Home
Mobile

വിവോ വി20 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും; വിലയും സവിശേഷതകളും

വിവോ വി20 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഫ്ലിപ്പ്കാർട്ടിലൂടെയാണ് കമ്പനി ലോഞ്ച് തിയ്യതി വെളിപ്പെടുത്തിയത്. ഫോണിന്റെ പ്രധാന സവിശേഷതകളെല്ലാം ഫ്ലിപ്പ്കാർട്ട് പേജിലൂടെ വ്യക്തമാകുന്നു. വിവോ വി20 പ്രോയ്‌ക്കൊപ്പം കഴിഞ്ഞ മാസം യൂറോപ്യൻ വിപണിൽ അവതരിപ്പിച്ച വിവോ വി20 44 മെഗാപിക്സൽ സെൽഫി ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. 7.38 എംഎം മാത്രം കനമുള്ള ഈ ഡിവൈസിന്റെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. വാട്ടർ ഡ്രോപ്പ് നോച്ചും ഡിവൈസിൽ ഉണ്ട്.

വിവോ വി20: പ്രതീക്ഷിക്കുന്ന വില

വിവോ വി20: പ്രതീക്ഷിക്കുന്ന വില

ഫ്ലിപ്പ്കാർട്ട് പേജിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് വിവോ വി20 സ്മാർട്ട്ഫോണിന് 20,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലാണ് വില. ആഗോള വിപണിയിൽ പുറത്തിറക്കിയ അതേ കളർ ഓപ്ഷനുകളിലായിരിക്കും ഈ ഡിവൈസ് പുറത്തിറത്തിറങ്ങുക. മിഡ്‌നൈറ്റ് ജാസ്, സൺസെറ്റ് മെലഡി എന്നീ രണ്ട് കളർ ഓപ്ഷനുകളാണ് ഇതിലുള്ളത്. ഇതിനിടെ കഴിഞ്ഞ ദിവസം ഡിവൈസിന്റെ വിലയുമായി ബന്ധപ്പെട്ട ഒരു ലീക്ക് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് 24,990 രൂപയായിരിക്കും ഡിവൈസിന്റെ വില.

ഇന്ത്യൻ വിപണി

യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച അതേ രീതിയിൽ വിവോ വി20 പ്രോയും വിവോ വി20 എസ്ഇയും ഇന്ന് പുറത്തിറക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഒരു ഡിവൈസ് മാത്രമായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക എന്നും സൂചനകളുണ്ട്. വിവോ വി20 കഴിഞ്ഞ മാസം യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചതിനാൽ തന്നെ ഡിവൈസിന്റെ സവിശേഷതകളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാണ്. ഇതിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന വിവോ വി20 മോഡലിൽ ഉണ്ടാകാനിടയില്ല.

ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11ലാണ് വിവോ വി20 സ്മാർട്ട്ഫോണിന്റെ ആഗോള വേരിയന്റ് പ്രവർത്തിക്കുന്നത്. ഈ ഡിവൈസിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 8 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി എസ്ഒസിയാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ

128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് വിവോ വി20 സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിവൈസിന്റെ ഗ്ലോബൽ മോഡലിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നീ ക്യാമറകളാണ് ഉള്ളത്. വാട്ടർഡ്രോപ്പ് ശൈലിയിലുള്ള നോച്ചിൽ 44 മെഗാപിക്സൽ സെൽഫി സെൻസറും വിവോ നൽകിയിട്ടുണ്ട്. ഇത് മികച്ചൊരു സെൽഫി ക്യാമറയാണ്.

ബാറ്ററി

വിവോ വി20 സ്മാർട്ട്ഫോണിൽ 4000 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടാവുക. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഡിവൈസിൽ 33 ഡബ്ല്യു ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ സപ്പോർട്ടും ഉണ്ടായിരിക്കും. ഡിവൈസിൽ കണക്ടിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ഒടിജി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉണ്ടായിരിക്കും. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്.

Best Mobiles in India

English summary
Vivo V20 smartphone to be launched in India today The Vivo V20, which was launched in the European market last month with the Vivo V20 Pro, comes with a 44 megapixel selfie camera setup.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X