.5 ഡി കർവ്ഡ് ടെമ്പർഡ് ഗ്ലാസ് പ്രോട്ടക്ഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. FHD + റെസലൂഷനുള്ള ഈ ഡിസ്പ്ലെ മികച്ച കാഴ്ച്ച അനുഭവം നൽകുന്നു. ഈ ഡിസ്പ്ലെയുടെ റിഫ്രഷ് റേറ്റ് മികച്ചതാണ് എന്ന് പറയാനാകില്ല. ഇത് ഹാൻഡ്‌സെറ്റിന്റെ ഒരു പോരായ്മയാണ്. ഡിവൈസിന്റെ പിൻവശത്ത്, മാറ്റ് ഫിനിഷും ഒരു എൽഇഡി ഫ്ലാഷിനൊപ്പം ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും നൽകിയിട്ടുണ്ട്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി

അഡ്രിനോ 618 ജിപിയു, 8 ജിബി റാം എന്നിവയുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് വിവോ വി20 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 2.3GHz ക്ലോക്ക് സ്പീഡുള്ള ക്വാൽകോമിന്റെ മിഡ് റേഞ്ച് പ്രോസസറാണ് സ്നാപ്ഡ്രാഗൺ 720ജി. ഹാൻഡ്‌സെറ്റിന്റെ 128 ജിബി നേറ്റീവ് സ്റ്റോറേജ് തികയാതെ വരുന്നവർക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി സ്ലോട്ടും നൽകിയിട്ടുണ്ട്. 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ ഇതിലൂടെ സാധിക്കും.

പിൻക്യാമറകൾ

മൂന്ന് പിൻക്യാമറകളാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. എഫ് / 1.89 അപ്പർച്ചറുള്ള 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മോണോ സെൻസർ എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. 44 എംപി ഐ ഓട്ടോഫോക്കസ് സെൻസറുള്ള സെൽഫി ക്യാമറയാണ് വിവോ വി 20 യുടെ പ്രധാന ആകർഷണം. ഈ ഫ്രണ്ട് സെൻസറിൽ 4കെ വീഡിയോ റെക്കോർഡിങ്, നൈറ്റ് സെൽഫി 2.0, ഡ്യുവൽ-വ്യൂ വീഡിയോ എന്നിവയും നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

വിവോ വി20ൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, വൈ-ഫൈ 802.11 എസി, ഡ്യുവൽ-ബാൻഡ്, വൈഫൈ ഡയറക്റ്റ് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ. ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺ‌ടച്ച് ഒ.എസ് 11ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 4,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

Best Mobiles in India

English summary
The Vivo V20 is Vivo's camera - based mid - range device launched in India last year. The company has now reduced the price for this device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X